Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമേശ തുടച്ചപ്പോൾ വെള്ളം...

മേശ തുടച്ചപ്പോൾ വെള്ളം ദേഹത്ത് വീണതിനെച്ചൊല്ലി ആലപ്പുഴയിൽ സി.പി.എം നേതാക്കളും ഹോട്ടൽ ജീവനക്കാരും ഏറ്റുമുട്ടി

text_fields
bookmark_border
മേശ തുടച്ചപ്പോൾ വെള്ളം ദേഹത്ത് വീണതിനെച്ചൊല്ലി ആലപ്പുഴയിൽ സി.പി.എം നേതാക്കളും ഹോട്ടൽ ജീവനക്കാരും ഏറ്റുമുട്ടി
cancel

ആലപ്പുഴ: മേശ തുടക്കുമ്പോൾ വെള്ളം ദേഹത്തേക്ക് വീണതിനെച്ചൊല്ലി പ്രാദേശിക സി.പി.എം നേതാക്കളും ഹോട്ടൽ ജീവനക്കാരും ഏറ്റുമുട്ടി. ചേർത്തല എക്സറേ ജങ്ഷനിലെ മധു എന്നയാളുടെ ഹോട്ടലിലാണ് തല്ലുണ്ടായത്.

കഴിഞ്ഞ ദിവസമുണ്ടായ സംഘർഷത്തിന്‍റെ ദൃശ്യങ്ങൾ പുറത്തുവന്നു. ഉച്ച ഭക്ഷണ സമയത്തായിരുന്നു അക്രമം. മേശ തുടച്ചപ്പോൾ നേതാക്കളുടെ മേൽ വെള്ളം വീണെന്നുപറഞ്ഞാണ് തർക്കം ആരംഭിച്ചത്. ഇത് കൂട്ടത്തല്ലിലെത്തുകയായിരുന്നു.

ഡി.വൈ.എഫ്‌.ഐ ബ്ലോക്ക് പ്രസിഡന്‍റ്, സി.പി.എം സംസ്ഥാന കമ്മിറ്റിയംഗത്തിന്‍റെ മകൻ, മുൻ ലോക്കൽ സെക്രട്ടറി എന്നിവരാണ് ഹോട്ടൽ ജീവനക്കാരുമായ ഏറ്റുമുട്ടിയത്.

പൊലീസ് സ്ഥലത്തെത്തി. ഹോട്ടൽ ഉടമ സംഭവത്തിൽ പരാതി നൽകിയിട്ടില്ല.

Show Full Article
TAGS:Cherthala cpim 
News Summary - CPM leaders and hotel staff clash in Alappuzha
Next Story