Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅടുക്കളയിൽ...

അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ പത്തി വിടർത്തി മൂർഖൻ

text_fields
bookmark_border
cobra
cancel
camera_alt

പാത്രങ്ങൾക്കിടയിൽ ഇരിക്കുന്ന മൂർഖൻ പാമ്പ്

Listen to this Article

റാന്നി: അടുക്കളയിൽ പാത്രങ്ങൾക്കിടയിൽ പത്തി വിടർത്തി നിന്ന മൂർഖൻ പാമ്പ് ഭീതി പരത്തി. അഞ്ചര അടി നീളമുള്ള മൂർഖൻ പാമ്പ് ഒരു മണിക്കൂറോളമാണ് വീട്ടുകാരെ ഭയപ്പെടുത്തിയത്. അങ്ങാടി പേട്ട ജങ്ഷനിൽ സമീപം താമസിക്കുന്ന രാജാ നസീറിന്‍റെ വീട്ടിലാണ് സംഭവം.

ശാസ്താംകോവിൽ ലോഡ്ജിൽ വാടകക്ക് താമസിക്കുകയാണ് രാജാ. വീടിന്‍റെ അടുക്കളയിൽ ഗ്യാസ് സ്റ്റൗവിനും പാത്രങ്ങൾക്കും ഇടയിലാണ് മൂർഖനെ കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് ഉതിമൂട്ടില്ലുള്ള മാത്തുക്കുട്ടി വീട്ടിലെത്തി പാമ്പിനെ പിടികൂടി.

പമ്പാനദിയിൽ വലിയ തോടിന്‍റെ തീരമായതിനാൽ പെരുമ്പാമ്പും മൂർഖൻ പാമ്പും പ്രദേശവാസികൾക്ക് ഭീഷണിയാണ്.

Show Full Article
TAGS:cobra kitchens ranni Latest News 
News Summary - Cobra slithers between dishes in the kitchen in Ranni
Next Story