Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുന്നണി യോഗത്തിൽ...

മുന്നണി യോഗത്തിൽ പിണറായി: ‘വ്യക്​തി അധിക്ഷേപങ്ങൾ ഞാൻ സഹി​ച്ചോളാം; കാര്യമാക്കുന്നില്ല’

text_fields
bookmark_border
മുന്നണി യോഗത്തിൽ പിണറായി: ‘വ്യക്​തി അധിക്ഷേപങ്ങൾ ഞാൻ സഹി​ച്ചോളാം; കാര്യമാക്കുന്നില്ല’
cancel

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് പ​രാ​ജ​യ​ത്തെ തു​ട​ർ​ന്നു​ള്ള വ്യ​ക്​​തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ൾ താ​ൻ സ​ഹി​ച്ചോ​ളാ​മെ​ന്നും അ​ത് ത​നി​ക്ക് പ്ര​ശ്ന​മ​ല്ലെ​ന്നും ഇ​ട​തു​മു​ന്ന​ണി യോ​ഗ​ത്തി​ൽ പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ത്ത​രം അ​ധി​ക്ഷേ​പ​ങ്ങ​ൾ കാ​ര്യ​മാ​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

യോ​ഗ​ത്തി​ന്‍റെ തു​ട​ക്ക​ത്തി​ലാ​യി​രു​ന്നു സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം ഉ​യ​രു​ന്ന വി​മ​ർ​ശ​ന​ങ്ങ​ളെ ഉ​ദ്ദേ​ശി​ച്ച് മു​ഖ്യ​മ​​ന്ത്രി​യു​ടെ പ​രാ​മ​ർ​ശം. പ​ല​വി​ധ കാ​ര​ണ​ങ്ങ​ളാ​ണ്​ പ​രാ​ജ​യ​ത്തി​ന്​ പി​ന്നി​ലു​ള്ള​ത്. ഒ​റ്റ​ക്കെ​ട്ടാ​യി മു​ന്നോ​ട്ടു​പോ​യാ​ൽ തി​രി​ച്ചു​വ​രാം. 2029 ലോ​ക്​​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടാ​നാ​കും.

ബി.​ജെ.​പി ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്​​ഥാ​ന​ങ്ങ​ളെ ഉ​ന്നം​വെ​ക്കു​ക​യാ​ണെ​ന്നും ഇ​ക്കാ​ര്യം തി​രി​ച്ച​റി​യ​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​​ച്ചേ​ർ​ത്തു. മു​ഖ്യ​മ​ന്ത്രി തു​ട​ങ്ങി​വെ​ച്ചെ​ങ്കി​ലും വ്യ​ക്​​തി അ​ധി​ക്ഷേ​പ​ങ്ങ​ളെ​കു​റി​ച്ച കൂ​ടു​ത​ൽ പ​രാ​മ​ർ​ശ​ങ്ങ​ൾ യോ​ഗ​ത്തി​ലു​ണ്ടാ​യി​ല്ല.

ത​നി​ക്കെ​തി​രെ ഉ​യ​രാ​നി​ട​യു​ള്ള വി​മ​ർ​ശ​ന​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​നാ​ണ്​ തു​ട​ക്ക​ത്തി​ൽ​ത​ന്നെ അ​ദ്ദേ​ഹം ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​തെ​ന്നാ​ണ്​ വി​ല​യി​രു​ത്ത​ൽ. പ​രാ​ജ​യ​ത്തി​നു​ശേ​ഷം പി​ണ​റാ​യി വി​ജ​യ​നും പാ​ർ​ട്ടി സെ​ക്ര​ട്ട​റി​ക്കു​മെ​തി​രെ സാ​മൂ​ഹി​ക​മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം രൂ​ക്ഷ​വി​മ​ർ​ശ​ന​ങ്ങ​ൾ പാ​ർ​ട്ടി അ​ണി​ക​ളി​ൽ നി​ന്നു​ൾ​പ്പെ​ടെ​യു​ണ്ട്.

Show Full Article
TAGS:CPM meetings Pinarayi Vijayan cpm news 
News Summary - Pinarayi at front meeting: 'I will tolerate personal insults; I don't care'
Next Story