Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യപിച്ച് കാറിൽ...

മദ്യപിച്ച് കാറിൽ അഭ്യാസപ്രകടനം; കേസെടുത്ത് പൊലീസ്

text_fields
bookmark_border
മദ്യപിച്ച് കാറിൽ അഭ്യാസപ്രകടനം; കേസെടുത്ത് പൊലീസ്
cancel

ചാരുംമൂട്: കായംകുളം- പുനലൂർ റോഡിൽ എമർജൻസി വാഹനങ്ങളിൽ ഉപയോഗിക്കുന്ന സൈറൺ മുഴക്കിയും അമിത ശബ്ദവും പ്രത്യേക വെളിച്ചവും ഉപയോഗിച്ച് അഭ്യാസപ്രകടനം നടത്തിയ കാർ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തു. വാഹനത്തിന് 24,600 രൂപ പിഴ ചുമത്തി മോട്ടോർ വാഹന വകുപ്പ്. മദ്യപിച്ച് വാഹനമോടിച്ച ശൂരനാട് വടക്ക് പാവുമ്പ സ്വദേശി അച്ചു പ്രസാദിനെതിരെ നൂറനാട് പൊലീസ് കേസെടുത്തു.

കഴിഞ്ഞ രാത്രി 12 മണിയോടെ ചാരുംമൂട് ജങ്ഷന് കിഴക്കുവശമാണ് സംഭവം. കാറിന്റെ പുറം ഭാഗത്തും പ്ലാറ്റ്ഫോമിലും ഉൾപ്പെടെ എൽ. ഇ.ഡി ലൈറ്റുകൾ ഘടിപ്പിച്ച് കാഴ്ച മങ്ങുന്ന രീതിയിൽ പ്രകാശം പരത്തിയും, എമർജൻസി വാഹനങ്ങളിൽ ഉപയോഗിക്കുന്ന പ്രത്യേക സൈറൺ അമിത ശബ്ദത്തിൽ മുഴക്കിയും സൈലൻസർ റെയ്‌സ് ചെയ്തുമായിരുന്നു യുവാക്കളുടെ അഭ്യാസപ്രകടനം. സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നൂറനാട് പൊലീസ് രാത്രികാലങ്ങളിൽ നടത്തിവരുന്ന രാത്രികാല പട്രോളിങിനിടെയാണ് വാഹനം ശ്രദ്ധയിൽപ്പെട്ടത്.

വാഹനത്തിലുണ്ടായിരുന്ന യുവാക്കൾ അമിത മദ്യലഹരിയിലാണെന്ന് കണ്ടെത്തി. തുടർന്ന് വാഹനവും മദ്യലഹരിയിൽ വാഹനം ഓടിച്ചയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കേസെടുത്ത ശേഷം വാഹനം മാവേലിക്കര ജോയിന്റ് ആർ.ടി.ഒക്ക് കൈമാറി. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ഷെമീറും സംഘവും നൂറനാട് പൊലീസ് സ്റ്റേഷനിലെത്തി വാഹനം പരിശോധിച്ചതിൽ ഗുരുതര നിയമലംഘനങ്ങളാണ് കണ്ടെത്തി.

താക്കോലിന് പകരം സ്ക്രൂഡ്രൈവർ ഉപയോഗിച്ച് വാഹനം സ്റ്റാർട്ട് ചെയ്യുന്ന സംവിധാനം, എമർജൻസി വാഹനങ്ങളിൽ ഉപയോഗിക്കുന്ന വ്യത്യസ്ത ശബ്ദങ്ങളിലുള്ള സൈറൺ സംവിധാനം, വാഹനത്തിന്റെ യഥാർഥ നിറം മാറ്റി കളർ മാറ്റൽ സംവിധാനം ഒരുക്കിയത്, പ്ലാറ്റ്ഫോമിൽ ഉൾപ്പെടെ എൽ.ഇ.ഡി കളർ ലൈറ്റുകൾ ഘടിപ്പിച്ചത്, അമിത ശബ്ദമുണ്ടാക്കുന്ന സംവിധാനം, പുറത്തേക്ക് തള്ളിനിൽക്കുന്ന അലോയ് വീലുകൾ എന്നു ക്രമക്കേടുകളാണ് മോട്ടോർ വാഹന വകുപ്പ് കണ്ടെത്തിയത്.

ശൂരനാട് വടക്ക് പാവുമ്പ സ്വദേശി അച്ചു പ്രസാദിനെതിരിയാണ് നൂറനാട് പൊലീസ് കേസെടുത്തത്. ഇവർ തൃശൂർ കൊടുങ്ങല്ലൂർ സ്വദേശിയുടെ കയ്യിൽ നിന്നും വാങ്ങിയതാണ് ഈ വാഹനം. അതിന് ശേഷം വാഹനത്തിൽ മാറ്റങ്ങൾ വരുത്തിയെങ്കിലും ഉടമസ്ഥാവകാശം മാറ്റിയിരുന്നില്ല. റോഡുകളിൽ അപകടകരമായ രീതിയിൽ വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയും അമിത ശബ്ദവും വെളിച്ചവും ഉപയോഗിച്ചും നടത്തുന്ന അഭ്യാസപ്രകടനങ്ങൾക്കെതിരെ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
TAGS:Drunk And Drive Police MVD 
News Summary - drunk and drive
Next Story