ബി.ഡി.ജെ.എസിെൻറ പ്രവർത്തനം മങ്ങി: ബി.ജെ.പി പ്രതീക്ഷ പത്തിലേറെ സീറ്റ്
text_fieldsതിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ പത്തിലേറെ സീറ്റുകളിൽ വിജയ സാധ്യതയുണ്ടെന്നും പലയിടത്തും ബി.ഡി.ജെ.എസിെൻറ പ്രവർത്തനം നല്ലനിലയിൽ നടന്നില്ലെന്നും ബി.ജെ.പി വിലയിരുത്തൽ. തെരഞ്ഞെടുപ്പിന് ശേഷം ആദ്യമായി ചേർന്ന കോർ കമ്മിറ്റി യോഗത്തിലാണ് ചർച്ച നടന്നത്.
പത്തിടത്തെ വിജയത്തിന് പുറമേ, 12 ഇടങ്ങളിൽ രണ്ടാംസ്ഥാനത്ത് എത്തും. 18 -20 ശതമാനം വരെ വോട്ട് വിഹിതം നേടും. 40 സീറ്റുകളിലെ ഫലപ്രവചനം തന്നെ അസാധ്യമാക്കിയത് ബി.ജെ.പിയാണെന്നും കോർ കമ്മിറ്റി യോഗം വിലയിരുത്തി. നേമം, മഞ്ചേശ്വരം മണ്ഡലങ്ങളിൽ ജയം ഉറപ്പാണ്.
കാസർകോട്, പാലക്കാട്, മലമ്പുഴ, കോഴിക്കോട് നോർത്ത്, തൃശൂർ, കഴക്കൂട്ടം, വട്ടിയൂർക്കാവ്, തിരുവനന്തപുരം എന്നിവിടങ്ങളിലും വിജയം പ്രതീക്ഷിക്കുന്നു. ശക്തിയുള്ള മണ്ഡലങ്ങളിൽ ബി.ജെ.പി വോട്ടുകൾ ചോർന്നിട്ടില്ല. ബി.ജെ.പി സ്ഥാനാർഥികളെ പരാജയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ക്രോസ് വോട്ടിങ് ശ്രമങ്ങൾ നടന്നിട്ടുണ്ട്. ബി.ഡി.ജെ.എസ് പല മണ്ഡലങ്ങളിലും വളരെ മോശം പ്രവർത്തനമാണ് കാഴ്ചെവച്ചത്.