Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫുജൈറ അപകടത്തിൽ...

ഫുജൈറ അപകടത്തിൽ മലയാളികളുടെ മരണം: മുഖ്യമ​ന്ത്രി അനുശോചിച്ചു

text_fields
bookmark_border
ഫുജൈറ അപകടത്തിൽ മലയാളികളുടെ മരണം: മുഖ്യമ​ന്ത്രി അനുശോചിച്ചു
cancel

തിരുവനന്തപുരം: യു.എ.ഇയിലെ ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ മൂന്നുപേർ മരിച്ച സംഭവത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ അനുശോചിച്ചു. മരിച്ചവരുടെ കുടുംബത്തിന് ആവശ്യമായ സഹായങ്ങൾ ഉറപ്പാക്കാനും അധികൃതരുമായി ഏകോപനം നടത്താനും നോർക്ക റൂട്ട്സിന് നിർദേശം നൽകിയതായി അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ഫുജൈറയിൽ ഇവാ കഫ്റ്റീരിയ നടത്തുന്ന മലപ്പുറം വേങ്ങര കുന്നുംപുറം കുണ്ടിൽപ്പാറ സ്വദേശി സിദ്ദീഖിന്റെ മക്കളായ മുഹമ്മദ്‌ അസ്മിൽ (21), മിസ്ന ജുബിൻ (21), പേരക്കുട്ടി മുഹമ്മദ്‌ ഫായിസ് (മൂന്ന്) എന്നിവരാണ് മരിച്ചത്.

ദാരുണമായ അപകടത്തിൽ മൂന്ന് പേരുടെ ജീവൻ നഷ്ടമായത് ഏറെ വേദനാജനകമാണെന്ന് അനുശോചന സന്ദേശത്തിൽ പറഞ്ഞു. ഉറ്റവരെ നഷ്ടപ്പെട്ട കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും അറിയിച്ചു.

ഫുജൈറ കോടതിക്ക് സമീപം ഇവർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. കുടുംബത്തിലെ മറ്റ് നാലുപേർക്ക് പരിക്കേറ്റിട്ടുണ്ട്. യു.എ.ഇ സന്ദർശനത്തിനായി എത്തിയതായിരുന്നു കുടുംബാംഗങ്ങൾ. മലപ്പുറം എ.ആർ. നഗർ സഹകരണ ബാങ്ക് മുൻ പ്രസിഡന്റും മുസ്‌ലിം ലീഗ് നേതാവുമായ ടി.കെ. മൊയ്തീൻകുട്ടി മാഷിന്റെ മകനാണ് സിദ്ദീഖ്. അപകടകാരണം സംബന്ധിച്ച് അധികൃതർ അന്വേഷണം നടത്തിവരികയാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:VD Satheesan fujairah Accident Death 
News Summary - CM VD satheesan condoles Fujairah accident deaths
Next Story