Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡൽഹി യാത്രയുടെ ഓർമകൾ...

ഡൽഹി യാത്രയുടെ ഓർമകൾ പങ്കുവെച്ച് ഡോ. ഖമറുന്നിസ അൻവർ

text_fields
bookmark_border
ഡൽഹി യാത്രയുടെ ഓർമകൾ പങ്കുവെച്ച് ഡോ. ഖമറുന്നിസ അൻവർ
cancel
camera_alt

കെ.​വി. റാ​ബി​യ​യും ഡോ. ​ഖ​മ​റു​ന്നി​സ അ​ൻ​വ​റും

തി​രൂ​ർ: കെ.​വി. റാ​ബി​യ​യു​മാ​യു​ള്ള ആ​ത്മ​ബ​ന്ധം ഓ​ർ​ത്തെ​ടു​ത്ത് മു​സ്‍ലിം ലീ​ഗ് വ​നി​ത വി​ഭാ​ഗം നേ​താ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​യു​മാ​യ ഡോ. ​ഖ​മ​റു​ന്നി​സ അ​ൻ​വ​ർ. 1993ൽ ​ദേ​ശീ​യ അ​വാ​ർ​ഡ് സ്വീ​ക​രി​ക്കാ​നാ​യു​ള്ള റാ​ബി​യ​യു​ടെ ഡ​ൽ​ഹി​യാ​ത്ര​യാ​ണ് ത​ങ്ങ​ൾ ത​മ്മി​ലു​ള്ള വ്യ​ക്തി​ബ​ന്ധം വ​ലു​താ​ക്കി​യ​തെ​ന്ന് ഖ​മ​റു​ന്നി​സ അ​ൻ​വ​ർ ‘മാ​ധ്യ​മ’​ത്തോ​ട് പ​റ​ഞ്ഞു.

സാ​ക്ഷ​ര​ത മി​ഷ​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ​തോ​ടെ​യാ​ണ് റാ​ബി​യ​യെ തേ​ടി ദേ​ശീ​യ പു​ര​സ്കാ​ര​മെ​ത്തി​യ​ത്. എ​ന്നാ​ൽ, അ​നാ​രോ​ഗ്യ​വും അ​ന്ന​ത്തെ മോ​ശം കാ​ലാ​വ​സ്ഥ​യും വെ​ല്ലു​വി​ളി​യാ​യ​പ്പോ​ൾ റാ​ബി​യ​യെ തേ​ടി കേ​ര​ള സ്റ്റേ​റ്റ് വെ​ൽ​ഫെ​യ​ർ ബോ​ർ​ഡ് ചെ​യ​ർ​പേ​ഴ്സ​ൻ കൂ​ടി​യാ​യ ഖ​മ​റു​ന്നി​സ അ​ൻ​വ​ർ വീ​ട്ടി​ലെ​ത്തി.

ഡ​ൽ​ഹി യാ​ത്ര​ക്ക് എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും ന​ൽ​കാ​മെ​ന്ന് റാ​ബി​യ​യു​ടെ മാ​താ​പി​താ​ക്ക​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി. അ​ങ്ങ​നെ​യാ​ണ് അ​ന്ന​ത്തെ പ്ര​ധാ​ന​മ​ന്ത്രി ന​ര​സിം​ഹ​റാ​വു​വി​ൽ നി​ന്ന് ഡ​ൽ​ഹി​യി​ൽ​വെ​ച്ച് റാ​ബി​യ ത​ന്റെ ആ​ദ്യ ദേ​ശീ​യ പു​ര​സ്കാ​ര​മാ​യ നാ​ഷ​ന​ൽ യൂ​ത്ത് അ​വാ​ർ​ഡ് ഏ​റ്റു​വാ​ങ്ങി​യ​ത്. യാ​ത്ര​യി​ലും റാ​ബി​യ​യോ​ടൊ​പ്പം ഖ​മ​റു​ന്നി​സ അ​ൻ​വ​ർ കൂ​ടെ​യു​ണ്ടാ​യി​രു​ന്നു.

സാ​ക്ഷ​ര​ത മി​ഷ​ന്റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലൂ​ടെ റാ​ബി​യ​യു​മാ​യു​ണ്ടാ​യി​രു​ന്ന അ​ടു​പ്പം കൂ​ടു​ത​ൽ ദൃ​ഢ​മാ​യ​ത് ഡ​ൽ​ഹി യാ​ത്ര​യാ​ണെ​ന്ന് ഖ​മ​റു​ന്നി​സ അ​ൻ​വ​ർ പ​റ​ഞ്ഞു. ഖ​മ​റു​ന്നി​സ അ​ൻ​വ​റി​ന്റെ വീ​ട്ടി​ലെ പ​രി​പാ​ടി​ക​ളി​ലും മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു റാ​ബി​യ.

Show Full Article
TAGS:KV Rabiya Delhi trip 
News Summary - Dr. Qamarunnisa Anwar shares memories of her Delhi trip with KV Rabiya
Next Story