Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാമങ്കരിയിൽ...

രാമങ്കരിയിൽ സി.പി.എമ്മിനെ തോൽപിച്ച്​ സി.പി.ഐക്ക്​ വൈസ്​ പ്രസിഡന്‍റ്​ സ്ഥാനം

text_fields
bookmark_border
രാമങ്കരിയിൽ സി.പി.എമ്മിനെ തോൽപിച്ച്​ സി.പി.ഐക്ക്​ വൈസ്​ പ്രസിഡന്‍റ്​ സ്ഥാനം
cancel

ആലപ്പുഴ: രാമങ്കരി പഞ്ചായത്തിൽ സി.പി.എം അംഗത്തെ പരാജയപ്പെടുത്തി സി.പി.ഐയിലെ രമ്യ സജീവ് വൈസ് പ്രസിഡന്‍റായി. രമ്യ സജീവിന് ഏഴ്​ വോട്ടും എതിര്‍ സ്ഥാനാർഥി സി.പി.എമ്മിലെ മോൾജി രാജേഷിന് അഞ്ച്​ വോട്ടുമാണ് ലഭിച്ചത്.

ഇതോടെ പഞ്ചായത്തിലെ മുന്നണി ധാരണകൾ മാറിമറിയുകയാണ്​. ആറുമാസം മുമ്പ് നടന്ന പ്രസിഡന്‍റ്​, വൈസ് പ്രസിഡന്‍റ്​ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും സി.പി.എമ്മും തമ്മിലായിരുന്നു ധാരണ. ഇത്തവണ അത്​ കോൺഗ്രസും സി.പി.ഐയും തമ്മിലായി. ഇതേതുടർന്നാണ്​ സി.പി.ഐ അംഗം വൈസ് പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ടത്​.

സി.പി.എമ്മും കോൺഗ്രസും തമ്മിൽ നേരത്തേയുണ്ടായിരുന്ന ധാരണ പൊളിച്ച് ഇരുവരും ഇക്കുറി മത്സരിക്കാൻ തയാറായതോടെയാണ്​ സി.പി.ഐയും രംഗത്തെത്തിയത്​. ഇതോടെ കോൺഗ്രസ് അംഗം സോളി പിൻവാങ്ങുകയും പാർട്ടി സി.പി.ഐയെ പിന്തുണക്കുകയുമായിരുന്നു. തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്‍റ്​ രാജുമോന്‍റെ വോട്ട് അസാധുവായി. മറ്റ് അംഗങ്ങൾ സി.പി.ഐക്ക്​ അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തതോടെയാണ്​ രമ്യ സജീവ്​ വിജയിച്ചത്​.

Show Full Article
TAGS:cpim CPI 
News Summary - CPI wins Vice President post after defeating CPM in Ramankari
Next Story