ചാംപ്യൻസ്ബോട്ട് ലീഗ്: മൂവാറ്റുപുഴയാറിലെ ജലരാജാവായി നടുഭാഗം ചുണ്ടൻ
text_fieldsചാംപ്യന്‍സ് ബോട്ട് ലീഗിന്‍റെ (സി.ബി.എല്‍) ഭാഗമായി നടന്ന പിറവം വള്ളംകളിയിൽ നിന്ന്
പിറവം: ആവേശത്തിര തീര്‍ത്ത പിറവം വള്ളംകളിയില്‍ മൂവാറ്റുപുഴയാറി ജലരാജാവായത് എന്‍.സി.ഡി.സി ബോട്ട് ക്ലബ് തുഴഞ്ഞ നടുഭാഗം ചുണ്ടന്‍ വള്ളം.ചാംപ്യന്‍സ് ബോട്ട് ലീഗിന്‍റെ (സി.ബി.എല്‍) ഭാഗമായി നടന്ന മത്സരത്തില്‍ 4മിനുട്ടും14.48സെക്കന്‍റുമെടുത്താണ് നടുഭാഗം ജേതാക്കളായത്. പള്ളാതുരുത്തി ബോട്ട് ക്ലബ് തുഴഞ്ഞ മഹാദേവിക്കാട് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍ രണ്ടാമതെത്തി. തോമസ് ചാഴിക്കാടന്‍ എം.പി സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ചുണ്ടന്‍ വള്ളങ്ങളും ഇരുട്ടുകുത്തി വള്ളങ്ങളും പങ്കെടുത്ത മാസ് ഡ്രില്ലിന്റെ അകമ്പടിയോടെയായിരുന്നു ആരംഭിച്ചത്. മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.ഇരുട്ടുകുത്തി ബി ഗ്രേഡ് വള്ളങ്ങള്‍ മത്സരിച്ച പ്രാദേശിക വള്ളംകളിയില്‍ ആര്‍.കെ ടീം തുഴഞ്ഞ പൊഞ്ഞനത്തമ്മ കിരീടത്തിൽ മുത്തമിട്ടു.പിറവം ബോട്ട് ക്ലബ് തുഴഞ്ഞ ശരവണനാണ് രണ്ടാമതെത്തിയത്. എട്ടിന് എറണാകുളം മറൈന്‍ഡ്രൈവിലാണ് സി.ബി.എല്ലിന്‍റെ അടുത്ത മത്സരം.