Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightറയ്ഹാൻ വാദ്രയെ...

റയ്ഹാൻ വാദ്രയെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി; ‘ചിത്രപ്രദർശനം നടത്തുന്നതിൽ അഭിമാനം, യാതൊരു വിലക്കുമുണ്ടാകില്ല’

text_fields
bookmark_border
റയ്ഹാൻ വാദ്രയെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി; ‘ചിത്രപ്രദർശനം നടത്തുന്നതിൽ അഭിമാനം, യാതൊരു വിലക്കുമുണ്ടാകില്ല’
cancel

തിരുവനന്തപുരം: പ്രിയങ്ക ഗാന്ധിയുടെ മകൻ റയ്ഹാൻ വാദ്രയെ കേരളത്തിലേക്ക് ക്ഷണിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. ചിത്രപ്രദർശനം നടത്തുന്നത് കേരളത്തിന് അഭിമാനമാണെന്നും യാതൊരു വിലക്കുമുണ്ടാകില്ലെന്നും മുഖ്യമന്ത്രി എക്സിൽ കുറിച്ചു.

ബിക്കാനീർ ഹൗസ് അധികൃതർ ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന തന്‍റെ സോളോ എക്സിബിഷനിൽനിന്ന് ജന്തർമന്തർ പ്രക്ഷോഭങ്ങളുടെ ഫോട്ടോകൾ നീക്കം ചെയ്തെന്ന് വിഷ്വൽ ആർട്ടിസ്റ്റും ഫോട്ടോഗ്രാഫറുമായ റയ്‌ഹാൻ വാദ്ര അറിയിച്ചതോടെയാണ് വിവാദം കടുത്തത്. നീക്കം ചെയ്തില്ലെങ്കിൽ പ്രദർശനം റദ്ദാക്കുമെന്ന് അറിയിച്ചെന്നും റൈഹാൻ പറഞ്ഞു. ആകെ പ്രദർശനത്തിന് വെച്ച 105 ഫോട്ടോകളിൽ 70 എണ്ണവും ഉപേക്ഷിക്കണമെന്നായിരുന്നു ആവശ്യം.

റൈഹാൻ വദ്രയുടെ ‘നോ ഐഡിയ ഈസ് ഫൈനൽ’ എന്ന പ്രദർശനം നടത്തുന്നതിൽ കേരളം സന്തോഷിക്കുകയും അഭിമാനിക്കുകയും ചെയ്യും. യാതൊരു വിലക്കുമുണ്ടാകില്ല -മുഖ്യമന്ത്രി കുറിച്ചു. നേരത്തെ, ദേശീയപതാകയുടെ ചിത്രം ഉൾപ്പെടെ ഡൽഹിയിൽ നടന്ന പ്രതിഷേധങ്ങളുടെ ഫോട്ടോകൾ മകൻ റയ്‌ഹാന്‍റെ പ്രദർശനത്തിൽനിന്ന് നീക്കം ചെയ്ത ബിക്കാനീർ ഹൗസിന്റെ നടപടി ചോദ്യം ചെയ്ത് പ്രിയങ്ക ഗാന്ധി രംഗത്തുവന്നിരുന്നു. അധികാരമുള്ളവൻ മറ്റുള്ളവരുടെ അഭിപ്രായ പ്രകടനത്തെ ഭയക്കുമ്പോൾ, അധികാരം നഷ്‍ടപ്പെട്ടു കഴിഞ്ഞ വിവരം അയാൾ അറിയുന്നില്ലെന്ന് പ്രിയങ്ക എക്സിൽ കുറിച്ചു. രാജ്യത്താകെ യുവാക്കളുടെ ശബ്ദം അടിച്ചമർത്താനുള്ള ശ്രമമാണ് നടക്കുന്നത്. സത്യത്തിനുവേണ്ടി നിലകൊള്ളുന്ന നിന്നിലേക്ക് മനോഹരമായതെല്ലാം വന്നു ചേർന്നുകൊള്ളുമെന്ന് പ്രിയങ്ക മകന് പിന്തുണ അറിയിച്ചു. കലാ സ്ഥാപനങ്ങൾക്ക് രാഷ്ട്രീയ ആവിഷ്‍കാരങ്ങൾ നിരോധിക്കാനാവില്ലെന്ന് റൈഹാനും പ്രതികരിച്ചു. പിതാവ് റോബർട്ട് വാദ്രയും മകനെ പിന്തുണച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു.

ബി.ജെ.പി നേതൃത്വം നൽകുന്ന സർക്കാറിന്‍റെ സെൻസർഷിപ്പാണ് നടക്കുന്നതെന്നും അഭിപ്രായ പ്രകടനത്തിനുള്ള സ്വാതന്ത്ര്യം നിഷേധിക്കുകയാണെന്നും കോൺഗ്രസ് ആരോപിച്ചു. കലാകാരന്മാരുടെ ശബ്ദം അടിച്ചമർത്തുന്നത് ജനാധിപത്യത്തിന് നേർക്കുള്ള ആക്രമണമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും രാജസ്ഥാൻ മുൻ മുഖ്യമന്ത്രിയുമായ അശോക് ഗെഹ്‌ലോട്ട് ചൂണ്ടിക്കാട്ടി. പ്രതിഷേധങ്ങളെ മാത്രമല്ല പ്രതിഷേധത്തിന്‍റെ ചിത്രങ്ങളെപ്പോലും സർക്കാർ ഭയപ്പെടുകയാണെന്ന് കോൺഗ്രസ് രാജ്യസഭാ എം.പി പവൻ ഖേര അഭിപ്രായപ്പെട്ടു.

ബുധനാഴ്ച എക്‌സിബിഷൻ തുടങ്ങാൻ ഏതാനും മണിക്കൂറുകൾ മാത്രം ശേഷിക്കെയാണ് ഈ വർഷം ജന്തർമന്തറിൽ നടന്ന പ്രക്ഷോഭങ്ങളെക്കുറിച്ചുള്ള ചിത്രങ്ങൾ നീക്കം ചെയ്യണമെന്ന് പ്രദർശന വേദിയായ ബിക്കാനീർ ഹൗസ് റൈഹാനോട് ആവശ്യപ്പെട്ടത്. ദേശീയപതാകയുടെ ചിത്രം പോലും അനുവദിച്ചില്ല. പ്രതിഷേധത്തിന്‍റെ ചിത്രങ്ങളിലും ദേശീയപതാകയിൽ പോലും ഭീഷണിയാണ് സർക്കാർ കാണുന്നതെന്ന് പവൻ ഖേര പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:VD Satheesan Raihan Vadra 
News Summary - Chief Minister Invites Raihan Vadra to Kerala
Next Story