Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസെൻട്രൽ ലൈബ്രറി:...

സെൻട്രൽ ലൈബ്രറി: ഫർണിച്ചർ വാങ്ങിയതിൽ 5.28 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോർട്ട്

text_fields
bookmark_border
സെൻട്രൽ ലൈബ്രറി: ഫർണിച്ചർ വാങ്ങിയതിൽ 5.28 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്ന് റിപ്പോർട്ട്
cancel

കോഴിക്കോട്: സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയിൽ ഫർണിച്ചർ വാങ്ങിയതിൽ 5,28,725 രൂപയുടെ നഷ്ടം സംഭവിച്ചതായി ധനകാര്യ പരിശോധന റിപ്പോർട്ട്. സാമ്പത്തിക നഷ്ടം ലൈബ്രേറിയൻ ശോഭനയുടെ വ്യക്തിഗത ബാധ്യതയായി കണക്കാക്കി തിരിച്ചുപിടക്കണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. ലൈബ്രേറിയനെതിരെ വകുപ്പുതല നടപടി സ്വീകരിക്കണമെന്നും റിപ്പോർട്ടിൽ ശിപാർശ ചെയ്തു.

സെൻട്രൽ ലൈബ്രറിയിലെ പുതിയ ഹെറിറ്റേജ് ബിൽഡിങിൽ ഫർണിച്ചർ വാങ്ങുന്നതിനും ഇന്റീരിയർ ജോലികൾക്കുമായി 93.85 ലക്ഷം രൂപയാണ് അനുവദിച്ചത്. ഈ പ്രവർത്തികൾ നടത്തുന്നതിന് തുക കെറ്റിനെ (കേരള ഇൻപ്രാസ്ട്രക്ച്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ) ആണ് ഏൽപ്പിച്ചത്. 2017 ജൂലൈ ആറിലെ ഉത്തരവുപ്രകാരമാണ് ഈ പദ്ധതിക്ക് ഭരണാനുമതി നൽകിയത്. സ്പെസിഫിക്കേഷൻ കൃത്യമായി തീരുമാനിച്ചശേഷം ഇ- ടെണ്ടർ നടപടികൾ സ്വീകരിക്കണെന്നും സ്റ്റോർ പർച്ചേഴ്സ് ചട്ടങ്ങൾ പാലിക്കണമെന്നുള്ള വ്യവസ്ഥകൾ ലൈബ്രേറിയൻ അട്ടിമറിച്ചു.

പദ്ധതിക്കായി വർക്ക്ഷോപ്പ് നടത്തി ലൈബ്രറിയിലെ വിവിധ നിലകളിൽ ഉൾപ്പെടുത്തേണ്ട ഫർണിച്ചറുകളുടെ സ്പെസിഫിക്കേഷൻ തീരുമാനിച്ചു. ഈ ജോലികൾ ഒരു ആർക്കിടെക്ച്ചറൽ സ്ഥാപനത്തെ തീരുമാനിച്ച് നടപടിക്രമങ്ങൾ കെറ്റ് വഴി നടപ്പിലാക്കാൻ അനുമതി നൽകണമെന്ന് ഭരണവകുപ്പിന് 2018 ഫെബ്രുവരി 13ന് കത്ത് നൽകി. സർക്കാർ ഇതിന് 23ന് അനുമതിയും നൽകി.

കെറ്റിന് കീഴിലുള്ള സാങ്കേതിക വിദഗ്ധർ തന്നെ ഹെറിറ്റേജ് മോഡൽ ബിൽഡിങ്ങിനുള്ള ഫർണിച്ചറുകൾ ഡിസൈനിങ്ങും ഇൻസ്റ്റലേഷൻ ജോലികളും പൂർണമായി ഏറ്റെടുത്ത് നടത്തുകയാണെങ്കിൽ ഈ പദ്ധതി ഫലവത്തായി നടപ്പിലാക്കാൻ കഴിയു​മെന്ന് വിലയിരുത്തി. അതിനാൽ പദ്ധതിക്ക് 93.85 ലക്ഷം നൽകുന്നതിനുള്ള അനുവാദം നൽകണമെന്നും ലൈബ്രേറിയൻ 2018 മാർച്ച് അഞ്ചിനെ കത്ത് നൽകി. അതിനും മാർച്ച് 15ന് അനുമതി ലഭിച്ചു.

സാധാരണ സെൻട്രൽ ലൈബ്രറിയിലേക്ക് ആവശ്യമായ ഫർണിച്ചറുകൾ സിഡ്കോയിൽനിന്ന് നിന്നും നേരിട്ട് വാങ്ങുകയായരുന്നു പതിവ്. എന്നാൽ, ഹെറിറ്റേജ് മോഡലിലുള്ള ബിൽഡിങ്ങിനായുള്ള ഫർണിച്ചറുകളുടെ കാര്യത്തിൽ ലൈബ്രേറിയന്റെ ആവശ്യപ്രകാരം കെറ്റിനെയാണ് ഏൽപ്പിച്ചത്. ഫർണിച്ചറുകൾ ലൈബ്രറിയിൽ സ്ഥാപിച്ചതിന് സിഡ്കോക്ക് കെറ്റ് നൽകിയത് 88,56,275 രൂപയാണ്. കെറ്റ് ഈ കരാറിൽ വെറും ഇടനിലക്കാരൻ മാത്രമായിരുന്നു. അതിനുള്ള നോക്കുകൂലിയായി അവർ 5,28,725 രൂപ ഈടാക്കിയെന്നാണ് ധനകാര്യ പരിശോധനയിലെ കണ്ടെത്തൽ. ഇത് ക്രമരഹിതമായി നടപടിയാണെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.

ലൈബ്രറിക്ക് ഫർണിച്ചർ വാങ്ങുന്നതിനും ഇന്റീരിയർ ജോലികൾക്കുമായി സിഡ്കോടെ നേരിട്ട് ചുമതലപ്പെടുത്തമായിരുന്നു. കെറ്റ് വഴി നടപ്പാക്കിയത് എന്തിനാണെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ലൈബ്രേറിയന് കഴിഞ്ഞില്ല. കെറ്റിന് സാങ്കേതിത്വം ഉണ്ടെന്ന് പറയുവാനും തെളിവില്ല. ഇതിലൂടെയാണ് സർക്കിന് വലിയ നഷ്ടമുണ്ടായി.

സർക്കാർ ഇ-ടെണ്ടർ നടപടികൾക്കായി കെറ്റിനെ ചിമതലപ്പെടുത്തി ഉത്തരവ് പുറപ്പെടുവിക്കും മുമ്പ് തന്നെ ലൈബ്രേറിയൻ കെറ്റിനോട് ഇ-ടെണ്ടർ നടപടികൾ അടിയന്തരമായി തുടങ്ങുവാനും ആവശ്യപ്പെട്ടിരുന്നു. ഈ കാര്യത്തിൽ ലൈബ്രറി അനാവശ്യ തിടുക്കം കാട്ടി എന്നാണ് ഫയലുകൾ വ്യക്തമാക്കുന്നതെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. അതിനാലാണ് സർക്കാരിന് നഷ്ടമായ 5,28,725 രൂപ ലൈബ്രേറിയനിൽ നിന്ന് തിരിച്ചുപിടിക്കാൻ റിപ്പോർട്ടിൽ ശിപാർശ ചെയ്തത്.

Show Full Article
TAGS:Central Library thiruvananthapuram purchase of furniture loss of Rs 5.28 lakh 
News Summary - Central Library: Reported loss of Rs 5.28 lakh on purchase of furniture
Next Story