ചെന്നിത്തലയുടെ ചോദ്യം; വിവരാവകാശ പ്രകാരം അപേക്ഷ നൽകാൻ മറുപടി, മറുപടിക്കെതിരെ പരാതി
text_fieldsതിരുവനന്തപുരം: നിയമസഭയിലെ ചോദ്യത്തിൽ ആവശ്യപ്പെട്ട രേഖകൾ ലഭ്യമാകാൻ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകാൻ രമേശ് ചെന്നിത്തലക്ക് മറുപടി. മറുപടിക്കെതിരെ ചെന്നിത്തല സ്പീക്കർക്ക് പരാതി നൽകി.
നിയമസഭാ സാമാജികര്‍ ആരായുന്ന കാര്യങ്ങള്‍ക്ക് വിവരാവകാശ നിയമപ്രകാരമുള്ള മറുപടി സ്വീകരിക്കാന്‍ നിര്‍ദേശിക്കുന്നത് നിയമസഭയോടുള്ള അവഹേളനവും തന്റെ പ്രത്യേക അവകാശങ്ങളെ ലംഘിക്കുന്നതുമാണ്. നിയമസഭയെ അവഹേളിക്കുന്ന തരത്തില്‍ ഉത്തരം തയാറാക്കി മന്ത്രിക്ക് നല്കിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ചെന്നിത്തല കത്തിൽ ആവശ്യപ്പെട്ടു.
ഹരിപ്പാട്ടെ സൈബര്‍ശ്രീ യൂനിറ്റിന്റെ പ്രവര്‍ത്തനം സംബന്ധിച്ചായിരുന്നു ചോദ്യം. പട്ടികജാതി വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം നല്‍കിയിരുന്ന സെന്ററിന്റെ പ്രവര്‍ത്തനം സ്വന്തം ലേഖകൻ നിർത്തിയതിന്റെ കാരണവും ഇത് സംബന്ധിച്ച സെക്രട്ടറിയേറ്റിലെ നോട്ട് ഫയല്‍, നടപ്പുഫയല്‍ എന്നിവയുടെ പകര്‍പ്പ് ലഭ്യമാക്കാമോ എന്നുമായിരുന്നു ചോദ്യം.
അതിന് മന്ത്രി നല്കിയ മറുപടിയില്‍ സെന്ററിന്റെ പ്രവര്‍ത്തനം നിർത്തിയതിന്റെ കാരണം പറഞ്ഞിട്ടില്ല. ഫയലിന്റെ പകര്‍പ്പ് വിവരാവകാശ നിയമപ്രകാരം ശേഖരിക്കാൻ ചെന്നിത്തലയോട് നിര്‍ദേശിക്കുകയുമായിരുന്നു.