Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊരിവെയിലിലും പ്രചാരണം...

പൊരിവെയിലിലും പ്രചാരണം കടുപ്പിച്ച് സ്ഥാനാർഥികൾ

text_fields
bookmark_border
പൊരിവെയിലിലും പ്രചാരണം കടുപ്പിച്ച് സ്ഥാനാർഥികൾ
cancel
camera_alt

ച​വ​റ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ഷി​ബു ബേ​ബി​ജോ​ൺ രാ​മ​ൻ​കു​ള​ങ്ങ​ര ഓ​ട്ടോ സ്റ്റാ​ൻ​ഡി​ൽ വോ​ട്ട​ഭ്യ​ർ​ഥി​ക്കു​ന്നു .                                    

ചവറ: ചവറ നിയോജക മണ്ഡലത്തിൽ പ്രചാരണം ചൂടുപിടിപ്പിച്ച് സ്ഥാനാർഥികൾ. എൽ.ഡി.എഫ് സ്ഥാനാർഥി ഡോ. സുജിത്ത് വിജയന്‍പിള്ള ശക്തികുളങ്ങര, നീണ്ടകര ഹാര്‍ബറുകളിലെത്തി മത്സ്യത്തൊഴിലാളികള്‍, അനുബന്ധ തൊഴിലാളികള്‍, ബോട്ട് തൊഴിലാളികള്‍, മത്സ്യവിപണന തൊഴിലാളികള്‍ എന്നിവരെ നേരില്‍കണ്ട് വോട്ടഭ്യർഥിച്ചു. തുടർന്ന് കെ.എം.എം.എല്‍ ജീവനക്കാര്‍, തൊഴിലാളികള്‍, പന്മന, ചവറ പഞ്ചായത്തുകളിലെ തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മ സേനാംഗങ്ങള്‍ എന്നിവരോടും വോട്ടഭ്യർഥിച്ചു.

എൽ.ഡി.എഫ് നേതാക്കള്‍, പ്രവര്‍ത്തകര്‍, കേരള സർവിസ് പെന്‍ഷനേഴ്സ് യൂനിയന്‍, ചവറ ബ്ലോക്ക്തല നേതാക്കൾ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. യു.ഡി.എഫ് സ്ഥാനാർഥി ഷിബു ബേബിജോൺ രാമൻകുളങ്ങര, കാവനാട് ഭാഗങ്ങളിലെ കടകമ്പോളങ്ങൾ സന്ദർശിച്ച് വോട്ടഭ്യർഥിച്ചു.

കോൺഗ്രസ് ബ്ലോക്ക് പ്രസിഡൻറ് മേച്ചേരി ഗിരീഷ്, യു.ഡി.എഫ് മണ്ഡലം ചെയർമാൻമാരായ രാമാനുജൻ പിള്ള, കിടങ്ങിൽ സന്തോഷ്, കൗൺസിലർമാരായ സേവ്യർ മത്യാസ്, രാധിക സജി, രാജ് മോഹൻ, പുഷ്പരാജൻ, അനിൽകുമാർ, സച്ചു യേശുദാസ്, വാര്യത്ത് മോഹൻ കുമാർ, ചെങ്കുളം ശശി, കൃഷ്ണപ്രസാദ്, നാസർ, കെ. ഗോപാലകൃഷ്ണൻ, സുരേഷ്, നിസാർ, ശിവപ്രസാദ്, സാബു നടരാജൻ എന്നിവർ സ്ഥാനാർഥിക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് സ്റ്റാഫോർഡ് സ്കൂൾ, തേവലക്കരയിലെ ടേണിങ് പോയിൻറ്, തേവലക്കര പ്രദേശത്തെ മുസ്‍ലിം പള്ളികൾ എന്നിവിടങ്ങൾ സന്ദർശിച്ചു.

എൻ.ഡി.എ സ്ഥാനാർഥി കെ.ആർ. രാജേഷ് ശക്തികുളങ്ങര നോർത്ത്, സൗത്ത്, നീണ്ടകര മേഖലകളിൽ വ്യാപാര സ്ഥാപനങ്ങളിലും, മാർക്കറ്റുകളിലും സന്ദർശനം നടത്തി വോട്ടഭ്യർഥിച്ചു. തുടർന്ന് പന്മന പഞ്ചായത്ത് കൺവെൻഷനുകളിലും പങ്കെടുത്തു.

Show Full Article
TAGS:Candidates Summer election campaign 
News Summary - Candidates Intensify Campaigning Under Scorching Heat
Next Story