തറ കെട്ടി സംരക്ഷിച്ച് വളർന്ന് പന്തലിച്ച ആൽമരത്തിൽ ചക്ക?!
text_fieldsകോതമംഗലം: ആൽമരവും പ്ലാവും ചേർന്ന് സൃഷ്ടിച്ച പ്രകൃതിയുടെ കൗതുക കാഴ്ച ഒരുക്കിയിരിക്കുകയാണ് വടാട്ടുപാറ മീരാൻ സിറ്റിയിൽ. ആൽമരത്തിന്റെ മധ്യഭാഗത്തായി ചക്ക കായ്ച്ചു കിടക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുക.
മീരാൻസിറ്റിയിൽ വഴിയോരത്ത് തറ കെട്ടി സംരക്ഷിച്ചിരിക്കുന്ന വളർന്ന് പന്തലിച്ച് ആൽമരത്തിലാണ് ചക്കകൾ വിരിഞ്ഞു തുടങ്ങിയത്. 50 വർഷങ്ങൾക്ക് മുമ്പ് ഇവിടെ ആലും, മാവും, പ്ലാവും നട്ടിരുന്നുവെന്നും മാവ് ഉണങ്ങിപ്പോയെന്നും, ആൽമരത്തിന്റെ വേരുകളും തണ്ടും വളർന്ന് പ്ലാവിനെ പൂർണ്ണമായി മറച്ചിരിക്കുകയാണെന്നുമാണ് നാട്ടുകാർ പറയുന്നത്.
പക്ഷേ ഇപ്പോൾ എവിടെ നിന്ന് നോക്കിയാലും കൂറ്റൻ ആൽമരത്തിൽ ചക്ക വിരിഞ്ഞു നിൽക്കുന്നതാണ് കാണാനാകുക.


