Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകളഞ്ഞുകിട്ടിയത് ഒരു...

കളഞ്ഞുകിട്ടിയത് ഒരു പവന്റെ സ്വർണച്ചെയിൻ; ഉടമയെ കണ്ടെത്തി തിരിച്ചുനൽകി കോയമോൻ

text_fields
bookmark_border
കളഞ്ഞുകിട്ടിയത് ഒരു പവന്റെ സ്വർണച്ചെയിൻ; ഉടമയെ കണ്ടെത്തി തിരിച്ചുനൽകി കോയമോൻ
cancel

ഫ​റോ​ക്ക്: ഉ​പ​ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​നി​ടെ ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണാ​ഭ​ര​ണം ഉ​ട​മ​ക്ക് തി​രി​ച്ചു ന​ൽ​കി മാ​തൃ​ക​യാ​യി പി​ക്ക​പ്പ് ഡ്രൈ​വ​ർ കോ​യ​മോ​ൻ. ചാ​ലി​യം ഉ​മ്പി​ച്ചി ഹാ​ജി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ക​ലോ​ത്സ​വ​ത്തി​നി​ട​യി​ൽ ക​ട​ലു​ണ്ടി പ്ര​ബോ​ധി​നി സ്വ​ദേ​ശി കോ​ട്ടാ​ക്ക​ള​ത്തി​ൽ നാ​ഗേ​ഷി​ന്റെ ഭാ​ര്യ അ​ഖി​ല​യു​ടെ ഒ​രു പ​വ​ൻ തൂ​ക്ക​മു​ള്ള കൈ​ചെ​യി​നാ​ണ് ന​ഷ്ട​മാ​യ​ത്. മ​ക​ൾ നി​ഹാ​ര​യു​ടെ ഡാ​ൻ​സ് മ​ത്സ​ര​ത്തി​നെ​ത്തി​യ​താ​യി​രു​ന്നു അ​ഖി​ല.

രാ​വി​ലെ സ്കൂ​ൾ ഗ്രൗ​ണ്ടി​ൽ അ​ഖി​ല​യും സു​ഹൃ​ത്തു​മെ​ത്തി തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട മെ​ക്സ​വ​ൻ പ​രി​ശീ​ല​ന​ത്തി​നെ​ത്തി​യ​വ​രും ആ​ഭ​ര​ണം ന​ഷ്‌​ട​പ്പെ​ട്ട​ത​റി​ഞ്ഞ് തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. വാ​ട്സ് ആ​പ് ഗ്രൂ​പ്പു​ക​ളി​ലൂ​ടെ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് ആ​ഭ​ര​ണം ക​ണ്ടു​കി​ട്ടി​യ ചാ​ലി​യ​ത്തെ പി​ക്ക​പ് ഡ്രൈ​വ​ർ വൈ​രം​വ​ള​പ്പി​ൽ കോ​യ​മോ​ൻ എ​ന്ന അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ് കൈ​ചെ​യി​ൻ സം​ഘാ​ട​ക സ​മി​തി ഓ​ഫി​സി​ൽ ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ എം.​വി. സെ​യ്‌​ദ് ഹി​സാ​മു​ദ്ദീ​ൻ, ഫ​റോ​ക്ക് എ.​എ​സ്.​ഐ വി.​എം. മോ​ഹ​ന​ൻ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ കോ​യ​മോ​ൻ അ​ഖി​ല​ക്ക് ആ​ഭ​ര​ണം തി​രി​കെ ന​ൽ​കി. കോ​യ​മോ​ന്റെ സ​ത്യ​സ​ന്ധ​ത​യെ ച​ട​ങ്ങി​ൽ അ​ഭി​ന​ന്ദി​ച്ചു. അ​ഖി​ല പാ​രി​തോ​ഷി​കം ന​ൽ​കി​യെ​ങ്കി​ലും സ്നേ​ഹ​പൂ​ർ​വം നി​ര​സി​ക്കു​ക​യാ​യി​രു​ന്നു. പ്ര​ധാ​നാ​ധ്യാ​പ​ക​ൻ യൂ​സ​ഫ് കോ​ഴി​ക്കോ​ട​ൻ, അ​ധ്യാ​പ​ക​രാ​യ കെ. ​മു​ഹ​മ്മ​ദ് ബ​ഷീ​ർ, അ​ഹ​മ്മ​ദ് നി​സാ​ർ, അ​ഭി​ജി​ത്ത്, പി.​പി.​ബാ​ബു​രാ​ജ​ൻ, മോ​ഹ​ൻ ചാ​ലി​യം എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Kozhikkod kalolsavam chaliyam feroke 
News Summary - Driver Returns Lost Gold Chain at Feroke School Kalolsavam
Next Story