Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമലപ്പുറത്ത് സ്ഥാനാ‌ർഥി...

മലപ്പുറത്ത് സ്ഥാനാ‌ർഥി കുഴഞ്ഞുവീണ് മരിച്ചു

text_fields
bookmark_border
മലപ്പുറത്ത് സ്ഥാനാ‌ർഥി കുഴഞ്ഞുവീണ് മരിച്ചു
cancel
Listen to this Article

മലപ്പുറം: തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വീട്ടിൽ മടങ്ങിയെത്തിയ സ്ഥാനാ‌ർഥി കുഴഞ്ഞുവീണ് മരിച്ചു. മലപ്പുറം മൂത്തേടം പഞ്ചായത്ത് പായിമ്പാടം ഏഴാം വാർഡിലെ യു.ഡി.എഫ് സ്ഥാനാർഥി വട്ടത്ത് ഹസീന (49)യാണ് മരിച്ചത്. പായിമ്പാടം അങ്കണവാടി അധ്യാപികയാണ്. മുസ്‍ലിംലീഗ് സ്ഥാനാർഥി ആയിരുന്നു.

പ്രചരണത്തിന്റെ ഭാഗമായി വീടുകൾ കയറി വോട്ട് ചോദിക്കുന്നതിലും കുടുംബയോഗങ്ങളിലും സജീവമായി പങ്കെടുത്തിരുന്നു. വീട്ടിലെത്തി രാത്രി 11.15ഓടെ നെഞ്ചുവേദനയെ തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ എടക്കരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ്: അബ്‌ദുറഹിമാൻ.

Show Full Article
TAGS:candidate Obituary Kerala Local Body Election Malayalam News 
News Summary - Candidate collapses and dies in Malappuram
Next Story