കോൺഗ്രസ് ആരോപണം യു.ഡി.എഫ് - ബി.ജെ.പി സഖ്യത്തിന്റെ യഥാർഥ പൊരുൾ മറച്ചുവെക്കാനുള്ള തന്ത്രം -ബിനോയ് വിശ്വം
text_fieldsതിരുവനന്തപുരം: സി.പി.എം-ബി.ജെ.പി ഡീലെന്ന കോൺഗ്രസ് ആരോപണം യു.ഡി.എഫ്-ബി.ജെ.പി സഖ്യത്തിന്റെ യഥാർഥ പൊരുൾ മറച്ചുവെക്കാനുള്ള തന്ത്രമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സ്വന്തം കള്ളങ്ങൾ മൂടിവെക്കാൻ നടത്തുന്ന ഇത്തരം പ്രചാരണങ്ങളെ നേരിടാൻ കേരളം ഒരുങ്ങിയിട്ടുണ്ടെന്നും യു.ഡി.എഫ്-ബി.ജെ.പി സഖ്യത്തെ ജനങ്ങൾ പരാജയപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തവണ യു.ഡി.എഫ് അധികാരത്തിലേറിയില്ലെങ്കിൽ വാനവാസത്തിന് പോകുമെന്ന് വി.ഡി. സതീശന്റെ വാക്ക് പാലിക്കുന്ന വ്യക്തിയാണെങ്കിൽ ഇപ്പോൾ തന്നെ കെട്ടുമുറുക്കണമെന്നും അദ്ദേഹം കൂട്ടിചേർന്നു. അമ്പലപ്പുഴ സീറ്റിന്റെ പേരിൽ പാർട്ടിയിൽ കലാപമുയർത്തി സി.പി.എം വിടാനുള്ള ജി. സുധാകരന്റെ തീരുമാനത്തിൽ ബിനോയ് വിശ്വം അതൃപ്തി പ്രകടിപ്പിച്ചു. ഒരു സഖാവായ അദ്ദേഹം പാർട്ടി വിടാൻ പാടില്ലായിരുന്നവെന്നും ഈ തീരുമാനത്തിൽ പിന്നീട് ദുഃഖിക്കേണ്ടി വരുമെന്നും സി.പി.ഐ സംസ്ഥാന സെക്രട്ടറി ഓർമിപ്പിച്ചു.
അതേസമയം, വി.ഡി, സതീശൻ നുണ പറയുകയാണെന്ന് സി.പി.എം നേതാവ് എ.കെ. ബാലൻ. വർഗീയച്ചുവയോടെയുള്ള സതീശന്റെ പരാമർശം ജനങ്ങൾ തള്ളികളയും. കോൺഗ്രസ് തോൽവി ഭയക്കുന്ന് മുൻകൂർ ജാമ്യം എടുക്കുകയാണ്. ന്യൂനപക്ഷങ്ങൾ എൽ.ഡി.എഫിനെ പിന്തുണക്കുന്നതിൽ കോൺഗ്രസിന് ആശങ്കയുണ്ട്. എൻ.എം.ആർ. റസാഖ് ജനമനസുകളിൽ ഇടം നേടിയവരാണ്. മലമ്പുഴയിലും കോങ്ങാടും കോൺഗ്രസ്-ബി.ജെ.പി ഡീൽ നടക്കുന്നത്. പി.കെ. ശശിയുമായി ബന്ധപ്പെട്ട റിപ്പോർട്ടിൽ തീവ്രത പരാമർശം ഉണ്ടായിട്ടില്ല. അതെല്ലാം മാധ്യമ സൃഷ്ടിയാണ്. ശശിയും രാഹുൽ മാഹ്കൂട്ടത്തിലും മൂത്താപ്പയും ഇളയപ്പയും ആണെന്നും എ.കെ. ബാലൻ പറഞ്ഞു.


