Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതിരുവനന്തപുരം മെട്രോ...

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം

text_fields
bookmark_border
തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം
cancel
camera_altപ്രതീകാത്മക ചിത്രം

തിരുവനന്തപുരം: തലസ്ഥാനത്തെ മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യഘട്ട അലൈന്‍മെന്‍റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടേറിയറ്റ്, മെഡിക്കല്‍ കോളജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യഘട്ട അലൈന്‍മെന്റാണ് അംഗീകരിച്ചത്. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (കെ.എം.ആർ.എൽ) മുഖേനയാണ് പദ്ധതി നടപ്പാക്കുക.

പാപ്പനംകോടുനിന്ന് ആരംഭിച്ച് കിള്ളിപ്പാലം, പാളയം, ശ്രീകാര്യം, കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കൊച്ചുവേളി, വിമാനത്താവളം വഴി ഈഞ്ചക്കലില്‍ അവസാനിക്കുന്നതാണ് നിർദിഷ്ട മെട്രോ പാത. 31 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയില്‍ 27 സ്റ്റേഷനുകള്‍ ഉണ്ടായിരിക്കും. കഴക്കൂട്ടം, ടെക്നോപാര്‍ക്ക്, കാര്യവട്ടം എന്നിവയായിരിക്കും ഇന്റര്‍ചേഞ്ച്‌ സ്റ്റേഷനുകള്‍.

തിരുവനന്തപുരം മെട്രോയുടെ മുന്നൊരുക്കത്തിന്റെ ഭാഗമായി ശ്രീകാര്യം, ഉള്ളൂര്‍, പട്ടം എന്നീ മേല്‍പ്പാലങ്ങളുടെ നിര്‍മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിനെ ഏല്‍പ്പിച്ചിരുന്നു. ഇതില്‍ ശ്രീകാര്യം മേല്‍പ്പാലത്തിന്റെ നിര്‍മാണം ദ്രുതഗതിയില്‍ പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു. അതിവേഗം വളരുന്ന തിരുവനന്തപുരത്തിന്റെ ഭാവി വികസനത്തിന് മെട്രോ റെയില്‍ പദ്ധതി ഗതിവേഗം പകരുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.

അതേസമയം പ​ദ്ധ​തി​യു​ടെ അ​ന്തി​മ രൂ​പ​രേ​ഖ​ക്ക്​ അ​നു​മ​തി ന​ൽ​കേ​ണ്ട​ത്​ കേ​​ന്ദ്ര സ​ർ​ക്കാ​റാ​ണ്. ഇ​തി​നാ​യി രൂ​പ​രേ​ഖ​യി​ലെ നി​ർ​ദേ​ശ​ങ്ങ​ൾ സം​സ്ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തി​ന്​ സ​മ​ർ​പ്പി​ക്കും. തി​രു​വ​ന​ന്ത​പു​ര​ത്ത്​ ലൈ​റ്റ്​ മെ​ട്രോ​യാ​ണ്​ ആ​ദ്യം ആ​ലോ​ചി​ച്ചി​രു​ന്ന​ത്. ഇ​തി​നാ​യി പ്രാ​ഥ​മി​ക സ​ർ​വേ ന​ട​പ​ടി​ക​ളും ന​ട​ന്നി​രു​ന്നു. എ​ന്നാ​ൽ, യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം ഉ​ൾ​പ്പെ​ടെ പ​രി​ഗ​ണി​ക്കു​മ്പോ​ൾ ത​ല​സ്ഥാ​ന​ത്തും മെ​ട്രോ സ​ർ​വി​സി​ന് അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ്​ സം​സ്ഥാ​ന​ത്തെ മെ​ട്രോ പ​ദ്ധ​തി​ക​ളു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കൊ​ച്ചി മെ​ട്രോ റെ​യി​ൽ ലി​മി​റ്റ​ഡി​ന്‍റെ (കെ.​എം.​ആ​ർ.​എ​ൽ) വി​ല​യി​രു​ത്ത​ൽ.

തി​രു​വ​ന​ന്ത​പു​ര​ത്തി​നാ​യി സ​മ​ഗ്ര ഗ​താ​ഗ​ത പ​ദ്ധ​തി ത​യാ​റാ​ക്കി​യി​രു​ന്നു. ഈ ​പ​ഠ​ന​മ​നു​സ​രി​ച്ച് 2051ൽ ​ഏ​റ്റ​വും തി​ര​ക്കു​ള്ള സ​മ​യ​ത്ത് മ​ണി​ക്കൂ​റി​ൽ ഒ​രു വ​ശ​ത്തേ​ക്കു​ള്ള റൂ​ട്ടി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ എ​ണ്ണം 19,747 ആ​യി​രി​ക്കു​മെ​ന്നാ​യി​രു​ന്നു ക​ണ്ടെ​ത്ത​ൽ. ഈ ​ക​ണ​ക്കു​ക​ൾ മെ​ട്രോ ന​യ​മ​നു​സ​രി​ച്ച് വി​ല​യി​രു​ത്തു​മ്പോ​ൾ സാ​ധാ​ര​ണ മെ​ട്രോ സ​ർ​വി​സി​നു​ത​ന്നെ അ​നു​മ​തി ല​ഭി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

സ​മ​ഗ്ര ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ര​ണ്ട്‌ റൂ​ട്ടു​ക​ളാ​ണ് തി​രു​വ​ന​ന്ത​പു​രം മെ​ട്രോ​ക്ക്​ നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. ടെ​ക്‌​നോ സി​റ്റി മു​ത​ൽ നേ​മം വ​ഴി പ​ള്ളി​ച്ച​ൽ വ​രെ​യു​ള്ള 27.4 കി​ലോ​മീ​റ്റ​റാ​ണ്​ ഇ​തി​ലൊ​ന്ന്. ക​ഴ​ക്കൂ​ട്ടം മു​ത​ൽ ഈ​ഞ്ച​ക്ക​ൽ വ​ഴി കി​ള്ളി​പ്പാ​ലം വ​രെ​യു​ള്ള 14.7 കി​ലോ​മീ​റ്റ​ർ​വ​രെ​യു​ള്ള​താ​ണ്​ ര​ണ്ടാ​മ​ത്തേ​ത്. ഈ​ഞ്ച​ക്ക​ൽ മു​ത​ൽ കി​ള്ളി​പ്പാ​ലം വ​രെ ഭൂ​മി​ക്ക​ടി​യി​ലൂ​ടെ​യു​ള്ള പാ​ത​യും നി​ർ​ദി​ഷ്ട പ​ദ്ധ​തി​യി​ലു​ണ്ട്. ര​ണ്ട് കോ​റി​ഡോ​റു​ക​ളി​ലാ​യി 37 സ്റ്റേ​ഷ​നു​ക​ൾ വ​രും. പ​ള്ളി​പ്പു​റ​ത്താ​ണ് മെ​ട്രോ​യു​ടെ യാ​ർ​ഡ് വി​ഭാ​വ​നം ചെ​യ്യു​ന്ന​ത്.

സ്റ്റേ​ഷ​നു​ക​ൾ​ക്കാ​വ​ശ്യ​മാ​യ സ്ഥ​ല​മു​ൾ​പ്പെ​ടെയുള്ള കാ​ര്യ​ങ്ങ​ളി​ൽ പ്രാ​ഥ​മി​ക ച​ർ​ച്ച​ക​ൾ ന​ട​ന്നു. കൊ​ച്ചി​ക്ക്​ പി​ന്നാ​ലെ തി​രു​വ​ന​ന്ത​പു​ര​വും കോ​ഴി​ക്കോ​ടു​മാ​ണ്​ പ​രി​ഗ​ണ​ന​യി​ലു​ണ്ടാ​യി​രു​ന്ന​ത്. കോ​ഴി​ക്കോ​ട് മെ​ട്രോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മ​ഗ്ര ഗ​താ​ഗ​ത പ​ദ്ധ​തി​യു​ടെ ക​ര​ടു​രേ​ഖ ത​യാ​റാ​യ​തേ​യു​ള്ളൂ. തി​രു​വ​ന​ന്ത​പു​ര​ത്തും കോ​ഴി​ക്കോ​ടും ​ലൈ​റ്റ്​​ മെ​ട്രോ പ​ണി​യു​ന്ന​തി​ന് 6728 കോ​ടി​യാ​ണ്​ ആ​ദ്യം നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, സ​ർ​ക്കാ​ർ പി​ന്നീ​ട്​ ഭ​ര​ണാ​നു​മ​തി തി​രു​ത്തു​ക​യും ചെ​ല​വ്​ 7,446 കോ​ടി​യാ​യി പ​രി​ഷ്ക​രി​ക്കു​ക​യും ചെ​യ്തു.

തിരുവനന്തപുരം നഗരത്തിൽ മെട്രോ റെയിൽ പദ്ധതിക്കുള്ള പ്രവർത്തനങ്ങൾ ഈ വർഷം തുടങ്ങുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു. തിരുവനന്തപുരം, കോഴിക്കോട് മെട്രോ യാഥാര്‍ഥ്യമാക്കും. തിരുവനന്തപുരം മെട്രോ ആദ്യ ഘട്ട പ്രവര്‍ത്തനം 2025-26 സാമ്പത്തിക വര്‍ഷം തന്നെ ആരംഭിക്കും. കൊച്ചി മെട്രോയുടെ വികസന പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്നും ധനമന്ത്രി ബജറ്റ് അവതരണവേളയില്‍ പറഞ്ഞു. തെക്കൽ കേരളത്തിൽ കപ്പൽശാല ആരംഭിക്കാൻ കേന്ദ്ര സർക്കാറിന്‍റെ സഹകരണം തേടുമെന്നും ധനമന്ത്രി പറഞ്ഞിരുന്നു.

Show Full Article
TAGS:Thiruvananthapuram Metro Kerala News Latest News Breaking News 
News Summary - CM's Approval for 1st Phase of Thiruvananthapuram Metro Rail Project
Next Story