Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡിജിറ്റൽ ആർ.സി...

ഡിജിറ്റൽ ആർ.സി ഡൗൺലോഡില്ല; വട്ടംകറങ്ങി വാഹന ഉടമകൾ

text_fields
bookmark_border
ഡിജിറ്റൽ ആർ.സി ഡൗൺലോഡില്ല; വട്ടംകറങ്ങി വാഹന ഉടമകൾ
cancel

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ങ്ങ​ളു​​ടെ ആ​ർ.​സി അ​ച്ച​ടി അ​വ​സാ​നി​പ്പി​ച്ച്​ ഡി​ജി​റ്റ​ൽ കാ​ർ​ഡി​ലേ​ക്ക്​ മാ​റി​യെ​ങ്കി​ലും സാ​​ങ്കേ​തി​ക പി​ഴ​വു​ക​ൾ വാ​ഹ​ന ഉ​ട​മ​ക​ളെ വ​ട്ടം​ക​റ​ക്കു​ന്നു.

മാ​ർ​ച്ച്​ ഒ​ന്നു​മു​ത​ൽ ഡി​ജി​റ്റ​ൽ കാ​ർ​ഡ്​ മാ​ത്ര​മാ​യി​രി​ക്കു​മെ​ന്ന്​ സ​ർ​ക്കു​ല​ർ ഇ​റ​ക്കി​യ ഗ​താ​ഗ​ത ക​മീ​ഷ​ണ​റേ​റ്റ്, പോ​ർ​ട്ട​ലി​ൽ മ​തി​യാ​യ സാ​​ങ്കേ​തി​ക സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കാ​ത്ത​താ​ണ്​ പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്ന​ത്. പ​രി​വാ​ഹ​ൻ പോ​ർ​ട്ട​ലി​ൽ ​നി​ല​വി​ൽ ആ​ർ.​സി​യു​ടെ പ്രി​ന്‍റ്​ ഓ​പ്​​ഷ​ൻ മാ​ത്ര​മാ​ണു​ള്ള​ത്​. പി.​ഡി.​എ​ഫ്​ ആ​യോ പി.​വി.​സി​യാ​യോ ഡൗ​ൺ​ലോ​ഡ്​​ ചെ​യ്യാ​ൻ സൗ​ക​ര്യ​മി​ല്ല. ഇ​നി പ്രി​ൻ​റ്​ എ​ടു​ക്കു​മ്പോ​ഴാ​ക​ട്ടെ ര​ണ്ട്​ ​പേ​ജു​ക​ളി​ലാ​യാ​ണ്​ ആ​ർ.​സി ല​ഭി​ക്കു​ന്ന​ത്. ഒ​ന്നാം​പേ​ജി​ൽ വ​ല​ത്തേ മൂ​ല​യി​ലാ​ണെ​ങ്കി​ൽ ര​ണ്ടാം​പേ​ജി​ൽ താ​ഴ്​​ഭാ​ഗ​ത്താ​യാ​ണ്​ കാ​ർ​ഡ്​ പ്രി​ന്‍റാ​യി കി​ട്ടു​ന്ന​ത്​. ഇ​ത്​ പേ​പ്പ​ർ ​പ്രി​ന്‍റാ​യി സൂ​ക്ഷി​ക്കാ​മെ​ന്ന​ല്ലാ​തെ കാ​ർ​ഡാ​യി മാ​റ്റാ​നാ​കു​ന്നി​ല്ല. അ​ല്ലെ​ങ്കി​ൽ സ്​​ക്രീ​ൻ ഷോ​ട്ടെ​ടു​ത്ത്​ ഫോ​ട്ടോ​ഷോ​പ്​ സോ​ഫ്​​റ്റ്​​വെ​യ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കാ​ർ​ഡാ​യി മാ​റ്റി ​പ്രി​ന്‍റ്​ ചെ​യ്യ​ണം.

ഇ​തി​നാ​ക​ട്ടെ ക​മ്പ്യൂ​ട്ട​ർ സെ​ന്‍റ​റു​ക​ൾ​ക്ക്​ അ​ധി​ക ചാ​ർ​ജും ന​ൽ​ക​ണം. ആ​ർ.​സി ത​യാ​റാ​ക്കു​ന്ന​തി​ന്​ സ​ർ​വി​സ്​ ചാ​ർ​ജ​ട​ക്കം വാ​ങ്ങി​യ ശേ​ഷ​മാ​ണ്​ മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പി​​​ന്‍റെ ഈ ​അ​നാ​സ്ഥ. വാ​ഹ​ന ഉ​ട​മ​ക​​ളെ സ​ഹാ​യി​ക്കാ​നാ​ണ്​ എ​ന്ന്​ പ​റ​യു​​​മ്പോ​ഴും ഫ​ല​ത്തി​ൽ പ​രി​ഷ്​​കാ​രം ഇ​ര​ട്ടി​പ്പ​ണി​യാ​വു​ക​യാ​ണ്.

ഡ്രൈ​വി​ങ്​ ലൈ​സ​ൻ​സാ​ണ്​ പ്രി​ന്‍റി​ങ്​ അ​വ​സാ​നി​പ്പി​ച്ച്​ ആ​ദ്യം ഡി​ജി​റ്റ​ൽ കാ​ർ​ഡി​ലേ​ക്ക്​ മാ​റി​യ​ത്. ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യ ​ലൈ​സ​ൻ​സ്​ കാ​ർ​ഡു​ക​ൾ ‘പി.​വി.​സി’​യാ​യും ‘പി.​ഡി.​എ​ഫ്​’ ആ​യും ഡൗ​ൺ​ലോ​ഡ്​ ചെ​യ്യാ​മാ​യി​രു​ന്നു. ഇ​വ വേ​ഗ​ത്തി​ൽ കാ​ർ​ഡാ​യി പ്രി​ന്‍റ്​ ചെ​യ്യു​ക​യും ചെ​യ്യാം. എ​ന്നാ​ൽ ആ​ർ.​സി​യു​ടെ കാ​ര്യ​ത്തി​ൽ ഈ ​ര​ണ്ട്​ സൗ​ക​ര്യ​ങ്ങ​ളു​മി​ല്ല. ഗ​താ​ഗ​ത ക​മീ​ഷ​ണ​റു​ടെ ഉ​ത്ത​ര​വ്​ പ്ര​കാ​ര​മാ​ണ്​ എ​റ​ണാ​കു​ള​ത്ത്​​ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന കേ​ന്ദ്രീ​കൃ​ത പ്രി​ന്‍റി​ങ്​ സ്​​റ്റേ​ഷ​ൻ അ​വ​സാ​നി​പ്പി​ച്ച​ത്.

ഡി​ജി​റ്റ​ലൈ​സേ​ഷ​​ന്‍റെ മ​റ​വി​ൽ കൊ​ള്ള

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ ആ​ർ.​സി​യി​ലെ പേ​രു​മാ​റ്റ​ത്തി​നും ഹൈ​പ്പോ​തി​ക്കേ​ഷ​ൻ മാ​റ്റ​ത്തി​നും മു​മ്പ്​​ 515 രൂ​പ​യാ​യി​രു​ന്നു ഈ​ടാ​ക്കി​യി​രു​ന്ന​ത്. 200 രൂ​പ കാ​ർ​ഡി​നും 120 രൂ​പ സ​ർ​വി​സ്​ ചാ​ർ​ജും 45 രൂ​പ ത​പാ​ൽ ഫീ​സും ഉ​ൾ​പ്പെ​ടെ​യാ​യി​രു​ന്നു ഇ​ത്. കാ​ർ​ഡ്​ പ്രി​ന്‍റ്​ ചെ​യ്ത്​ വീ​ട്ടി​ലെ​ത്തി​ക്കു​ക​യും​ ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ കാ​ർ​ഡ്​ അ​ച്ച​ടി നി​ർ​ത്തി​യെ​ങ്കി​ലും ഇ​തേ സേ​വ​ന​ത്തി​ന്​ ഈ​ടാ​ക്കു​ന്ന​ത്​ 550 രൂ​പ​യാ​ണ്. വാ​ഹ​ന ഉ​ട​മ കാ​ർ​ഡ്​ സ്വ​ന്ത​മാ​യി പ്രി​ന്‍റ്​ ചെ​യ്യു​ക​യും ​വേ​ണം. മു​മ്പ്​​ ഹൈ​പ്പോ​തി​ക്കേ​ഷ​ൻ ടെ​ർ​മി​നേ​ഷ​ൻ, ഹൈ​പ്പോ​തി​ക്കേ​ഷ​ൻ നോ​ട്ടി​ങ്, പേ​രു​മാ​റ്റം തു​ട​ങ്ങി ഒ​ന്നി​ല​ധി​കം സേ​വ​ന​ങ്ങ​ൾ ഒ​റ്റ സ​ർ​വി​സ്​ ചാ​ർ​ജി​ൽ (200 രൂ​പ) ചെ​യ്യാ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഡി​ജി​റ്റ​ൽ കാ​ർ​ഡി​ലേ​ക്ക്​ മാ​റി​യ​തോ​ടെ ഒ​രോ സേ​വ​ന​ത്തി​നും 200 രൂ​പ വീ​തം ഈ​ടാ​ക്കു​ക​യാ​ണ്. ഈ ​വ​ഴി​ക്കും സ​ർ​ക്കാ​റി​നാ​ണ്​ ലാ​ഭം.

Show Full Article
TAGS:Vehicle re Registration sarathi parivahan portal 
News Summary - digital RC downloading
Next Story