Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകാക്കഞ്ചേരിയിൽ...

കാക്കഞ്ചേരിയിൽ ബൈക്കിലെത്തിയയാൾ വീട്ടമ്മയുടെ മാല പൊട്ടിച്ചു

text_fields
bookmark_border
snatching 18921
cancel

തേഞ്ഞിപ്പലം: കാക്കഞ്ചേരിയിൽ ബൈക്കിലെത്തിയ മോഷ്ടാവ് വീട്ടമ്മയുടെ മാല പൊട്ടിച്ച് കടന്നു. ഇന്നലെ രാത്രി 7.20ന് കാക്കഞ്ചേരി ദേശീയപാതയിലാണ് സംഭവം.

കാക്കഞ്ചേരിയിലെ സ്വകാര്യ കമ്പനിയിൽ നിന്ന് ജോലി കഴിഞ്ഞ് രാമനാട്ടുകരയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു വീട്ടമ്മ. പിന്തുടർന്ന് വന്ന മോഷ്ടാവ് അവരുടെ കഴുത്തിൽ ഉണ്ടായിരുന്ന മാല പൊട്ടിച്ച് റോഡരികിൽ നിർത്തിയിട്ട ബൈക്കിൽ രക്ഷപെടുകയായിരുന്നു.

അക്രമത്തിൽ വീട്ടമ്മയ്ക്ക് നിസ്സാര പരിക്കുകൾ സംഭവിച്ചു. നീല നിറത്തിലുള്ള സ്കൂട്ടറിലാണ് മോഷ്ടാവ് രക്ഷപെട്ടത്. പുൽപറമ്പ് റോഡിലൂടെയാണ് യുവാവ് കടന്നത്. സംഭവത്തിൽ തേഞ്ഞിപ്പലം പൊലീസ് കേസെടുത്തു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു ബൈക്ക് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

Show Full Article
TAGS:chain snatching 
News Summary - chain snatching in kakkanchery
Next Story