Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവസ്തു...

വസ്തു വീതംവെപ്പിനെച്ചൊല്ലി തർക്കം; യുവാവിനെ വെട്ടിക്കൊന്നു, ബന്ധു ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ

text_fields
bookmark_border
വസ്തു വീതംവെപ്പിനെച്ചൊല്ലി തർക്കം; യുവാവിനെ വെട്ടിക്കൊന്നു, ബന്ധു ഉൾപ്പെടെ രണ്ടു പേർ അറസ്റ്റിൽ
cancel
camera_alt

ജോബി അലക്സാണ്ടർ

റാന്നി: വസ്തു വീതം വെച്ചത് സംബന്ധിച്ച തർക്കത്തിൽ യുവാവിനെ ബന്ധുവിന്‍റെ സുഹൃത്ത് വെട്ടിക്കൊന്നു. വടശേരിക്കര പേങ്ങാട്ടുപീടികയിൽ ജോബി അലക്സാണ്ടർ (40) ആണ് മരിച്ചത്. സംഭവത്തിൽ ബന്ധു ഉൾപ്പെടെ രണ്ട് പേരെ റാന്നി പൊലീസ് അറസ്റ്റു ചെയ്തു. ബന്ധുവായ പുതുശ്ശേരിമല പോങ്ങാട്ടു പീടികയിൽ റെജി (50), പുതുശ്ശേരിമല കരണ്ട കത്തുംപാറ ആഞ്ജലിപാറ വിശാഖ് (29) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

റെജിക്ക് വസ്തു വീതം വെച്ചത് സംബന്ധിച്ച് തർക്കമുണ്ടായിരുന്നു. വ്യാഴാഴ്ച വൈകുന്നേരം ആറോടെ വടശേരിക്കര പള്ളിക്കമുരുപ്പ് പേങ്ങാട്ടുകടവിൽ തിരുവാഭരണപാതയുടെ സമീപത്തെ വീട്ടിൽ വീട്ടിൽ ബഹളം നടന്നതായി സൂചനയുണ്ട്.
ഇതിനിടെ റെജി വിശാഖിനെ വിളിച്ചുവരുത്തുകയായിരുന്നു. സ്ഥലത്തെത്തിയ വിശാഖ് കത്തിയെടുത്ത് വഴക്കിനിടയിൽ ജോബിയുടെ കൈയിൽ വെട്ടി.

കൈയിലെ ഞരമ്പ് മുറിഞ്ഞ് രക്തം വാർന്നാണ് ജോബിയുടെ മരണമെന്നാണ് പൊലീസിന്‍റെ നിഗമനം.
ഭാര്യ: അൻസി. രണ്ട് മക്കളുണ്ട്. ജോബി മെഡിക്കൽ റെപ്പായി ജോലി നോക്കിയിരുന്നു.

Show Full Article
TAGS:Murder Case Arrest 
News Summary - Dispute over property; Young man hacked to death by relative
Next Story