Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightലഹരിക്കടിമയായ...

ലഹരിക്കടിമയായ സഹോദരങ്ങൾ അയൽവാസിയുടെ വീട്ടിലെത്തി ബഹളംവെച്ചു; അന്വേഷിക്കാനെത്തിയ പൊലീസുകാരനടക്കം വെട്ടേറ്റു

text_fields
bookmark_border
ലഹരിക്കടിമയായ സഹോദരങ്ങൾ അയൽവാസിയുടെ വീട്ടിലെത്തി ബഹളംവെച്ചു; അന്വേഷിക്കാനെത്തിയ പൊലീസുകാരനടക്കം വെട്ടേറ്റു
cancel

കാസർകോട്: ലഹരിക്കടിമയായ സഹോദരങ്ങൾ നടത്തിയ ആക്രമണത്തിൽ പൊലീസ് ഉദ്യോഗസ്ഥനടക്കം രണ്ടുപേർക്ക് വെട്ടേറ്റു. ബിംബുങ്കാൽ സ്വദേശി സരീഷ്, ബേഡകം പൊലീസ് സ്റ്റേഷനിലെ സി.പി.ഒ സൂരജ് എന്നിവർക്കാണു വെട്ടേറ്റത്. കൊറത്തികുണ്ട് സ്വദേശികളായ ജിഷ്ണു, വിഷ്ണു എന്നിവരാണ് ആക്രമണം നടത്തിയത്.

കൊറത്തികുണ്ടിലെ ഒരു വീട്ടിലെത്തി ജിഷ്ണുവും വിഷ്ണുവും ബഹളം വെക്കുന്നതായി പൊലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇത് അന്വേഷിക്കാനാണ് സൂരജ് എത്തിയത്. തുടർന്ന് സൂരജിനും സരീഷിനും വെട്ടേൽക്കുകയായിരുന്നു.

പരിക്കേറ്റ സരീഷിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതികൾക്കായി പൊലീസ് തിരച്ചിൽ തുടരുകയാണ്.

ആ​ക്ര​മി​ച്ച ക​ത്തി​വാ​ളു​ക​ളും ര​ക്തം​പു​ര​ണ്ട മു​ണ്ടു​ക​ളും ക​ണ്ടെ​ത്തി; പ്ര​തി​ക​ൾ​ക്കാ​യി പു​ല​ർ​ച്ച​വ​രെ തി​ര​ച്ചി​ൽ

കാ​ഞ്ഞ​ങ്ങാ​ട്: പൊ​ലീ​സു​കാ​ര​നെ​യും യു​വാ​വി​നെ​യും കു​ത്താ​നു​പ​യോ​ഗി​ച്ച ഇ​രു​ത​ല​മൂ​ർ​ച്ച​യു​ള്ള ര​ണ്ട് ക​ത്തി​വാ​ളു​ക​ൾ സ്കൂ​ൾ പ​രി​സ​ര​ത്ത് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്ര​തി​ക​ൾ ധ​രി​ച്ചി​രു​ന്ന ര​ക്തം പു​ര​ണ്ട മു​ണ്ടു​ക​ളും ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. പ്ര​തി​ക​ൾ​ക്കാ​യി പു​ല​ർ​ച്ച​വ​രെ പൊ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തി. കാ​ഞ്ഞി​ര​ത്തു​ങ്കാ​ൽ, കു​റ​ത്തി​കു​ണ്ടി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യ ജി​ഷ്ണു​വും വി​ഷ്ണു​വും സ​ഹോ​ദ​ര​ങ്ങ​ളാ​ണ്. കോ​ട്ട​യം സ്വ​ദേ​ശി​ക​ളാ​യ ഇ​വ​ർ ടാ​പ്പി​ങ്ങി​നാ​യി എ​ട്ടു​വ​ർ​ഷം മു​മ്പ് കു​റ​ത്തി​ക്കു​ണ്ടി​ലെ​ത്തി ഇ​വി​ടെ വീ​ടു​വെ​ച്ച് താ​മ​സ​മാ​ണ്. കു​ത്തേ​റ്റ ബീ​ബു​ങ്കാ​ൽ സ്വ​ദേ​ശി സ​രീ​ഷി​നെ കാ​സ​ർ​കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ​ക്ക് വി​ധേ​യ​നാ​ക്കി.

ക​ത്തി​വാ​ളു​ക​ൾ ബേ​ഡ​കം എ.​എ​ൽ.​പി സ്കൂ​ൾ പ​രി​സ​ര​ത്താ​ണ് ഉ​പേ​ക്ഷി​ച്ച​നി​ല​യി​ൽ ക​ണ്ട​ത്. പ്ര​തി​ക​ളി​ൽ ഒ​രാ​ളു​ടെ ഉ​ടു​മു​ണ്ട് സ്കൂ​ൾ പ​രി​സ​ര​ത്തും ഒ​രു മു​ണ്ട് റോ​ഡി​ലും ക​ണ്ടെ​ത്തി. അ​ടി​വ​സ്ത്രം ധ​രി​ച്ചാ​ണ് പ്ര​തി​ക​ൾ ക​ട​ന്നു​ക​ള​ഞ്ഞ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച നാ​ലു​വ​രെ പൊ​ലീ​സ് പ്ര​തി​ക​ൾ​ക്കാ​യി വ്യാ​പ​ക തി​ര​ച്ചി​ൽ ന​ട​ത്തി. പു​ല​ർ​ച്ച മ​ഴ പെ​യ്ത​തോ​ടു​കൂ​ടി തി​ര​ച്ചി​ൽ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
TAGS:Crime News 
News Summary - Drug-addicted brothers attacked police and youth in Kasaragod
Next Story