Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാപ്പക്കാരെകൊണ്ട്...

കാപ്പക്കാരെകൊണ്ട് പൊറുതിമുട്ടി സെൻട്രൽ ജയിൽ

text_fields
bookmark_border
കാപ്പക്കാരെകൊണ്ട് പൊറുതിമുട്ടി സെൻട്രൽ ജയിൽ
cancel

കണ്ണൂർ: കാപ്പ തടവുകാരിലെ ഗുണ്ടകളെകൊണ്ട് പൊറുതി മുട്ടി കണ്ണൂർ സെൻട്രൽ ജയിൽ. നിസ്സാര കാര്യങ്ങൾക്കുപോലും പോരടിക്കുന്ന ഇവരെ നേരിടാൻ പ്രയാസപ്പെടുകയാണ് ജയിൽ ഉദ്യോഗസ്ഥർ. സെൻട്രൽ ജയിലിലെ ഒന്ന്, മൂന്ന്, പത്ത് ബ്ലോക്കുകളിലായി 80ഓളം കാപ്പ തടവുകാരാണ് ഇപ്പോഴുള്ളത്. ഇതിൽ പത്താം ബ്ലോക്കിന് മാത്രമാണ് അതിസുരക്ഷയുള്ളൂ. ഒന്നും മൂന്നും സാധാരണ ബ്ലോക്കുകളാണ്. ദിവസങ്ങൾക്കു മുമ്പ് ജയിലിൽ കാപ്പ തടവുകാർ ഏറ്റുമുട്ടി ഒരാൾക്കു കുത്തേറ്റിരുന്നു.

വലിയ പരിക്കുണ്ടാവുമ്പോൾ മാത്രമാണ് കാപ്പക്കാരുടെ പ്രശ്നം പുറത്തറിയുന്നത്. ഏതു നിമിഷവും ഏറ്റുമുട്ടൽ പ്രതീക്ഷിക്കുന്നപോലെയാണ് സെൻട്രൽ ജയിൽ ജീവനക്കാർ കഴിയുന്നത്. നിസ്സാര കാര്യങ്ങൾക്കു പോലും ഇവർ ഏറ്റുമുട്ടും. എറണാകുളം, തൃശൂർ, കോട്ടയം ജില്ലകളിൽനിന്നുള്ള സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾ തടയൽ (കാപ്പ) നിയമപ്രകാരം കഴിയുന്ന തടവുകാരാണ് കണ്ണൂരിലുള്ള ഈ 80 പേർ. മരട് അനീഷ്, അത്താണി അനീഷ്, കടവി രഞ്ജിത്ത്, ബിൻഷാദ് എന്നീ ഗുണ്ടാ നേതാക്കളും ഇതിലുണ്ട്. കേരളത്തിലെ സെൻട്രൽ ജയിലുകളിൽ കണ്ണൂരും വിയ്യൂരും മാത്രമാണ് കാപ്പ തടവുകാരുള്ളത്. അതിസുരക്ഷയുള്ള ബ്ലോക്കും അതിന് സജ്ജമായ ജീവനക്കാരെയും നിയമിക്കുകയാണ് പരിഹാരമെന്നാണ് ഉദ്യോഗസ്ഥർതന്നെ പറയുന്നത്.

സെൽ നിറഞ്ഞ് തടവുകാർ കുറഞ്ഞ ജീവനക്കാർ

948 തടവുകാരെ പാർപ്പിക്കാൻ സൗകര്യമുള്ള കണ്ണൂർ സെൻട്രൽ ജയിലിൽ 1050 പേരാണ് നിലവിലുള്ളത്. ഉൾക്കൊള്ളാനാവുന്നതിലും അധികം തടവുകാരുള്ള സ്ഥിതി മാറണമെന്ന് ആവശ്യപ്പെട്ട് ആഭ്യന്തരവകുപ്പിനു മുന്നിൽ വിവിധ റിപ്പോർട്ടുകൾ പലതവണ എത്തിയതാണ്. ഏറ്റവുമൊടുവിൽ ഗോവിന്ദചാമി ജയിൽ ചാടിയ ശേഷം നൽകിയ അന്വേഷണ റിപ്പോർട്ടിലും തടവുകാരുടെ ആധിക്യമാണ് ചൂണ്ടിക്കാട്ടുന്നത്.

ഇത്രയും തടവുകാരെ നിയന്ത്രിക്കാൻ ആകെയുള്ളത് 160 പ്രിസൺ ഓഫിസർമാരാണ്. ആറ് തടവുകാർക്ക് ഒരാൾ എന്ന അനുപാതത്തിലാണ് ജീവനക്കാർ വേണ്ടത്. ഇപ്പോൾ 10 പേർക്ക് ഒരാൾ എന്നതാണ് സ്ഥിതി. 150 അസി. പ്രിസൺ ഓഫിസർ, 43 ഡെപ്യൂട്ടി പ്രിസൺ ഓഫിസർ എന്നിങ്ങനെയാണ് സ്റ്റാഫ് പാറ്റേൺ. നിലവിൽ 30 പേരുടെ ഒഴിവുണ്ട്. എട്ടു മണിക്കൂർ വീതമുള്ള മൂന്ന് ഷിഫ്റ്റുകളിലായാണ് ഡ്യൂട്ടി. ഒരു ഷിഫ്റ്റിൽ 20 ജീവനക്കാർ എങ്കിലും വേണം. അവധി, തടവുകാരുടെ ആശുപത്രി കാവൽ, കോടതി ഡ്യൂട്ടി തുടങ്ങിയ കാര്യങ്ങൾക്കായി ഉദ്യോഗസ്ഥർ പലവഴിക്ക് പോകുമ്പോൾ പല ഷിഫ്റ്റുകളിലും ആൾ കുറവാണ്.

സ്റ്റീ​ൽ ഗ്ലാ​സ് ചു​രു​ട്ടി കൂ​ർ​പ്പി​ക്കും, ബ്ര​ഷു​ക​ൾ കൂ​ട്ടി​ക്കെ​ട്ടും

ഭ​ക്ഷ​ണം ക​ഴി​ക്കാ​നോ മ​റ്റോ ത​ട​വു​കാ​ർ ഒ​രു​മി​ച്ച് പു​റ​ത്തി​റ​ങ്ങു​മ്പോ​ഴാ​ണ് ഏ​റ്റു​മു​ട്ടു​ക. മ​യ​ക്കു​മ​രു​ന്നി​നെ ചൊ​ല്ലി​യു​ള്ള ഏ​റ്റു​മു​ട്ട​ലാ​ണ് കു​ത്തേ​ൽ​ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ക​ലാ​ശി​ക്കു​ന്ന​ത്. വ​ലി​യ ബ​ഹ​ളം കേ​ട്ട് ഓ​ടി​യെ​ത്തു​മ്പോ​ൾ ചോ​ര​യി​ൽ മു​ങ്ങി​യ ത​ട​വു​കാ​രെ​യും​കൊ​ണ്ട് ആ​ശു​പ​ത്രി​യി​ലേ​ക്ക് കു​തി​ക്കു​ക​യാ​ണ് ജീ​വ​ന​ക്കാ​ർ. ജ​യി​ലി​ൽ ആ​രു​മ​റി​യാ​തെ എ​ത്തി​ക്കു​ന്ന മ​യ​ക്കു​മ​രു​ന്നി​നെ ചൊ​ല്ലി​യാ​ണ് വ​ലി​യ സം​ഘ​ർ​ഷ​മു​ണ്ടാ​വു​ന്ന​ത്. ഗു​ണ്ടാ സം​ഘ​ത്തി​ൽ​പെ​ട്ട കാ​പ്പ ത​ട​വു​ക​ർ ചേ​രി​തി​രി​ഞ്ഞ് ഏ​റ്റു​മു​ട്ടും. ജീ​വ​ന​ക്കാ​ർ​ക്ക് നി​യ​ന്ത്രി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​ണ് പ​ല​തും. മ​യ​ക്കു​മ​രു​ന്ന് ഉ​ൾ​പ്പ​ടെ​യു​ള്ള ല​ഹ​രി​ക്ക് അ​ടി​പ്പെ​ട്ട​വ​രും ഇ​തി​ലു​ണ്ട്.

ആ​യു​ധം ഇ​ല്ലാ​ത്ത​തി​നാ​ൽ സ്റ്റീ​ൽ ഗ്ലാ​സ് ച​ത​ച്ച് ഒ​രു ഭാ​ഗം കൂ​ർ​പ്പി​ച്ച് ക​ത്തി രൂ​പ​ത്തി​ലാ​ക്കു​ക​യാ​ണ് ത​ട​വു​കാ​രു​ടെ രീ​തി. മ​ര​പ്പ​ല​ക, ക​മ്പി എ​ന്നി​വ​യും ആ​യു​ധ​ങ്ങ​ളാ​ക്കു​ന്നു. ടൂ​ത്ത് ബ്ര​ഷു​ക​ൾ​പോ​ലും കൂ​ട്ടി​ക്കെ​ട്ടി ത​റ​യി​ൽ ഉ​ര​സി കൂ​ർ​പ്പി​ച്ച് ആ​യു​ധ​മാ​ക്കും. വ​ധ​ശ്ര​മം ഉ​ൾ​പ്പ​ടെ കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ട്ട​വ​രാ​ണി​വ​ർ. എ​യ്ഡ്സ് രോ​ഗി​ക​ൾ​വ​രെ കാ​പ്പ​ക്കാ​രി​ലു​ണ്ട്. ഇ​വ​രു​ടെ ര​ക്തം ദേ​ഹ​ത്ത് പ​ട​രു​ന്ന​തി​ൽ ജീ​വ​ന​ക്കാ​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്.

Show Full Article
TAGS:kappa case accused struggling central jail 
News Summary - Central Jail in Trouble Over Kappa Gangs
Next Story