Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപാർട്ടിയിൽ അഴിച്ചുപണി...

പാർട്ടിയിൽ അഴിച്ചുപണി അനിവാര്യം-എം.എ. ബേബി

text_fields
bookmark_border
പാർട്ടിയിൽ അഴിച്ചുപണി അനിവാര്യം-എം.എ. ബേബി
cancel

ഡെൽഹി: സി.പി.എമ്മിൻറെ ദേശീയ തലത്തിലെ വളർച്ചക്ക് പാർട്ടിയുടെ പ്രവർത്തന രീതികളിൽ അഴിച്ചു പണി അനിവാര്യമെന്ന് ജനറൽ സെക്രട്ടറി എംഎ ബേബി. പാർട്ടിക്ക് പുതിയ ആശയങ്ങൾ കണ്ടെത്താനോ ഭാവനാപരമായി ചിന്തിക്കാനോ കഴിയുന്നില്ല. ജനങ്ങള്‍ക്ക് മനസിലാകുന്ന ഭാഷയിൽ സംസാരിക്കാൻ പാര്‍ട്ടിക്കാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ആർ.എസ്.എസിന്‍റെ സ്വാധീനം കൂടുന്നത് ചെറുക്കാൻ പാർട്ടി പുതുവഴികൾ തേടേണ്ടതുണ്ടെന്നും എം.എ. ബേബി പറഞ്ഞു. യുവാക്കളുടെ ഇടയിലെ മാറ്റങ്ങൾ തിരിച്ചറിഞ്ഞ് പാർട്ടിക്ക് ഇതിനോട് പ്രതികരിക്കാൻ കഴിയുന്നില്ല.

സമരങ്ങളിലെ പങ്കാളിത്തം പോലും ചടങ്ങായി മാറുന്നുണ്ട്. ജനങ്ങൾക്ക് മനസിലാകുന്ന ഭാഷയിൽ സംസാരിക്കാനും ആശയവിനിമയം നടത്താനും പാർട്ടിക്കാകുന്നില്ല. ഇക്കാര്യത്തിൽ സ്വയം വിമർശനപരമായി വിലയിരുത്തുന്നുവെന്നും എംഎ ബേബി ഇംഗ്ലീഷ് ദിനപത്രത്തിന് നല്കിയ അഭിമുഖത്തിൽ വ്യക്തമാക്കി.

Show Full Article
TAGS:CPM 
News Summary - Dissolution is inevitable in the party-M.A. Baby
Next Story