Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകോപ വിജയാഘോഷം: പടക്കം...

കോപ വിജയാഘോഷം: പടക്കം പൊട്ടിച്ച രണ്ട് പേർക്ക് ഗുരുതര പരിക്ക്

text_fields
bookmark_border
കോപ വിജയാഘോഷം: പടക്കം പൊട്ടിച്ച രണ്ട് പേർക്ക് ഗുരുതര പരിക്ക്
cancel

താനാളൂർ: കോപ അമേരിക്ക ഫുട്ബാൾ ടൂർണമെൻറിൽ അർജൻറീനയുടെ വിജയം ആഘോഷിച്ച് പടക്കം പൊട്ടിച്ച രണ്ട് ആരാധകർക്ക് ഗുരുതര പരിക്ക്. പൂച്ചേങ്ങൽ സിറാജ്, കണ്ണറയിൽ ഇജാസ് എന്നിവർക്കാണ് പരിക്കേറ്റത്.

ഞായറാഴ്ച രാവിലെ ബൈക്കിലിരുന്ന് പടക്കം പൊട്ടിച്ചു പുറത്തേക്കെറിയുമ്പോൾ ആയിരുന്നു അപകടം. മടിയിൽ വെച്ച പടക്കങ്ങൾക്ക് തീ പിടിച്ചതാണ് കാരണം.

ഇവരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ബൈക്കിന് കേടുപാടുകൾ സംഭവിച്ചു.

Show Full Article
TAGS:Tanalur 
News Summary - copa america Victory Celebration: Two seriously injured by firecrackers
Next Story