Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുസ്‍ലിംകളെ മാറ്റി...

മുസ്‍ലിംകളെ മാറ്റി നിർത്തി ഇന്ത്യ കെട്ടിപ്പടുക്കാനാവില്ല എന്നറിയാത്തർ വോട്ടർപട്ടിക വെട്ടുന്നു -ചെന്നിത്തല

text_fields
bookmark_border
മുസ്‍ലിംകളെ മാറ്റി നിർത്തി ഇന്ത്യ കെട്ടിപ്പടുക്കാനാവില്ല എന്നറിയാത്തർ വോട്ടർപട്ടിക വെട്ടുന്നു -ചെന്നിത്തല
cancel
camera_alt

എം.​എ​സ്.​എ​സ് സം​സ്ഥാ​ന സ​മ്മേ​ള​നം ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു 

കോഴിക്കോട്: ‘മാനവികത, മതേതരത്വം, ജനാധിപത്യം’ എന്ന പ്രമേയത്തിൽ നടന്ന മുസ്‍ലിം സർവിസ് സൊസൈറ്റി (എം.എസ്.എസ്) സമ്പൂർണ സംസ്ഥാന സമ്മേളനം സമാപിച്ചു. കാലിക്കറ്റ് ട്രേഡ് സെന്ററിൽ മൂവായിരത്തോളം പേർ പങ്കെടുത്ത സമ്മേളനം ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 20 കോടി മുസ്‍ലിംകളെ മാറ്റി നിർത്തി ഇന്ത്യ കെട്ടിപ്പടുക്കാനാവില്ലെന്ന് മനസ്സിലാകാത്തവരാണ് വോട്ടർപട്ടികയിൽ നിന്ന് ഒരു വിഭാഗത്തെ വെട്ടിമാറ്റുന്നതെന്ന് അദ്ദേഹം പറഞ്ഞു.

വോട്ടർപട്ടികയിൽ പേരുണ്ടാവുക എന്നത് പൗരന്റെ മൗലികാവകാശമാണ്. പട്ടികയിൽ പേരില്ലാതിരിക്കൽ മരണതുല്യമാണ്. ഇന്ത്യയിലുടനീളം പൗരൻമാരെ എസ്.ഐ.ആറിന്റെ പേരിൽ വെട്ടിമാറ്റുകയാണ്. ഇന്ത്യയുടെ മതേതരത്വത്തെ തകർക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ചരിത്രപരായി ഇന്ത്യ മതേതര രാജ്യമാണ്. നാനാമതസ്ഥർ ഒരുമിച്ച് ജീവിക്കുന്ന അതുല്യപാരമ്പര്യമാണ് രാജ്യത്തിനുള്ളത്.

ഇത് തകർക്കാനുള്ള ശ്രമത്തിന്റെ ബഹിർസ്ഫുരണങ്ങളാണ് എസ്.ഐ.ആറും ഏകസിവിൽകോഡും. മതേതര സന്ദേശം കൂടുതൽ ഉയർത്തിപ്പിടിക്കേണ്ട സന്ദർഭമാണിതെന്നും അദ്ദേഹം പറഞ്ഞു. എം.എസ്.എസ് സംസ്ഥാന പ്രസിഡന്റ് നിയാസ് പുളിക്കലകത്ത് അധ്യക്ഷതവഹിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായിരുന്നു. എം.എസ്.എസ് സംസ്ഥാന ജനറൽ സെക്രട്ടറി എൻജി. പി. മമ്മത് കോയ സ്വാഗതവും ട്രഷറർ എൻ.കെ. മുഹമ്മദലി നന്ദിയും പറഞ്ഞു.

Show Full Article
TAGS:Ramesh Chennithala mss Kerala News 
News Summary - chennithala on mss conference
Next Story