Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകന്യാസ്ത്രീകളുടെ...

കന്യാസ്ത്രീകളുടെ അറസ്റ്റിൽ കേന്ദ്ര സർക്കാറിനെതിരെ കത്തോലിക്ക ദിനപത്രം; ‘മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന​യെ വ​ർ​ഗീ​യ​വാ​ദി​ക​ൾ ബ​ന്ദി​യാ​ക്കി​, ബി.​ജെ.​പി​യു​ടെ അ​നു​ഗ്ര​ഹത്തോ​ടെ ഹി​ന്ദു​ത്വ​ രാ​ഷ്‌ട്രം നി​ർ​വ​ചി​ക്ക​പ്പെ​ടുന്നു’

text_fields
bookmark_border
Chhattisgarh Nuns Arrest
cancel

കോഴിക്കോട്: ഛത്തീസ്ഗഡിൽ മലയാളികളായ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ കേന്ദ്ര സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി കത്തോലിക്ക ദിനപത്രം ദീപിക. ര​ണ്ടു ക​ന്യാ​സ്ത്രീ​ക​ളെ​യ​ല്ല, മ​തേ​ത​ര ഭ​ര​ണ​ഘ​ട​ന​യെ​യാ​ണ് വ​ർ​ഗീ​യ​വാ​ദി​ക​ൾ ബ​ന്ദി​യാ​ക്കി​യ​തെന്ന് മുഖപ്രസംഗത്തിൽ പറയുന്നു.

രാ​ജ്യം ഭ​രി​ക്കു​ന്ന ബി​.ജെ​.പി​യു​ടെ അ​നു​ഗ്ര​ഹാ​ശീ​ർ​വാ​ദ​ത്തോ​ടെ നീ​തി​ന്യാ​യ സം​വി​ധാ​ന​ങ്ങ​ളു​ടെ പ​രി​മി​തി​ക​ളോ​ടെ, ന്യൂ​ന​പ​ക്ഷ ദ​ല്ലാ​ൾ​ സം​ഘ​ങ്ങ​ളു​ടെ ഒ​റ്റു​ചും​ബ​ന​ത്തോ​ടെ ഹി​ന്ദു​ത്വ​യു​ടെ രാ​ഷ്‌ട്രം നി​ർ​വ​ചി​ക്ക​പ്പെ​ടു​ക​യാ​ണ്. ക്രി​സ്മ​സും ഈ​സ്റ്റ​റു​മൊ​ക്കെ പ​ര​സ്യ​മാ​യി ആ​ഘോ​ഷി​ക്ക​ണ​മെ​ങ്കി​ൽ സം​ഘ്​പ​രി​വാ​റി​ന്‍റെ ഔ​ദാ​ര്യം വേ​ണ്ടി​വ​ന്നി​രി​ക്കു​ന്നു. വ​ർ​ഗീ​യ​വാ​ദി​ക​ൾ എ​പ്പോ​ൾ ചോ​ദി​ച്ചാ​ലും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി​ക്കൊ​ള്ള​ണം. ബൈ​ബി​ളി​നും ക്രൂ​ശി​ത​രൂ​പ​ത്തി​നു​മൊ​ക്കെ പ​രോ​ക്ഷ വി​ല​ക്കാണ്.

കേ​ന്ദ്ര​സ​ർ​ക്കാ​ർ ഉ​ദ്യോ​ഗ​സ്ഥ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ചോ​ദ്യം​ചെ​യ്യാ​ൻ തീ​വ്ര​ മ​ത​സം​ഘ​ട​ന​ക​ളെ വി​ളി​ച്ചു​വ​രു​ത്തു​ക, യാ​ത്ര​ക്കാ​രെ മ​ത​സം​ഘ​ട​ന​ക​ൾ റെ​യി​ൽ​വേ​സ്റ്റേ​ഷ​നി​ൽ ആ​ൾ​ക്കൂ​ട്ട വി​ചാ​ര​ണ ന​ട​ത്തു​ക, പി​ന്നീ​ട് ക​ർ​ശ​ന നി​ർ​ദേ​ശ​ത്തോ​ടെ പൊ​ലീ​സി​ന് കൈ​മാ​റു​ക... മ​ത​രാ​ജ്യ​ങ്ങ​ളി​ൽ മാ​ത്രം ന​ട​ക്കു​ന്ന കാ​ര്യ​ങ്ങ​ളാ​ണ് ഇ​തെ​ന്ന് ബി.​ജെ​.പി​ക്ക് അ​റി​യാ​തെ​യാ​ണോ? ദു​രൂ​ഹ​ത​യേ​റു​ന്നു.

വ​ർ​ഗീ​യ​വാ​ദി​ക​ളു​ടെ കം​ഗാ​രു കോ​ട​തി​ക​ൾ ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ട്രെ​യി​നി​ലും തെ​രു​വി​ലും വി​ചാ​ര​ണ ചെ​യ്യു​ക​യും ശി​ക്ഷി​ക്കു​ക​യും മാ​ത്ര​മ​ല്ല, അ​വ​രു​ടെ ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ​ സ്ഥാ​പ​ന​ങ്ങ​ളി​ലു​മൊ​ക്കെ ആ​യു​ധ​ങ്ങ​ളു​മാ​യി ക​ട​ന്നു​ക​യ​റി ആ​ക്ര​മ​ണം അ​ഴി​ച്ചു​വി​ടു​ക​യുമാണ്. ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ കേ​ര​ള​ത്തി​ലൊ​ഴി​ച്ച് ഏ​താ​ണ്ട് എ​ല്ലാ​യി​ട​ത്തും അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​ണ്.

ബി​.ജെ.​പി വി​ചാ​രി​ച്ചാ​ൽ വ​ർ​ഗീ​യ​ത​യെ ത​ളക്കാം. പ​ക്ഷേ, അ​ധി​കാ​ര​ത്തി​ന്‍റെ ആ ​അ​ക്ര​മോ​ത്സു​ക ​ര​ഥം കേ​ര​ള​ത്തി​ൽ മാ​ത്ര​മാ​യി ഒ​ഴി​വാ​ക്കാ​നാ​കു​ന്നി​ല്ല. ഛത്തീസ്ഗ​ഡി​ലും ഒ​റീ​സ​യി​ലും ഉ​ൾ​പ്പെ​ടെ ക​ന്യാ​സ്ത്രീ​ക​ൾ​ക്ക് കു​റ്റ​പ​ത്ര​വും കേ​ര​ള​ത്തി​ൽ പ്ര​ശം​സാ​പ​ത്ര​വും കൊ​ടു​ക്കു​ന്ന രാ​ഷ്‌ട്രീ​യം ഹി​ന്ദു​ക്ക​ളും ക്രൈ​സ്ത​വ​രും മു​സ്‌ലിം​ക​ളും ഉ​ൾ​പ്പെ​ടു​ന്ന മ​തേ​ത​ര​സ​മൂ​ഹം തി​രി​ച്ച​റി​യു​ന്നു​ണ്ട്. ബി​.ജെ.​പി​യു​ടെ വാ​ക്കും പ്ര​വൃ​ത്തി​യും പൊ​രു​ത്ത​ത്തി​ല​ല്ലെ​ന്ന് കേ​ര​ള​ഘ​ട​ക​ത്തെ​യും ഓ​ർ​മി​പ്പി​ക്കു​ന്നുവെന്നും മുഖപ്രസംഗം പറയുന്നു.

Show Full Article
TAGS:nun Arrest Catholic Church Deepika Latest News 
News Summary - Catholic Church daily slams central government over Chhattisgarh Nun's Arrest
Next Story