Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചടയമംഗലം: ഇടത്...

ചടയമംഗലം: ഇടത് കോട്ടയിൽ കടുത്തപോര്

text_fields
bookmark_border
ചടയമംഗലം: ഇടത് കോട്ടയിൽ കടുത്തപോര്
cancel
camera_alt

ജെ. ചിഞ്ചുറാണി

ചടയമംഗലം: ജില്ലയിലെ കിഴക്കൻ മേഖലയിലെ ഇടതുപക്ഷത്തിന്റെ ചെങ്കോട്ടയെന്നറിയപ്പെടുന്ന മണ്ഡലമാണ് ചടയമംഗലം. സി.പി.ഐയുടെ ഉറച്ച സീറ്റുകളിലൊന്ന്. ആ കോട്ടയിൽ പക്ഷേ, ഇത്തവണ ശക്തമായ പോരാട്ടമാണ്. കൊട്ടാരക്കര താലൂക്കിൽ ഉൾപ്പെടുന്ന ചടയമംഗലം, ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കൽ, കുമ്മിൾ, നിലമേൽ, വെളിനെല്ലൂർ, പത്തനാപുരം താലൂക്കിലെ അലയമൺ പഞ്ചായത്തും ചേർന്നതാണ് ചടയമംഗലം നിയമസഭാമണ്ഡലം. 1957 മുതല്‍ 2021 വരെ നടന്ന തെരഞ്ഞെടുപ്പില്‍ മൂന്ന് തവണ മാത്രമേ സി.പി.ഐക്ക് മണ്ഡലം നഷ്ടപ്പെട്ടിട്ടുള്ളൂ.

നിലവിലെ എം.എൽ.എയും മന്ത്രിയുമായ ജെ. ചിഞ്ചുറാണിയാണ് എൽ.ഡി.എഫ് സ്ഥാനാർഥി. 2021ൽ ജെ. ചിഞ്ചുറാണിയുടെ പിന്നിൽ മണ്ഡലത്തിൽ രണ്ടാമനായ കെ.പി.സി.സി ജനറൽ സെക്രട്ടറി എം.എം. നസീറാണ് ഇത്തവണയും യു.ഡി.എഫ് സ്ഥാനാർഥി. മുൻ കോൺഗ്രസ് നേതാവ് ആർ.എസ്. അരുൺരാജാണ് ബി.ജെ.പി സ്ഥാനാർഥി. എസ്.ഡി.പി.ഐ സ്ഥാനാർഥിയായി ജില്ല വൈസ് പ്രസിഡന്റ് ഷറാഫത്തും മത്സരിക്കുന്നുണ്ട്.

1957ൽ കമ്യൂണിസ്റ്റ്‌‌ പാർട്ടിയിലെ വെളിയം ഭാർഗവനാണ്‌ ചടയമംഗലം നിയോജകമണ്ഡലത്തിലെ ആദ്യത്തെ എം.എല്‍.എ. 1960 അദ്ദേഹം വിജയം ആവര്‍ത്തിച്ചു.

1982 മുതൽ 1991 വരെ രണ്ട് തെരഞ്ഞെടുപ്പിൽ സി.പി.ഐയിലെ കെ.ആർ. ചന്ദ്രമോഹനനാണ്‌ മണ്ഡലത്തെ പ്രതിനിധീകരിച്ചത്‌. 1991ൽ സി.പി.ഐയിലെ ഇ. രാജേന്ദ്രൻ കോൺഗ്രസിലെ എ. ഹിദുർ മുഹമ്മദിനെ പരാജപ്പെടുത്തി. 1996ൽ സി.പി.ഐയിലെ ആർ. ലതാദേവി കോൺഗ്രസിലെ പ്രയാർ ഗോപാലകൃഷ്‌ണനെ 2746 വോട്ടിന്‌‌ പരാജയപ്പെടുത്തി‌. എന്നാൽ 2001ൽ പ്രയാർ ഗോപാലകൃഷ്‌ണൻ ലതാദേവിയെ 1919 വോട്ടിന്‌ തോൽപിച്ചു. 2006ൽ സി.പി.ഐയിലെ മുല്ലക്കര രത്‌നാകരൻ ‌പ്രയാർ ഗോപാലകൃഷ്‌ണനെ പരാജയപ്പെടുത്തി. 2011ലും 2016ലും മുല്ലക്കര രത്‌നാകരൻ ‌വിജയിച്ചു. 2021ൽ ജെ. ചിഞ്ചുറാണി 67252 വോട്ടുകൾ നേടിയപ്പോൾ കോൺഗ്രസ് സ്ഥാനാർഥി എം.എം. നസീറിന് 53,574 വോട്ടുകൾ ലഭിച്ചു. ബി.ജെ.പി സ്ഥാനാർഥി വിഷ്ണു പട്ടത്താനം 22, 238 വോട്ടുകൾ നേടിയിരുന്നു.

ജെ. ​ചി​ഞ്ചു​റാ​ണി (എൽ.ഡി.എഫ്)

ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​റി​ൽ മൃ​ഗ​സം​ര​ക്ഷ​ണ-​ക്ഷീ​ര​വി​ക​സ​ന മ​ന്ത്രി. സി.​പി.​ഐ ദേ​ശീ​യ കൗ​ൺ​സി​ലം​ഗം, സി.​പി.​ഐ സം​സ്ഥാ​ന എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗം. കേ​​ര​​ള മ​​ഹി​​ളാ​​സം​​ഘം സം​​സ്ഥാ​​ന പ്ര​​സി​​ഡ​​ൻ​​റ്, പൗ​​ള്‍ട്രി കോ​​ര്‍പ​​റേ​​ഷ​ൻ ചെ​യ​ർ​പേ​ഴ്​​സ​ൺ, സി. ​അ​ച്യു​ത​മേ​നോ​ൻ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി പ്ര​സി​ഡ​ന്‍റ്​ പ​ദ​വി​ക​ൾ വ​ഹി​ച്ചി​ട്ടു​ണ്ട്. ഇ​ര​വി​പു​രം പ​ഞ്ചാ​യ​ത്തം​ഗം, ജി​ല്ല പ​ഞ്ചാ​യ​ത്തം​ഗം, ജി​ല്ല പ​ഞ്ചാ​യ​ത്ത്​ വൈ​സ്​ പ്ര​സി​ഡ​ന്‍റ്, കൊ​ല്ലം കോ​ർ​പ​റേ​ഷ​ൻ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

എം.​എം. ന​സീ​ർ (യു.ഡി.എഫ്)

ഒ​മ്പ​ത്​ വ​ർ​ഷ​മാ​യി കെ.​പി.​സി.​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി. കെ.​പി.​സി.​സി ജോ​യ​ന്‍റ്​ സെ​ക്ര​ട്ട​റി, , കെ.​എ​സ്‍.​യു കൊ​ട്ടാ​ര​ക്ക​ര താ​ലൂ​ക്ക് സെ​ക്ര​ട്ട​റി, നി​ല​മേ​ൽ കോ​ള​ജ് കെ.​എ​സ്‍.​യു യൂ​നി​റ്റ് പ്ര​സി​ഡ​ന്റ്‌, കെ.​എ​സ്‍.​യു സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, യൂ​ത്ത് കോ​ൺ​ഗ്ര​സ്‌ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കേ​ര​ള യൂ​നി​വേ​ഴ്സി​റ്റി സെ​ന​റ്റ് മെ​മ്പ​ർ എ​ന്നീ പ​ദ​വി​ക​ൾ വ​ഹി​ച്ചു. നി​ല​മേ​ൽ പ​ഞ്ചാ​യ​ത്ത്‌ പ്ര​തി​പ​ക്ഷ​നേ​താ​വ്, നി​ല​മേ​ൽ കാ​ർ​ഷി​ക വി​ക​സ​ന സ​ഹ​ക​ര​ണ സം​ഘം പ്ര​സി​ഡ​ന്റ്‌ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ചു.

ആ​ർ.​എ​സ്. അ​രു​ൺ​ രാ​ജ് (എ​ൻ.​ഡി.​എ)

ച​ട​യ​മം​ഗ​ലം സ്വ​ദേ​ശി. 32 വ​ർ​ഷം കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി​രു​ന്നു.​ ഈ ​തെ​ര​ഞ്ഞെ​ടു​പ്പോ​ടെ​യാ​ണ്​ ബി.​ജെ.​പി​യി​ൽ ചേ​ർ​ന്ന​ത്. യൂ​ത്ത് കോ​ൺ​ഗ്ര​സ് മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി, കെ.​പി.​സി.​സി നി​ർ​വാ​ഹ​ക​സ​മി​തി അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

2021 വോ​ട്ടു​നി​ല

ജെ. ​ചി​ഞ്ചു​റാ​ണി (സി.​പി.​ഐ) 67252

എം.​എം. ന​സീ​ർ (കോ​ൺ​ഗ്ര​സ്)​ 53574

വി​ഷ്ണു പ​ട്ട​ത്താ​നം (ബി.​ജെ.​പി) 22,238

2016 വോ​ട്ടു​നി​ല

മു​ല്ല​ക്ക​ര ര​ത്നാ​ക​ര​ൻ (സി.​പി.​ഐ) 71,262

എം.​എം. ഹ​സ​ൻ (കോ​ൺ​ഗ്ര​സ്)​ 49,334

കെ. ​ശി​വ​ദാ​സ​ൻ (ബി.​ജെ.​പി) 19,259

Show Full Article
TAGS:chadayamangalam election 
News Summary - Chadayamangalam: Fierce fighting in the left fort
Next Story