Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎൽ.പി.എസ്.ടി...

എൽ.പി.എസ്.ടി സമരക്കാരുമായി ചർച്ച തുടരും; സർക്കാരിന് അനുഭാവമെന്നും മന്ത്രി ഷംസുദ്ദീൻ: പ്രതീക്ഷയുണ്ടെന്ന് വളർമതി

text_fields
bookmark_border
എൽ.പി.എസ്.ടി സമരക്കാരുമായി ചർച്ച തുടരും; സർക്കാരിന് അനുഭാവമെന്നും മന്ത്രി ഷംസുദ്ദീൻ: പ്രതീക്ഷയുണ്ടെന്ന് വളർമതി
cancel

തിരുവനന്തപുരം: എൽ.പി.എസ്ടി സമരക്കാരുമായി ചർച്ചകൾ നടന്നുവെന്നും സർക്കാരിന് അനുഭാവമുണ്ടെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ. സമരക്കാരുമായി ചർച്ച തുടരുമെന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ അംഗീകരിച്ച കാര്യങ്ങളിൽ ഉത്തരവിറക്കും. അനുപാതം കുറയ്ക്കുന്നതിൽ പ്രശ്നമുണ്ട്. സാമ്പത്തിക എതിർപ്പ് രേഖപ്പെടുത്തിയ കാര്യം അറിയില്ലെങ്കിലും സാമ്പത്തിക ബാധ്യത പ്രശ്നമാണെന്ന് മന്ത്രി പറഞ്ഞു. അംഗീകരിച്ച കാര്യങ്ങൾക്കും ബാധ്യത വരും. അനുപാതം കുറയ്ക്കില്ല. അനുപാതത്തിന്റെ കാര്യത്തിൽ പുതിയ ഫോർമുല ഒന്നും കണ്ടെത്തിയിട്ടില്ല. എല്ലാ ലിസ്റ്റുകളും പരിശോധിച്ചാണ് സാമ്പത്തിക ബാധ്യത പറഞ്ഞത്. അത് എത്രയെന്ന് ഇപ്പോൾ പറയാൻ കഴിയില്ല. ഇത്രയും വിട്ടുവീഴ്ച ചെയ്ത മന്ത്രിയും സർക്കാരും വേറെ ഉണ്ടാകില്ല. വ്യക്തിപരമായ തീരുമാനങ്ങൾക്ക് പ്രസക്തിയില്ലെന്നും കൂട്ടത്തരവാദിത്വമാണ് സർക്കാരിന്റേതെന്നും എൻ. ഷംസുദ്ദീൻ പറഞ്ഞു.

ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് സമരസമിതി നേതാവ് വളർമതി പറഞ്ഞു. സമരം പരാജയമല്ല, അടുത്ത ബുധനാഴ്ചയ്ക്ക് മുൻപ് ചർച്ച നടത്തി പരിഹാരം ഉണ്ടാകുമെന്നാണ് കരുതുന്നത്. ചർച്ചയിൽ അനുകൂല തീരുമാനം ഉണ്ടാകുംവരെ സമരം തുടരുമെന്നും വളർമതി പറഞ്ഞു. അനുപാതം കുറയ്ക്കുന്ന കാര്യത്തിൽ സാങ്കേതിക പ്രശ്നങ്ങളുണ്ട്. അത് ഒന്നുകൂടി പരിശോധിക്കണം. വീണ്ടും ചർച്ച നടക്കും. പട്ടികയ്ക്ക് ഗുണകരമാകുന്ന നടപടി ഉണ്ടാകുമെന്ന് ഉറപ്പ് നൽകുംവരെ സമരവും നിരാഹാരവും തുടരുമെന്നും വളർമതി വ്യക്തമാക്കി. ചർച്ച അന്തിമമാകുന്നത് വരെ നിരാഹാരം തുടരും. ചർച്ച പരാജയമല്ലെന്നും പ്രതീക്ഷയുണ്ടെന്നും വളർമതി ആവർത്തിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:lpst N Shamsudheen N Valarmathi Teacher-Student Ratio hunger strike Kerala News 
News Summary - Discussions with LPST protesters will continue- Minister N Shamsuddin- Valarmati expresses hope
Next Story