Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്കൂളുകളിൽ മൊബൈൽ ഫോണും...

സ്കൂളുകളിൽ മൊബൈൽ ഫോണും ലിപ്സ്റ്റിക്കും വിലക്കി ബാലാവകാശ കമീഷൻ

text_fields
bookmark_border
സ്കൂളുകളിൽ മൊബൈൽ ഫോണും ലിപ്സ്റ്റിക്കും വിലക്കി ബാലാവകാശ കമീഷൻ
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ വിദ്യാർഥികളുടെ മൊബൈൽ ഫോൺ ഉപയോഗം, ലിപ്സ്റ്റിക് ഉൾപ്പെടെ ആഡംബര സൗന്ദര്യവർധക വസ്തുക്കളുടെ അമിത ഉപയോഗം എന്നിവ കർശനമായി തടയണമെന്ന് സംസ്ഥാന ബാലാവകാശ സംരക്ഷണ കമീഷൻ.

മുടി വെട്ടുന്നത് ഉൾപ്പെടെ കാര്യങ്ങൾ സ്കൂളിന്‍റെ അച്ചടക്കത്തിന്‍റെ ഭാഗമാണെന്നും കമീഷൻ വ്യക്തമാക്കി. വിദ്യാഭ്യാസ വകുപ്പ് ഇത് കർശനമായി നടപ്പാക്കണമെന്നും കമീഷൻ അംഗം ഡോ. എഫ്. വിൽസൺ ഉത്തരവിൽ പറഞ്ഞു. സ്കൂളുകളിൽ മുടി നീട്ടി വളർത്താനും സ്കിൻ ഫിറ്റ് പാന്‍റ്സ് ധരിക്കാനും കമ്മൽ-മോതിരം തുടങ്ങിയവ ധരിക്കാനും അനുവദിക്കണമെന്നും ബാഗ് പരിശോധനയും ഫോൺ പിടിച്ചെടുക്കലും തടയണമെന്നും ആവശ്യപ്പെട്ട് ചില വിദ്യാർഥികൾ സമർപ്പിച്ച ഹരജികൾ പരിഗണിച്ചാണ് കമീഷന്‍റെ നിർണായക ഉത്തരവ്. അത്യാവശ്യ ഘട്ടങ്ങളിൽ ഫോൺ രക്ഷിതാക്കളുടെ അറിവോടെ കൊണ്ടുവന്ന് സ്കൂൾ സമയം കഴിയുന്നതുവരെ സ്വിച്ച് ഓഫ് ചെയ്ത് സൂക്ഷിക്കാൻ സൗകര്യം ഒരുക്കണം.

ലഹരിവസ്തുക്കളോ മറ്റ് അനധികൃത വസ്തുക്കളോ ഇല്ലെന്ന് ഉറപ്പുവരുത്താൻ, കുട്ടികളുടെ അന്തസ്സിനും അഭിമാനത്തിനും കോട്ടം വരാത്ത രീതിയിൽ അധ്യാപകർക്ക് ബാഗുകൾ പരിശോധിക്കാം. മുടി വെട്ടുന്നതും പരിപാലിക്കുന്നതും സംബന്ധിച്ച് സ്കൂൾതലത്തിൽ ഏകീകൃത മാനദണ്ഡങ്ങൾ പാലിക്കണം. അച്ചടക്ക നടപടികളുടെ പേരിൽ കുട്ടികളെ ക്ലാസിൽനിന്ന് പുറത്താക്കുകയോ അപമാനിക്കുകയോ മാനസികമായി പീഡിപ്പിക്കുകയോ വിദ്യാഭ്യാസ അവകാശം നിഷേധിക്കുകയോ ചെയ്യരുത്. ശിപാർശകളിൽ മറുപടി നൽകാൻ സർക്കാറിന് നിർദേശം നൽകി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:child rights Commission mobile phone ban 
News Summary - Child Rights Commission Bans Mobile Phones and Lipstick in Schools
Next Story