സിവിൽ സർവീസ് റാങ്ക് തിളക്കത്തിൽ തലസ്ഥാനം; 16 പേർ റാങ്ക് പട്ടികയിൽ
text_fieldsതിരുവനന്തപുരം: സിവിൽ സർവീസ് റാങ്ക് തിളക്കത്തിൽ തലസ്ഥാന ജില്ല. കേരളത്തിൽനിന്ന് റാങ്ക് പട്ടികയിൽ ഇടംപിടിച്ച 47 പേരിൽ 16 പേരും ജില്ലയിൽ നിന്നാണ്. 57ാം റാങ്കോടെ തിളക്കമേറിയ നേട്ടത്തിലെത്തിയ ജെ.എസ്. ശ്രീജയുടെ വിജയം തലസ്ഥാനത്തിനാകെ അഭിമാന നിമിഷം കൂടിയായി. 105ാം റാങ്കിലെത്തിയ ബി. ഗോപിക, 162ാം റാങ്ക് നേടിയ വി.കെ സൂര്യ, 218ാം റാങ്കിലെത്തിയ എസ്. പാർവതി, 271ാം റാങ്ക് നേടിയ സിദ്ധാർഥ് എം. ജോയ്, 284ാം റാങ്ക് നേടിയ എ.എസ്. അനുഷയും മികച്ച വിജയം നേടിയവരാണ്.
ബി. അദിതി കൃഷ്ണദേവ് (451), എം. ഷെയ്ഖ് മുഹമ്മദ് നിഷാദ് (497), അരവിന്ദ് നാരായണൻ (528), ആര്യ വാമനൻ (557), എം.എസ്. അരുണിമ (558), ആർ.എച്ച്. നിഥിൻ (699), എം. ഫൈറൂസ് ഫാത്തിമ (708), ജെ.എസ്. നന്ദന (745), കാവ്യകൃഷ്ണ (749), എസ്. കാവ്യ (916) എന്നിവരാണ് ജില്ലയിൽ നിന്നുള്ള മറ്റ് റാങ്ക് ജേതാക്കൾ.


