Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോൺഗ്രസ് നേതാവും മുൻ...

കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു

text_fields
bookmark_border
CV Padmarajan
cancel

കൊ​ല്ലം: മു​ൻ മ​ന്ത്രി​യും കെ.​പി.​സി.​സി പ്ര​സി​ഡ​ന്റു​മാ​യി​രു​ന്ന അ​ഡ്വ. സി.​വി. പ​ത്മ​രാ​ജ​ൻ (93) അ​ന്ത​രി​ച്ചു. കൊ​ല്ല​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് ആ​റോ​ടെ​യാ​യി​രു​ന്നു അ​ന്ത്യം.

1982ൽ ​ചാ​ത്ത​ന്നൂ​രി​ൽ​നി​ന്ന് ആ​ദ്യ​മാ​യി നി​യ​മ​സ​ഭ​യി​ലെ​ത്തി. ക​രു​ണാ​ക​ര​ൻ മ​ന്ത്രി​സ​ഭ​യി​ൽ ഗ്രാ​മ വി​ക​സ​ന, ഫി​ഷ​റീ​സ് മ​ന്ത്രി​യാ​യി. മ​ന്ത്രി​സ​ഭ​യി​ൽ​നി​ന്ന് രാ​ജി​വെ​ച്ചാ​ണ് കെ.​പി.​സി.​സി പ്ര​സി​ഡ​ന്റാ​യ​ത്. ഈ ​കാ​ല​ത്താ​ണ് ഇ​ന്ദി​രാ​ഭ​വ​ൻ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം അ​ദ്ദേ​ഹ​ത്തി​ന്റെ പേ​രി​ൽ വാ​ങ്ങി​യ​ത്. 1991ൽ ​വീ​ണ്ടും വി​ജ​യി​ച്ച് മ​ന്ത്രി​യാ​യി.

വൈ​ദ്യു​തി- ക​യ​ർ വ​കു​പ്പു​ക​ളാ​ണ് കൈ​കാ​ര്യം ചെ​യ്ത​ത്. 1991ൽ ​കെ. ക​രു​ണാ​ക​ര​ൻ അ​പ​ക​ട​ത്തി​ൽ​പെ​ട്ട് അ​മേ​രി​ക്ക​യി​ൽ ചി​കി​ത്സ​ക്ക് പോ​യ​പ്പോ​ൾ ഏ​താ​നും മാ​സം ആ​ക്‌​ടി​ങ് മു​ഖ്യ​മ​ന്ത്രി​യാ​യി. 1994ൽ ​എ.​കെ. ആ​ന്റ​ണി മ​ന്ത്രി​സ​ഭ​യി​ൽ ധ​നം-​ക​യ​ർ- ദേ​വ​സ്വം മ​ന്ത്രി​യാ​യും പ്ര​വ​ർ​ത്തി​ച്ചു. കു​റ​ച്ചു കാ​ലം ആ​സൂ​ത്ര​ണ ബോ​ർ​ഡ് വൈ​സ് ചെ​യ​ർ​മാ​നു​മാ​യി. കൊ​ല്ലം സ​ഹ​ക​ര​ണ അ​ർ​ബ​ൻ ബാ​ങ്കി​ന്റെ സ്ഥാ​പ​ക​രി​ൽ പ്ര​ധാ​നി​യാ​ണ്. 2006ലെ ​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലെ കോ​ൺ​ഗ്ര​സ്​ പ​രാ​ജ​യ​ത്തെ​ക്കു​റി​ച്ച്​ അ​ന്വേ​ഷി​ക്കാ​ൻ കെ.​പി.​സി.​സി നി​യോ​ഗി​ച്ച ക​മീ​ഷ​ൻ ചെ​യ​ർ​മാ​നാ​യി​രു​ന്നു.

പ​ര​വൂ​ർ ഏ​ഴി​യ​ത്ത് കെ. ​വേ​ലു വൈ​ദ്യ​രു​ടെ​യും കു​ന്ന​ത്ത് എം.​കെ. ത​ങ്ക​മ്മ​യു​ടെ​യും മ​ക​നാ​യി 1931 ജൂ​ലൈ 22 നാ​ണ് ജ​ന​നം. ബി​രു​ദം നേ​ടി​യ ശേ​ഷം പ​ര​വൂ​രി​ൽ അ​ധ്യാ​പ​ക​നാ​യി. നി​യ​മ ബി​രു​ദ​മെ​ടു​ത്ത് പ​ര​വൂ​രി​ൽ പ്രാ​ക്ടീ​സ് തു​ട​ങ്ങി. കൊ​ല്ല​ത്ത് ജി​ല്ല ഗ​വ. പ്ലീ​ഡ​ർ പ​ദ​വി​യി​ല​ട​ക്കം ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചു.

1968 മുതല്‍ കൊല്ലം സഹകരണ അര്‍ബന്‍ ബാങ്ക് പ്രസിഡന്‍റ്, പരവൂര്‍ എസ്.എന്‍.വി. സമാജം ട്രഷറര്‍, എസ്.എന്‍.വി. സ്‌കൂള്‍ മാനേജര്‍, എസ്.എന്‍.വി. ബാങ്ക് ട്രഷറര്‍, കൊല്ലം ക്ഷീരോത്പാദക സഹകരണസംഘം ഡയറക്ടര്‍, ജില്ല സഹകരണ ബാങ്ക് വൈസ് പ്രസിഡന്‍റ്, സഹകരണ സ്പിന്നിങ് മില്‍ സ്ഥാപക ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് അംഗം എന്നീ പദവികൾ വഹിച്ചു. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക അ​ഡ്വ. വ​സ​ന്ത​കു​മാ​രി​യാ​ണ് ഭാ​ര്യ. മ​ക്ക​ൾ: സ​ജി, അ​നി (ഇ​രു​വ​രും എ​ൻ​ജി​നീ​യ​ർ​മാ​ർ).

മൃ​ത​ദേ​ഹം കൊ​ല്ലം ആ​ന​ന്ദ​വ​ല്ലീ​ശ്വ​ര​ത്തെ വ​സ​ന്ത വി​ഹാ​റി​ൽ വ്യാ​ഴാ​ഴ്ച ഉ​ച്ച​വ​രെ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വെ​ക്കും. ഉ​ച്ച​ക്ക് ഒ​ന്നി​ന് കൊ​ല്ലം സ​ഹ​ക​ര​ണ അ​ർ​ബ​ൻ ബാ​ങ്കി​ൽ പൊ​തു​ദ​ർ​ശ​നം. അ​വി​ടെ​നി​ന്ന് ഡി.​സി.​സി ഓ​ഫി​സി​ലേ​ക്ക് കൊ​ണ്ടു​വ​രും. ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്ന​ര​ക്ക് വി​ലാ​പ യാ​ത്ര​യാ​യി മൃ​ത​ദേ​ഹം പ​ര​വൂ​രി​ലെ കു​ടും​ബ വീ​ട്ടി​ലെ​ത്തി​ക്കും. വൈ​കു​ന്നേ​രം നാ​ലി​ന് കു​ടും​ബ വീ​ടി​നോ​ടു ചേ​ർ​ന്ന് സം​സ്ഥാ​ന ബ​ഹു​മ​തി​ക​ളോ​ടെ സം​സ്കാ​രം ന​ട​ക്കും.

ജൂലൈ 17,18 തീയതികളില്‍ കെ.പി.സി.സിയുടെ ഔദ്യോഗിക ദുഃഖാചരണം

സി.വി. പത്മരാജന്റെ നിര്യാണത്തെ തുടര്‍ന്ന് കെ.പി.സി.സി ജൂലൈ 17,18 തീയതികളില്‍ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്നേ ദിവസങ്ങളില്‍ നടത്താന്‍ തീരുമാനിച്ചിരുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അനുസ്മരണ പരിപാടി ഒഴിച്ചുള്ള മുഴുവന്‍ ഔദ്യോഗിക പരിപാടികളും മാറ്റിവെച്ചതായും അധ്യക്ഷൻ സണ്ണി ജോസഫ് അറിയിച്ചു.

Show Full Article
TAGS:CV Padmarajan Congress KPCC 
News Summary - Congress leader and former minister C.V. Padmarajan passes away
Next Story