Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയക്കുന്ന പണമെല്ലാം...

അയക്കുന്ന പണമെല്ലാം റിജോ പുട്ടടിച്ചു; ഭാര്യ നാട്ടിലെത്തുന്നതിന് മുമ്പ് കടം തീർക്കാൻ കവർച്ച

text_fields
bookmark_border
അയക്കുന്ന പണമെല്ലാം റിജോ പുട്ടടിച്ചു; ഭാര്യ നാട്ടിലെത്തുന്നതിന് മുമ്പ് കടം തീർക്കാൻ കവർച്ച
cancel

തൃശൂർ: ചാ​ല​ക്കു​ടി പോ​ട്ട ഫെ​ഡ​റ​ൽ ബാ​ങ്ക് ശാ​ഖയിൽ ക​വ​ർ​ച്ച നടത്തിയതിന് പിടിയിലായ റിജോയുടെ ശ്രമം ഭാര്യ വിദേശത്തുനിന്ന് വരുന്നതിന് മുമ്പ് കടങ്ങൾ തീർക്കൽ. ഭാര്യ അയക്കുന്ന പണമെല്ലാം ധൂർത്തടിച്ച് തീർന്നതോടെയാണ് കടം കയറിയത്. മോ​ഷ്ടി​ച്ച 15 ല​ക്ഷം രൂ​പ​യി​ൽ​നി​ന്ന് അ​ഞ്ചു ല​ക്ഷം രൂ​പ​കൊ​ണ്ട് ക​ടം വീ​ട്ടി​യ​താ​യി പ്ര​തി റി​ജോ പൊ​ലീ​സി​ന് മൊ​ഴി ന​ൽ​കി. ബാ​ക്കി 10 ല​ക്ഷം രൂ​പ ഒ​രി​ട​ത്ത് ഒ​ളി​പ്പി​ച്ചെ​ന്നാ​ണ് ഇ​യാ​ൾ പ​റ​യു​ന്ന​ത്.

ആഡംബര ജീവിതം നയിക്കുന്നയാളാണ് റിജോ ആന്‍റണിയെന്ന് പൊലീസ് പറഞ്ഞു. വിദേശത്ത് നഴ്സാണ് റിജോ ആന്‍റണിയുടെ ഭാര്യ. ഭാര്യ വിദേശത്തു നിന്ന് അയക്കുന്ന പണം ഇയാൾ ധൂർത്തടിക്കുകയായിരുന്നു. ഒടുവിൽ 49 ലക്ഷം രൂപയുടെ കടമായി. ഉടൻ ഭാര്യ വിദേശത്ത് നിന്നും മടങ്ങിവരുന്നുവെന്ന് അറിഞ്ഞതോടെ ഇയാൾ മോഷണം നടത്താൻ തീരുമാനിക്കുകയായിരുന്നു.

ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി കെ. ​സു​മേ​ഷി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ്പെ​ഷ​ൽ ഇ​ൻ​വെ​സ്റ്റി​​ഗേ​ഷ​ൻ ടീ​മാ​ണ് കേ​സ് അ​ന്വേ​ഷി​ച്ച​ത്. ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നോ​ട് പ​ണ​മെ​വി​ടെ എ​ന്ന് ഹി​ന്ദി​യി​ൽ സം​സാ​രി​ച്ച​ത് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ വേ​ണ്ടി​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് മ​ന​സ്സി​ലാ​ക്കി. ഈ ​മു​റി​ഹി​ന്ദി കൂ​ടാ​തെ മ​റ്റൊ​ന്നും ജീ​വ​ന​ക്കാ​രെ മു​റി​യി​ലി​ട്ട് അ​ട​ക്കു​മ്പോ​ഴും ഇ​യാ​ൾ പ​റ​ഞ്ഞിരുന്നി​ല്ല. കൂ​ടു​ത​ൽ സം​സാ​രി​ക്കാ​തെ ക​ത്തി​യെ​ടു​ത്ത് ചി​ല ആം​ഗ്യ​ങ്ങ​ൾ മാ​ത്ര​മാ​ണ് കാ​ട്ടി​യ​ത്. ഹി​ന്ദി സം​സാ​രി​ച്ച​തു​കൊ​ണ്ടു മാ​ത്രം ക​വ​ർ​ച്ച ന​ട​ത്തി​യ​ത് ഇ​ത​ര​സം​സ്ഥാ​ന​ക്കാ​ര​നാ​വി​ല്ലെ​ന്നും ഉ​ട​ൻ പി​ടി​കൂ​ടു​മെ​ന്നും എ​സ്.​പി അ​ന്നു​ത​ന്നെ മാ​ധ്യ​മ​ങ്ങ​ളോ​ട് വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. പ്ര​ദേ​ശം പ​രി​ച​യ​മു​ള്ള​യാ​ളാ​ണെ​ന്ന നി​ഗ​മ​ന​ത്തി​ലാ​ണ് പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

ബാങ്കിന് സമീപമുള്ള ടവര്‍ ലൊക്കേഷനില്‍ മോഷണം നടന്ന സമയം വന്ന എല്ലാ നമ്പരുകളും ശേഖരിക്കുക എന്ന തീരുമാനത്തിൽ നിന്നാണ് പൊലീസ് പ്രതി​യിലേക്കു​ള്ള യാത്ര ആരംഭിച്ചത്. ഈ നമ്പറുകളും വിവരങ്ങളും സി.സി.ടി.വി ദൃശ്യങ്ങളുമായി ഒത്തുനോക്കുക എന്നത് അതിനേക്കാള്‍ പ്രയാസമേറിയതായി. റോ​ഡി​ൽ​നി​ന്നും മ​റ്റു​മാ​യു​ള്ള ആ​യി​ര​ത്തോ​ളം ദൃ​ശ്യ​ങ്ങ​ളാണ് പൊ​ലീ​സ് പ​രി​ശോ​ധി​ച്ചത്. സം​സ്ഥാ​ന​ത്തെ ജ​യി​ൽ​മോ​ചി​ത​രാ​യ​വ​രെ​ക്കു​റി​ച്ചും അ​ന്വേ​ഷി​ച്ചി​രു​ന്നു. ഇതിനിടെ, ഒരു നിശ്ചിത നമ്പര്‍ ടവര്‍ ലൊക്കേഷനില്‍ അടുപ്പിച്ച് വരുന്നതായി കണ്ടുപിടിച്ചു. ടി ഷര്‍ട്ടിട്ട ഒരാളുടെ ദൃശ്യം സി.സി.ടി.വികളിലൊന്നില്‍ പതിയുകയും ചെയ്തതോടെ കാര്യങ്ങൾ എളുപ്പമായി. ഒടുവിൽ 37 മണിക്കൂറിനുശേഷം മോഷ്ടാവ് പിടിയിലായി.

Show Full Article
TAGS:chalakudy bank robbery 
News Summary - chalakudy bank robbery accused Rijo Anthony is living luxurious life says Police
Next Story