Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരാധനാലയങ്ങളിലെ...

ആരാധനാലയങ്ങളിലെ അമിതശബ്ദമുള്ള ഉച്ചഭാഷിണികൾക്ക് നിയന്ത്രണം

text_fields
bookmark_border
ആരാധനാലയങ്ങളിലെ അമിതശബ്ദമുള്ള ഉച്ചഭാഷിണികൾക്ക് നിയന്ത്രണം
cancel
camera_alt

പ്രതീകാത്മക ചിത്രം

പള്ളിക്കര: സംസ്ഥാനത്തെ ആരാധനാലയങ്ങളിൽ അനുവദനീയമായ പരിധിയിൽ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്ന ഉച്ചഭാഷിണികൾക്കെതിരെ നടപടി. പരിധി ലംഘിച്ച് ഉച്ചഭാഷിണി ഉപയോഗിക്കുന്ന ആരാധനാലയങ്ങളോട് ഇവ അടിയന്തരമായി നീക്കം ചെയ്യാൻ പൊലീസ് ആവശ്യപ്പെട്ടു. നിർദേശം ലംഘിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

ആരാധനാലയങ്ങളിലെ ഉയർന്ന ശബ്ദത്തിലുള്ള മൈക്ക് ഉപയോഗം പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് കാണിച്ച് കോടതിയെ സമീപിച്ചതിനെ തുടർന്നാണ് പൊലീസിന്റെ അടിയന്തര ഇടപെടൽ.

‘ഫോറം ഫോർ പ്രിവൻഷൻ ഓഫ് എൻവയോൺമെന്റൽ ആൻഡ് സൗണ്ട് പൊല്യൂഷൻ’ എന്ന സംഘടനയിലെ ഒരു പ്രവർത്തകനാണ് കോടതിയെ സമീപിച്ചത്. മാനദണ്ഡങ്ങൾ ലംഘിച്ച് പ്രവർത്തിക്കുന്ന ക്ഷേത്രങ്ങൾ, മസ്ജിദുകൾ, പള്ളികൾ എന്നിവയുൾപ്പെടെയുള്ള ആരാധനാലയങ്ങൾക്കാണ് നോട്ടീസ്. നിലവിലെ ശബ്ദമലിനീകരണ നിയന്ത്രണ ചട്ടങ്ങൾ പ്രകാരം ശാന്തമേഖലകളിൽ ആരാധനാലയങ്ങൾ, കോടതികൾ, ആശുപത്രികൾ എന്നിവയുടെ 100 മീറ്റർ പരിധിയിൽ പകൽ സമയത്ത് പരമാവധി 50 ഡെസിബെല്ലും രാത്രി സമയങ്ങളിൽ 40 ഡെസിബെല്ലും മാത്രമേ ശബ്ദം അനുവദനീയമായിട്ടുള്ളൂ.

Show Full Article
TAGS:loudspeakers places of worship Kerala Police Latest News 
News Summary - Control over loudspeakers in places of worship
Next Story