Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളച്ചാട്ടത്തിൽ...

വെള്ളച്ചാട്ടത്തിൽ യുവതികളെ കടന്നുപിടിച്ച പൊലീസു​കാർക്ക് സസ്​പെൻഷൻ

text_fields
bookmark_border
വെള്ളച്ചാട്ടത്തിൽ യുവതികളെ കടന്നുപിടിച്ച പൊലീസു​കാർക്ക് സസ്​പെൻഷൻ
cancel

കൊച്ചി: പിറവം അരീക്കൽ വെള്ളച്ചാട്ടത്തിലിറങ്ങിയ സ്ത്രീകളെ കടന്നുപിടിച്ച സംഭവത്തിൽ രണ്ടു​പൊലീസുകാരെ സർവിസിൽ നിന്ന് സസ്​പെൻഡ് ചെയ്തു. മൂവാറ്റുപുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർമാരായ പരീത്, ബിജു എന്നിവരെയാണ് അന്വേഷണവിധേയമായി സസ്​പെൻഡ് ​ചെയ്തത്.

സംഭവത്തിൽ സ്ത്രീകളുടെ പരാതിയിൽ മൂവാറ്റുപുഴ സ്റ്റേഷനിലെ സി.പി.ഒമാരായ പരീതിനെയും ബിജുവിനെയും കസ്റ്റഡിയിൽ എടുത്തിരുന്നു. എറണാകുളം സ്വദേശിനികളായ യുവതികൾ സുഹൃത്തുക്കൾക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ ഇവർ കടന്നുപിടിച്ചെന്നായിരുന്നു പരാതി. യുവതികൾ പ്രതികരിച്ചതോടെ ഇവരെ നാട്ടുകാർ തടഞ്ഞുവെക്കുകയായിരുന്നു. രാമമംഗലം പൊലീസ് സ്ഥലത്തെത്തിയാണ് ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്തത്.

Show Full Article
TAGS:harrasement kerala police 
News Summary - Cop suspended for misbehaving with women piravom waterfalls
Next Story