തിരിച്ചെത്തിക്കുന്ന പെൺകുട്ടികൾക്ക് കൗൺസെലിങ് നൽകും -വി. ശിവൻകുട്ടി
text_fieldsതിരുവനന്തപുരം: താനൂരിൽനിന്ന് കാണാതായി മണിക്കൂറുകൾക്കുശേഷം മുംബൈയിൽനിന്ന് കണ്ടെത്തി തിരിച്ചെത്തിക്കുന്ന പെൺകുട്ടികൾക്ക് ആവശ്യമുള്ള കൗൺസെലിങ് അടക്കം പിന്തുണ പൊതുവിദ്യാഭ്യാസ വകുപ്പ് ഒരുക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഇതുസംബന്ധിച്ച നിർദേശം പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
പെൺകുട്ടികളെ പെട്ടെന്ന് കണ്ടെത്തിയ കേരള പൊലീസിനെ മന്ത്രി അഭിനനന്ദിച്ചു. വിവരങ്ങൾ രക്ഷിതാക്കളെയും പൊലീസിനെയും യഥാസമയം അറിയിച്ച സ്കൂൾ അധികൃതരും അഭിനന്ദനം അർഹിക്കുന്നെന്നും മന്ത്രി പറഞ്ഞു.
അതേസമയം, പെൺകുട്ടികളെ നാടുവിടാൻ സഹായിച്ച എടവണ്ണ സ്വദേശി റഹീം അസ്‍ലമിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. തിരൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് താനൂർ പൊലീസാണ് യുവാവിനെ കസ്റ്റഡിയിലെടുത്തത്.
പെണ്‍കുട്ടികളുമായി പൊലീസ് സംഘം ശനിയാഴ്ച ഉച്ചയോടെ നാട്ടിലെത്തും. കോടതിയിൽ ഹാജരാക്കി കെയർ ഹോമിലേക്ക് മാറ്റും.