Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരാസലഹരിയുമായി...

രാസലഹരിയുമായി യുവതി-യുവാക്കൾ പിടിയിൽ: പിടിയിലായവരിൽ ഡോക്ടറും അഭിഭാഷകനും ബിസിനസുകാരും വിദ്യാർഥികളും

text_fields
bookmark_border
രാസലഹരിയുമായി യുവതി-യുവാക്കൾ പിടിയിൽ: പിടിയിലായവരിൽ ഡോക്ടറും അഭിഭാഷകനും ബിസിനസുകാരും വിദ്യാർഥികളും
cancel

കൊച്ചി: കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽനിന്ന് ലഹരിയുമായി യുവതി യുവാക്കൾ പിടിയിൽ. കടവന്ത്രയിലുള്ള ഹോട്ടലിൽ സ്ഥിരമായി റൂമെടുത്തു സംഘം ചേർന്ന് മയക്കുമരുന്ന് ഉപയോഗിക്കുകയായിരുന്നു ഇവർ. ഇവന്‍റ്​ മാനേജ്മെന്റ് ഉടമയും തിരുവനന്തപുരം ശംഖുമുഖം ഷാജി ഫെർണാണ്ടോ എന്ന ഷോൺ, (44), ഇടപ്പിള്ളിയിലെ റെസ്റ്റോറന്റ് ഉടമയും കലൂർ കെന്റ് പാം ഫ്ലാറ്റിൽ ഓസ്റ്റിൻ ജോസ് (31), അഭിഭാഷകനായ കലൂർ രോഹിത് നായർ (25), കെമിക്കൽ ട്രീറ്റ്മെന്റ് ബിസിനസ് കാരനായ ആലുവ കടുങ്ങല്ലൂർ ഒബ്രോൺ അപ്പാർട്മെന്റിൽ ജിനോ മുരളി, ന്യൂട്രിഷ്യനും ആലപ്പുഴ നൂറനാട് ഇലവുകാട്ടയ്യത്ത്​ അക്ബർ ഷാ, ദന്ത ഡോക്ടറും പന്തളം ബെൻസി റാവൂത്തർ, ഫിസിയോ തെറാപ്പിസ്റ്റും കൊല്ലം ചടയമംഗലം സെയ്തലി ഫാത്തിമ, എവിയേഷൻ വിദ്യാർഥിനിയും കണ്ണൂർ അഞ്ചരക്കണ്ടി അമൽ റഊഫ് എന്നിവരെയാണ് കടവന്ത്ര പൊലീസും കൊച്ചി സിറ്റി ഡാൻസാഫ് ടീം ചേർന്ന് പിടികൂടിയത്.

ഹോട്ടലിൽ സ്ഥിരമായി മുറിയെടുത്ത് ലഹരി ഉപയോഗിക്കുന്നവരാണ് ഇവരെന്ന് പൊലീസ് പറഞ്ഞു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഇന്നലെ ആഡംബര നൗകയിൽ പാർട്ടി നടത്തിയിരുന്നു. ഇതിന്റെ ബാക്കി ഹോട്ടലിൽ നടത്താനിരുന്നതിനിടെയാണ് ഇവർ പൊലീസിന്‍റെ പിടിയിലായത്.

ഇവരുടെ പക്കൽനിന്ന് അഞ്ചുഗ്രാം ഹൈബ്രിഡ് കഞ്ചാവും 0.34 ഗ്രാം കൊക്കൈയിൻ, 0.36 ഗ്രാം മെത്താഫിറ്റമിൻ, 0.44 ഗ്രാം എക്സ്റ്റസി പിൽ എന്നിവ കണ്ടെടുത്തു. ഇവന്‍റ്​ മാനേജ്മെന്റ് ഉടമ ഷോൺ മയക്കുമരുന്ന് വിൽപന നടത്തുന്ന സംഘത്തിലെ മുഖ്യകണ്ണിയാണ്. സിറ്റി പൊലീസ് കമീഷണർ കാളിരാജ് മഹേഷ് കുമാറിന്റെ നിർദേശ പ്രകാരം കടവന്ത്ര എസ്​.എച്ച്​.ഒ ബിജു, എസ്.ഐ രാജീവ്, എ.എസ്​.ഐ രാജേഷ്, സിവിൽ പൊലീസ് ഓഫിസർമാരായ ജീവൻ, സുരാജ്, രാകേഷ് ഉദയൻ, റെനി എന്നിവരും കൊച്ചി സിറ്റി ഡാൻസാഫ് ടീമും ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Show Full Article
TAGS:Police Case arrested Drug Addiction Kerala 
News Summary - Young women and young men arrested for drug possession: Event management owner, doctor, lawyer, businessmen, and students among those arrested
Next Story