നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫില്‍ അഭിപ്രായ ഭിന്നതയെന്നത് മാധ്യമസൃഷ്ടി-വി.ഡി സതീശൻ
text_fieldsതിരുവനന്തപുരം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ അഭിപ്രായ ഭിന്നതയെന്നത് മാധ്യമസൃഷ്ടിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എന്തുകൊണ്ടാണ് സി.പി.എമ്മിന്റെയും ബി.ജെ.പിയുടെയും സ്ഥാനാർഥിയെ കുറിച്ച് അന്വേഷിക്കാത്തത് എന്തുകൊണ്ടാണ്. മാധ്യമങ്ങള്‍ വിശ്വാസ്യത ഇല്ലാതാക്കരുത്.
സി.പി.എമ്മിലെ സ്ഥാനാർഥി ഇല്ലാത്ത അവസ്ഥയെ കുറിച്ച് ചാനലുകള്‍ ചര്‍ച്ച നടത്താത്തത് എന്തുകൊണ്ടാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാല്‍ ഉടന്‍ സ്ഥാനാർഥിയെ യു.ഡി.എഫ് പ്രഖ്യാപിക്കും. തൃണമുല്‍ കോണ്‍ഗ്രസിന്റെ മുന്നണി പ്രവേശം എ.ഐ.സി.സിയുമായും യു.ഡി.എഫ് നേതൃത്വവുമായി ആലോചിച്ച ശേഷമാത്രമെ തീരുമാനിക്കു. പി.വി. അന്‍വര്‍ യു.ഡി.എഫ് സ്ഥാനാർഥിയെ നിലമ്പൂര്‍ പിന്തുണക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്.
പി.വി അന്‍വറുമായി താനും രമേശ് ചെന്നിത്തലയും വരും ദിവസം ചര്‍ച്ചനടത്തുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. യു.ഡി.എഫ് കണ്‍വീനര്‍ എം.എം ഹസന്‍, കെ.പി.സി.സി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി എം.ലിജു, കെ.പി.സി.സി മാധ്യമവിഭാഗം ചുമതലയുള്ള ജനറല്‍ സെക്രട്ടറി ദീപ്തിമേരി വര്‍ഗീസ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.