Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ​ത്യ​പ്ര​തി​ജ്ഞ...

സ​ത്യ​പ്ര​തി​ജ്ഞ ആഘോഷമാക്കി ബി.ജെ.പി

text_fields
bookmark_border
kerala
cancel

തി​രു​വ​ന​ന്ത​പു​രം: ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യി ല​ഭി​ച്ച മൂ​ന്നം​ഗ​ങ്ങ​ളു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങ്​ ആ​ഘോ​ഷ​മാ​ക്കി ബി.​ജെ.​പി. പാ​ള​യം ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ ശേ​ഷം എം.​എ​ൽ.​എ​മാ​രാ​യ രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ർ, വി. ​മു​ര​ളീ​ധ​ര​ൻ, ബി.​ബി. ഗോ​പ​കു​മാ​ർ എ​ന്നി​വ​ർ പ്ര​വ​ര്‍ത്ത​ക​ര്‍ക്കൊ​പ്പം പ്ര​ക​ട​ന​മാ​യാ​ണ്​ നി​യ​മ​സ​ഭ​യി​ലേ​ക്ക് എ​ത്തി​യ​ത്. ബി.​ജെ.​പി​ക്ക് ഇ​ത് ച​രി​ത്ര ദി​ന​മാ​ണെ​ന്ന് സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ പ​റ​ഞ്ഞു. ഇ​നി മോ​ദി​യു​ടെ വി​ക​സ​ന രാ​ഷ്ട്രീ​യം കേ​ര​ള നി​യ​മ​സ​ഭ കാ​ണു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്പീ​ക്ക​ർ സ്ഥാ​നാ​ർ​ഥി​യാ​യി ചാ​ത്ത​ന്നൂ​രി​ൽ നി​ന്ന് ജ​യി​ച്ച ബി.​ബി. ഗോ​പ​കു​മാ​ർ മ​ത്സ​രി​ക്കും. പാ​ര്‍ല​മെ​ന്‍റ​റി പാ​ർ​ട്ടി നേ​താ​വി​നെ പി​ന്നീ​ട് തീ​രു​മാ​നി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

നാ​ടി​ന് ആ​ര് ന​ന്മ ചെ​യ്യു​ന്നു​വോ അ​വ​ർ​ക്കൊ​പ്പം ബി.​ജെ.​പി നി​ൽ​ക്കും. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളെ മു​ന്‍നി​ര്‍ത്തി​യു​ള്ള പു​തി​യ രാ​ഷ്ട്രീ​യ സം​സ്‌​കാ​ര​ത്തി​ലേ​ക്ക് കേ​ര​ളം മാ​റേ​ണ്ടി​യി​രി​ക്കു​ന്നു. ജ​ന​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ളി​ല്‍ നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നു​ള്ള അ​നാ​വ​ശ്യ വി​വാ​ദ​ങ്ങ​ളും പ​ര​സ്പ​ര ആ​രോ​പ​ണ രാ​ഷ്ട്രീ​യ​വും സ​മൂ​ഹ​ത്തി​ന് ഗു​ണ​ക​ര​മ​ല്ല.

രാ​ഷ്ട്രീ​യ പാ​ര്‍ട്ടി​ക​ളും നേ​താ​ക്ക​ളും ജ​ന​ങ്ങ​ളു​ടെ ജീ​വി​ത നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന ന​യ​ങ്ങ​ളും വി​ക​സ​ന പ​ദ്ധ​തി​ക​ളും മു​ന്നോ​ട്ട് വ​ക്കേ​ണ്ട സ​മ​യ​മാ​ണി​തെ​ന്നും രാ​ജീ​വ്​ ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. നി​യ​മ​സ​ഭാ​ക​ക്ഷി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കാ​ത്ത​തി​നാ​ൽ പ്ര​തി​പ​ക്ഷ​ബ്ലോ​ക്കി​ലെ മു​ൻ​നി​ര​യി​ലാ​ണ്​ രാ​ജീ​വി​ന്​ സീ​റ്റ്​ അ​നു​വ​ദി​ച്ച​ത്. സ​ത്യ​പ്ര​തി​ജ്ഞ വീ​ക്ഷി​ക്കാ​ൻ നി​ര​വ​ധി ബി.​ജെ.​പി നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രു​മാ​ണ്​ നി​യ​മ​സ​ഭാ മ​ന്ദി​ര​ത്തി​ലെ​ത്തി​യ​ത്.

Show Full Article
TAGS:celebrations BJP Oath taking ceremony 
News Summary - BJP celebrates oath-taking ceremony
Next Story