Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Jun 2026 6:09 PM GMT Updated On
date_range 7 Jun 2026 6:09 PM GMTവൈദ്യുതാഘാതമേറ്റ് കുസാറ്റ് ജോയന്‍റ് രജിസ്ട്രാർ മരിച്ചു
text_fieldsഇടപ്പള്ളി നോർത്ത്: വീടിന്‍റെ നിർമാണപ്രവർത്തനങ്ങൾ നടക്കുന്ന സ്ഥലത്ത് വൈദ്യുതാഘാതമേറ്റ് കൊച്ചിൻ യൂനിവേഴ്സിറ്റി ജോയന്‍റ് രജിസ്റ്റാർ മരിച്ചു. വടക്കേ കുന്നുംപുറം താമരശ്ശേരി പരേതനായ ടി.കെ. ബുഹാരിയുടെ (ടി.സി.സി മുൻ ജീവനക്കാരൻ /പുനർനവ) മകൻ മുഹമ്മദ് സലീം (53) ആണ് മരിച്ചത്.
വീടിന് പികിൽ നിർമാണം നടക്കുന്ന സ്ഥലത്ത് ഞായറാഴ്ച വൈകുന്നേരം ആറിനാണ് സംഭവം. ഭാര്യ: ഷിഫ്ന ഷിഹാബുദ്ദീൻ. മക്കൾ: ഹാനാന സലിം, ഹാനിയ സലീം, സന സലിം.
പുനർനവ ഹോസ്പിറ്റൽ ഡയറക്ടർ ഡോ. ജസീല സഹോദരിയാണ്. ഖബറടക്കം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് ചേരാനല്ലൂർ ഖബർസ്ഥനിൽ.
Next Story


