ഓണവിപണിയിൽ കണ്ണുംനട്ട് വ്യാപാരികൾ
text_fieldsതലശ്ശേരി പഴയ ബസ് സ്റ്റാൻഡിലെ വഴിയോരക്കച്ചവടം
തലശ്ശേരി: പച്ചക്കറി-പലവ്യഞ്ജന സാധനങ്ങളുടെ ക്രമാതീത വിലക്കയറ്റത്താൽ വ്യാപാര മേഖലയിലുണ്ടായ മാന്ദ്യം പതിയെ മാറുന്നു.വ്യാപാര മേഖലയിലുണ്ടായ മാന്ദ്യം പതിയെ മാറുന്നു. ഓണത്തിന് ദിവസങ്ങൾ മാത്രമിരിക്കെ വിപണിയിൽ തിരക്ക് തുടങ്ങി. ഓണാഘോഷം പൊലിപ്പിക്കാൻ കേരളീയർക്കൊപ്പം അന്തർസംസ്ഥാനക്കാരും നഗരത്തിലെത്തി. വ്യാപാര സ്ഥാപനങ്ങൾക്കൊപ്പം വഴിയോരക്കച്ചവടവും തെരുവു സജീവമാക്കുകയാണ്. ഞായറാഴ്ച മുതലാണ് ഓണം വിപണി സജീവമായത്. വെയിലും മഴയും വകവെക്കാതെ ഓണാഘോഷത്തിനുള്ള തയാറെടുപ്പുമായി ഓരോ കുടുംബവും ഷോപ്പിങ്ങിനായി നഗരത്തിലിറങ്ങുകയാണ്.
വസ്ത്രം, പാദരക്ഷ, ഫാൻസി ഷോപ്പുകളിലും സൂപ്പർ മാർക്കറ്റുകളിലും പലവ്യഞ്ജനം - പച്ചക്കറി കടകളിലുമാണ് തിരക്ക് കൂടുതൽ. വിദ്യാലയങ്ങളിൽ വ്യാഴാഴ്ച ഓണപ്പരീക്ഷ കഴിയുന്നതോടെ വിപണി കൂടുതൽ സജീവമാകും. വിറ്റഴിക്കൽ വിൽപനയും മറ്റ് ഓഫറുകളുമായി വ്യാപാര മേഖല ഉപഭോക്താക്കളെ കൂടുതൽ ആകർഷിക്കുകയാണ്.