Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമഹിള അസോസിയേഷൻ ഏരിയ...

മഹിള അസോസിയേഷൻ ഏരിയ പ്രസിഡന്‍റ് ജാതി അധിക്ഷേപം നടത്തിയെന്ന് സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറി

text_fields
bookmark_border
Ramya Balan -CPM
cancel
camera_alt

പരാതിക്കാരി രമ്യ ബാലൻ

തിരുവല്ല: തിരുവല്ല സി.പി.എം ഏരിയ കമ്മിറ്റി ഓഫിസ് സെക്രട്ടറിക്ക് നേരെ ജാതി അധിക്ഷേപം. ഓഫിസ് സെക്രട്ടറിയും ബാലസംഘം സംസ്‌ഥാന കമ്മിറ്റി അംഗവുമായ രമ്യ ബാലനെ അധിക്ഷേപിച്ചെന്നാണ് പരാതി.

അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ ഏരിയ പ്രസിഡന്‍റ് ഹൈമ സി. പിള്ളക്കെതിരെ പാർട്ടി സെക്രട്ടറി ബിനിൽ കുമാറിന് പരാതി എഴുതി നൽകിയെന്ന് രമ്യ ബാലൻ പറയുന്നു. പത്തനംതിട്ട ജില്ല സെക്രട്ടറി രാജു എബ്രഹാമിനെ ഫോണിൽ വിളിച്ച് പരാതി പറഞ്ഞതായും യുവതി വ്യക്തമാക്കുന്നു.

എന്നാൽ, പാർട്ടി ഘടകത്തിൽ അടക്കം പരാതി നൽകി എഴ് ദിവസമായിട്ടും നടപടിയില്ല. പട്ടികജാതി ക്ഷേമ സമിതിയും പാർട്ടിക്ക് പരാതി നൽകിയിട്ടുണ്ട്. ഇന്ന് രാവിലെ നടക്കുന്ന ഏരിയ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ചയാവുമെന്നാണ് വിവരം.

Show Full Article
TAGS:casteist remarks CPM Mahila Association 
News Summary - CPM Area Committee Office Secretary says Mahila Association Area President made casteist insults
Next Story