തൊടുപുഴയിലെ സ്ഥാനാർഥിക്ക് കോവിഡ്: പ്രചാരണം തുടരുമെന്ന് എൽ.ഡി.എഫ്
text_fieldsകെ.െഎ. ആൻറണി കഴിഞ്ഞദിവസം പ്രചാരണത്തിനിടയിൽ
തൊടുപുഴ: എൽ.ഡി.എഫ് സ്ഥാനാർഥി പ്രഫ. കെ.െഎ. ആൻറണി കോവിഡ് ബാധിച്ച് ക്വാറൻറീനിൽ ആയെങ്കിലും ഊർജസ്വലതയോടെ പ്രചാരണം തുടരുമെന്ന് എൽ.ഡി.എഫ് നേതാക്കളായ വി.വി. മത്തായി, ജിമ്മി മറ്റത്തിപ്പാറ, കെ. സലീംകുമാർ എന്നിവർ അറിയിച്ചു.
ക്വാറൻറീൻ ചട്ടങ്ങൾ പാലിക്കുന്നതിെൻറ ഭാഗമായി ആൻറണി തിങ്കളാഴ്ച പര്യടനം അവസാനിപ്പിക്കുകയും പ്രചാരണത്തിെൻറ നേതൃത്വം എൽ.ഡി.എഫ് നേതാക്കൾ ഏറ്റെടുക്കുകയും ചെയ്തു. ഇരുചക്ര വാഹനങ്ങളിൽ എത്തിയ പ്രവർത്തകർ അവസാന ഘട്ടത്തിലെ പര്യടനം സ്ഥാനാർഥിയുടെ അഭാവത്തിലും തുടർന്നു.
തിങ്കളാഴ്ചയും നിയോജക മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ ഉള്ളവരുമായി സ്ഥാനാർഥി ഫോണിലൂടെ വോട്ട് അഭ്യർഥിച്ചു. വിറളിപൂണ്ട എതിരാളികൾ കള്ളപ്രചാരണവും വ്യക്തിഹത്യയും നടത്തുകയാണെന്നും കോവിഡ് പ്രോട്ടോകോൾ പാലിച്ചുതന്നെയാണ് പ്രചാരണം നടത്തുന്നതെന്നും എൽ.ഡി.എഫ് നേതാക്കൾ അറിയിച്ചു.