ചടയമംഗലം: ഇടതു രാഷ്ട്രീയത്തിെൻറ മണ്ഡലം
text_fieldsഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുള്ള മണ്ഡലങ്ങളിലൊന്നാണ് ചടയമംഗലം.
ചിതറ, ഇളമാട്, ഇട്ടിവ, കടയ്ക്കൽ, കുമ്മിൾ, നിലമേൽ, വെളിനെല്ലൂർ, ചടയമംഗലം, അലയമൺ എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തിൽ ഉൾപ്പെട്ടിട്ടുള്ളത്.
സി.പി.ഐയുടെ പരമ്പരാഗത ശക്തികേന്ദ്രമാണ് മണ്ഡലം. 1957 മുതല്‍ ഇതുവരെ നടന്ന തെരഞ്ഞെടുപ്പുകളില്‍ മൂന്നുതവണ മാത്രമാണ് സി.പി.ഐയെ ചടയമംഗലം കൈവിട്ടത്. 2006 മുതല്‍ സി.പി.ഐയുടെ മുല്ലക്കര രത്നാകരനാണ് ജനപ്രതിനിധി.
1957 ല്‍ വെളിയം ഭാർഗവനിലൂടെയാണ് സി.പി.ഐ മണ്ഡലം പിടിച്ചത്. 10232 വോട്ടിന് പി.എസ്.പിയിലെ എം. അബ്ദുല്‍ മജീദിനെ തോൽപിച്ചു.
1960 ൽ ഇരുവരും വീണ്ടും ഏറ്റുമുട്ടിയപ്പോൾ 122 വോട്ടിനായിരുന്നു വെളിയം ഭാര്ഗവെൻറ വിജയം. 1965 ലും 1967 ലും എസ്.എസ്.പിയിലെ ഡി. ദാമോദരന്‍ പോറ്റിക്കായിരുന്നു വിജയം.
1970 ല്‍ സി.പി.ഐ നേതാവ് എം.എന്‍. ഗോവിന്ദന്‍നായര്‍ 11427 വോട്ടിന് എസ്.എസ്.പിയിലെ പി.ആര്. ഭാസ്കരന്‍നായരെ മറികടന്ന് മണ്ഡലം പിടിച്ചു. 1977 ല്‍ സി.പി.ഐയിലെ ഇ. ചന്ദ്രശേഖരന് നായർ 11687 വോട്ടിെൻറ ഭൂരിപക്ഷത്തിൽ സി.പി.എമ്മിലെ എന്‍. സുന്ദരേശനെ പരാജയപ്പെടുത്തി.
1980 ലും അദ്ദേഹം വിജയം ആവർത്തിച്ചു. 10884 വോട്ടിന് മുസ്ലിംലീഗിലെ വലിയവീടന്‍ മുഹമ്മദ്കുഞ്ഞിനെ പരാജയപ്പെടുത്തി.1982ല്‍ സി.പി.ഐയിലെ കെ.ആര്. ചന്ദ്രമോഹനന് 7831 വോട്ടിന് എൻ.ഡി.പിയിലെ ജി. ചന്ദ്രശേഖരൻ ഉണ്ണിത്താനെ തോല്പിച്ചു.
1987ലും ചന്ദ്രമോഹനനായിരുന്നു വിജയം. 11269 വോട്ടിെൻറ ഭൂരിപക്ഷത്തിൽ എൻ.ഡി.പിയിലെ ആര്. രാധാകൃഷ്ണപിള്ളയെ മറികടന്നു. 1991ല്‍ സി.പി.ഐ സ്ഥാനാർഥി ഇ. രാജേന്ദ്രനായിരുന്നു. 5035 വോട്ടിന് കോണ്‍ഗ്രസിലെ എ. ഹിദുര്മുഹമ്മദിനെ തോൽപിച്ചു. 1996ല്‍ സി.പി.ഐയിലെ ആര്. ലതാദേവി 2746 വോട്ടിന് കോണ്‍ഗ്രസിെൻറ പ്രയാര്‍ ഗോപാലകൃഷ്ണനെ തോല്പിച്ചു. 2001ല്‍ ഇരുവരും വീണ്ടും ഏറ്റുമുട്ടിയപ്പോൾ പ്രയാര്‍ ഗോപാലകൃഷ്ണന് 1919 വോട്ടിന് വിജയിച്ചു.
2006 മുതൽ മണ്ഡലത്തിലെ ജനപ്രതിനിധി മുല്ലക്കര രത്നാകരനാണ്. 2006ൽ 4653 വോട്ടിന് കോൺഗ്രസിലെ പ്രയാർ ഗോപാലകൃഷ്ണനെ തോൽപിച്ചു.
2011ൽ കോൺഗ്രസ് സ്ഥാനാർഥി ഷാഹിദ കമാലിനെതിരെ 23624 വോട്ടിനായിരുന്നു ജയം. 2016ൽ എം.എം. ഹസനെ 21928 വോട്ടിെൻറ ഭൂരിപക്ഷത്തിൽ മറികടന്നാണ് ഹാട്രിക് തികച്ചത്.
ആകെ വോട്ടർമാർ - 197985
പുരുഷൻ- 93110
സ്ത്രീ -104873
ട്രാൻസ്ജെൻഡർ - രണ്ട്
മണ്ഡലത്തിലെ എം.എൽ.എമാർ ഇതുവരെ
1957 - കെ. ഭാർഗവൻ (സി.പി.ഐ)
1960 - കെ. ഭാർഗവൻ (സി.പി.ഐ)
1965 - ഡി. ദാമോദരൻ പോറ്റി
(എസ്.എസ്.പി)
1967 - ഡി. ദാമോദരൻ പോറ്റി
(എസ്.എസ്.പി)
1970 - എം.എൻ. ഗോവിന്ദൻ നായർ (സി.പി.ഐ)
1977 - ഇ. ചന്ദ്രശേഖരൻ നായർ (സി.പി.ഐ)
1980 - ഇ. ചന്ദ്രശേഖരൻ നായർ
(സി.പി.ഐ)
1982 - കെ.ആർ. ചന്ദ്രമോഹൻ
(സി.പി.ഐ)
1991 - ഇ. രാജേന്ദ്രൻ (സി.പി.ഐ)
1996 - ആർ. ലതാദേവി (സി.പി.ഐ)
2001 - പ്രയാർ ഗോപാലകൃഷ്ണൻ (ഐ.എൻ.സി)
2006 - മുല്ലക്കര രത്നാകരൻ
(സി.പി.ഐ)
2011 - മുല്ലക്കര രത്നാകരൻ
(സി.പി.ഐ)
2016 - മുല്ലക്കര രത്നാകരൻ
(സി.പി.ഐ)
2016 നിയമസഭ
മുല്ലക്കര രത്നാകരൻ
(സി.പി.ഐ) - 71262
എം.എം. ഹസൻ
(ഐ.എൻ.സി) - 49334
കെ. ശിവദാസൻ
(ബി.ജെ.പി) - 19259
ഭൂരിപക്ഷം - 21928
2019 ലോക്സഭ
യു.ഡി.എഫ് - 70387 (ലീഡ് -14232)
എൽ.ഡി.എഫ് - 56155
എൻ.ഡി.എ - 15820
2020 തദ്ദേശം
എൽ.ഡി.എഫ് - 66688 (ലീഡ് -14435)
യു.ഡി.എഫ് - 52253
എൻ.ഡി.എ - 24983