Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'കൂൾ മുഖ്യമന്ത്രി'...

'കൂൾ മുഖ്യമന്ത്രി' തരംഗം; വൈറൽ എക്സ്പ്രഷന് പിന്നിലെ കാരണം വെളിപ്പെടുത്തി വി.ഡി സതീശൻ

text_fields
bookmark_border
കൂൾ മുഖ്യമന്ത്രി തരംഗം; വൈറൽ എക്സ്പ്രഷന് പിന്നിലെ കാരണം വെളിപ്പെടുത്തി വി.ഡി സതീശൻ
cancel

തിരുവനന്തപുരം: വാർത്താസമ്മേളനത്തിനിടയിലെ ഒരു ചോദ്യവും അതിന് മുഖ്യമന്ത്രി വി.ഡി സതീശൻ നൽകിയ എക്സ്പ്രഷനും ചിരിയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്. വാഹന മോഡിഫിക്കേഷനെക്കുറിച്ചുള്ള മാധ്യമപ്രവർത്തകന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നൽകിയ 'ക്യൂട്ട് എക്സ്പ്രഷൻ' ഇതിനോടകം തന്നെ 'കൂൾ മുഖ്യമന്ത്രി' എന്ന പേരിൽ ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഇൻറർനെറ്റ് അടിച്ചുകർത്തു മുന്നേറുകയാണ്.

മു​ഖ്യ​മ​ന്ത്രി​യു​ടെ വൈ​റ​ൽ എ​ക്സ്​​പ്ര​ഷ​നെ പു​തു​ല​മു​റ​യാ​ണ്​ ഏ​റ്റു​പി​ടി​ച്ച്​ വൈ​റ​ലാ​ക്കി​യ​ത്. പുതിയ മന്ത്രിമാരും അവരുടെ വകുപ്പുകളുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർക്കിടയിൽ നിന്ന് ഉയർന്ന ചോദ്യങ്ങൾക്കിടയിലാണ് ഈ ഒരു ചോദ്യവും അതിനുള്ള മുഖ‍്യമന്ത്രിയുടെ എക്സ്പ്രഷനും വ്യത്യസ്തങ്ങളായ നിരവധി തലക്കെട്ടുകളോടെ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഇതിനെക്കുറിച്ച് പിന്നീട് സംസാരിച്ച മുഖ്യമന്ത്രി, ആ ചിരിക്ക് പിന്നിൽ "വാർത്താസമ്മേളനത്തിൽ ആ ചോദ്യം ചോദിച്ചത് ഒരു പയ്യനായിരുന്നു. അത് കേട്ടപ്പോൾ പെട്ടെന്ന് വാത്സല്യം കൊണ്ട് മുഖത്ത് വന്നുപോയ ഒരു എക്സ്പ്രഷനായിരുന്നു അത്, ആ ​പ​യ്യ​ന്‍റെ മു​ഖം ക​ണ്ട​പ്പോ​ൾ പി​ള്ളേ​രോ​ടും, മോ​ളോ​ടും കാ​ണി​ക്കു​ന്ന​പോ​ലെ കാ​ണി​ച്ചെ​ന്നേ ഉ​ള്ളൂ. പൂ​ക്കി റീ​ലു​ക​ൾ മോ​ളാ​ണ് കൊ​ണ്ടു വ​ന്ന് കാ​ണി​ച്ച​ത്'' ചി​രി​യോ​ടെ സതീശൻ പ്രതികരിച്ചു.

മാത്രമല്ല, തെരഞ്ഞെടുപ്പ് കാലത്ത് ജനങ്ങൾക്ക് മുന്നിൽ വെച്ച വാഗ്ദാനങ്ങളെല്ലാം കേവലം ഒരു 'ഇലക്ഷൻ സ്റ്റണ്ട്' മാത്രമായിരുന്നില്ലെന്നും, പറഞ്ഞ കാര്യങ്ങളെല്ലാം കൃത്യമായി നടപ്പിലാക്കാൻ തന്നെയാണ് ഈ പുതിയ സർക്കാർ അധികാരത്തിൽ വന്നിരിക്കുന്നതെന്നും അദ്ദേഹം മറുപടി നൽകിയിരുന്നു.

Show Full Article
TAGS:VD Satheesan Trending socialmedia 
News Summary - Cool CM' wave; V.D. Satheesan reveals the reason behind his viral expression
Next Story