കോൺഗ്രസിനുള്ളിലെ ഏറ്റുമുട്ടൽ ലക്ഷ്യം പാർട്ടിയിലെ ആധിപത്യം
text_fieldsതിരുവനന്തപുരം: ഡി.സി.സി അധ്യക്ഷ നിയമനെത്ത ചൊല്ലി മുതിർന്ന നേതാക്കൾ നടത്തുന്ന പരസ്യ ഏറ്റുമുട്ടലിന് പിന്നിൽ കോൺഗ്രസിൽ ആധിപത്യം ഉറപ്പിക്കാനുള്ള ശ്രമം. രണ്ടു ദശാബ്ദത്തോളം അടക്കി വാണവർ ആധിപത്യം നിലനിർത്താൻ ശ്രമിക്കുേമ്പാൾ പാർട്ടിയെ സ്വന്തം വരുതിയിൽ കൊണ്ടുവരാനാണ് പുതിയ നേതൃനിരയുടെ നീക്കം.
പുനഃസംഘടനയിലും അവഗണിക്കപ്പെട്ടതോടെ ഇനിയും കാത്തിരുന്നാൽ തൂത്തെറിയപ്പെേട്ടക്കാമെന്ന് മനസ്സിലാക്കിയാണ് ശക്തമായ പോരാട്ടത്തിന് മുതിർന്ന ഗ്രൂപ് നേതാക്കൾതന്നെ രംഗത്തിറങ്ങിയത്. ഡി.സി.സി പട്ടികയിൽ പുനരാലോചന ഉണ്ടാകില്ലെന്ന് ബോധ്യമുള്ളപ്പോഴും ബൂത്ത് മുതൽ കെ.പി.സി.സിവരെ ശേഷിക്കുന്ന പുനഃസംഘടനയിൽ അർഹ വിഹിതം ഉറപ്പിക്കുകയാണ് ഗ്രൂപ് നേതൃത്വങ്ങളുടെ ലക്ഷ്യം. അച്ചടക്ക ഭീഷണിപോലും മുഖവിലെക്കടുക്കാതെ ഉമ്മൻ ചാണ്ടി തന്നെ നേരിട്ട് രംഗത്തുവന്നത് ഇൗ സാഹചര്യത്തിലാണ്. ഡി.സി.സി നിയമനത്തിൽ മതിയായ ചർച്ച ഉണ്ടായില്ലെന്ന നിലപാട് അദ്ദേഹം ആവർത്തിച്ചത് രണ്ടും കൽപിച്ച് തന്നെയാണ്.
ഇക്കാര്യത്തിൽ ചെന്നിത്തല നയിക്കുന്ന െഎ പക്ഷ പിന്തുണയും ഉമ്മൻ ചാണ്ടിക്കുണ്ട്. ഹൈകമാൻഡ് പിന്തുണയോടെ മുന്നോട്ട് പോകുന്ന പുതിയ സംസ്ഥാന നേതൃത്വം ഇനി ഗ്രൂപ്പുകൾക്ക് വഴങ്ങാനില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്നു.
വി.എം. സുധീരനെയും മുല്ലപ്പള്ളി രാമചന്ദ്രനെയും ഹൈകമാൻഡ് പ്രത്യേക താൽപര്യത്തോടെ പ്രസിഡൻറ് സ്ഥാനത്ത് എത്തിച്ചെങ്കിലും പാർട്ടി പുനഃസംഘടന ഗ്രൂപ്പുകളുടെ സമ്മർദംമൂലം നീണ്ടുപോകുകയും ഒടുവിൽ അവരുടെ താൽപര്യങ്ങൾക്ക് വഴേങ്ങണ്ടിയും വന്നിരുന്നു. ഇൗ സാഹചര്യം ഇനി ഉണ്ടാകാൻ ഹൈകമാൻഡ് ആഗ്രഹിക്കുന്നില്ല.
സംസ്ഥാന േനതൃത്വം ഗ്രൂപ്പുകൾക്കെതിരെ നടത്തുന്ന നീക്കങ്ങളെ ഹൈകമാൻഡ് പിന്തുണക്കുന്നത് ഇതുകൊണ്ടാണ്. ഉന്നത നേതാക്കളായ ഉമ്മൻ ചാണ്ടിയുടെയും ചെന്നിത്തലയുടെയും അഭിപ്രായം കേൾക്കണമെന്നതിൽ ഹൈകമാൻഡിന് വിേയാജിപ്പില്ല. എല്ലാ തീരുമാനങ്ങളും അവരുടെ താൽപര്യമനുസിച്ച് മാത്രം എന്ന വാദം അംഗീകരിക്കുന്നുമില്ല.
നേതൃമാറ്റം പൂർണ അർഥത്തിൽ പ്രായോഗികമാക്കാനാണ് െഹെകമാൻഡ് ആഗ്രഹിക്കുന്നത്. അടുത്ത് െതരഞ്ഞെടുപ്പുകൾ ഇല്ലെന്നത് ഉചിത സമയമായി അവർ കണക്കുകൂട്ടുന്നു.
ഗ്രൂപ്പിസത്തിനെതിരായ നിലപാട് തുടർന്നാൽ ഗ്രൂപ്പുകാരായ പലരും കളം മാറും. അതിന് സംസ്ഥാന നേതൃത്വം ശ്രമിച്ചപ്പോൾ അനുകൂലമായ ചില ചലനങ്ങളും ഉണ്ടായി. ഇത് ഗ്രൂപ്പുകൾ അഭിമുഖീകരിക്കുന്ന കടുത്ത വെല്ലുവിളിയാണ്.