Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആർ.എസ്​.എസ്​...

ആർ.എസ്​.എസ്​ പരിപാടിയിൽ പ​ങ്കെടുത്ത വി.സിമാർക്കെതിരെ വിദ്യാഭ്യാസ മന്ത്രിമാർ

text_fields
bookmark_border
Education ministers
cancel

തി​രു​വ​ന​ന്ത​പു​രം: കൊ​ച്ചി​യി​ൽ ആ​ർ.​എ​സ്.​എ​സി​ന്​ കീ​ഴി​ൽ സം​ഘ​ടി​പ്പി​ച്ച ജ്ഞാ​ന​സ​ഭ​യി​ൽ പ​​ങ്കെ​ടു​ത്ത സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ​ചാ​ൻ​സ​ല​ർ​മാ​​ർ​ക്കെ​തി​രെ വി​മ​ർ​ശ​ന​വു​മാ​യി ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു​വും പൊ​തു​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി​യും. അ​ക്കാ​ദ​മി​ക് സ്വാ​ത​ന്ത്ര്യ​ത്തെ​യും സ്വ​ത​ന്ത്ര​ചി​ന്ത​യെ​യും കാ​വി​ത്തൊ​ഴു​ത്തി​ൽ കെ​ട്ടാ​ൻ കൂ​ട്ടു​നി​ന്ന​തി​ന് സ​മ്മേ​ള​ന​ത്തി​ൽ പ​​ങ്കെ​ടു​ത്ത വൈ​സ് ചാ​ൻ​സ​ല​ർ​മാ​ർ അ​ക്കാ​ദ​മി​ക് സ​മൂ​ഹ​ത്തി​നു മു​ന്നി​ൽ ഭാ​വി​കാ​ല​മാ​കെ ത​ല​കു​മ്പി​ട്ടു നി​ൽ​ക്കേ​ണ്ടി വ​രു​മെ​ന്ന്​ മ​ന്ത്രി ബി​ന്ദു ​പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ജ്ഞാ​നോ​ൽ​പാ​ദ​ന​ത്തി​നും വി​ജ്ഞാ​ന വ​ള​ർ​ച്ച​ക്കും നേ​തൃ​ത്വം വ​ഹി​ക്കേ​ണ്ട വൈ​സ് ചാ​ൻ​സ​ല​ർ​മാ​രി​ൽ ചി​ല​രു​ടെ​യെ​ങ്കി​ലും ത​ല​ക​ൾ ജ്ഞാ​ന​വി​രോ​ധ​ത്തി​ന്‍റെ തൊ​ഴു​ത്താ​ക്കി മാ​റ്റി​യെ​ന്ന​ത് ആ​ർ.​എ​സ്.​എ​സി​ന് അ​ഭി​മാ​ന​ക​ര​മാ​യി​രി​ക്കാ​മെ​ങ്കി​ലും കേ​ര​ള​ത്തി​ന് ല​ജ്ജാ​ക​ര​മാ​ണ്. സ​ർ​വ​മ​ത​സ്ഥ​രു​മു​ൾ​പ്പെ​ട്ട വി​ദ്യാ​കേ​ന്ദ്ര​ങ്ങ​ളെ ഹി​ന്ദു​ത്വ​രാ​ഷ്ട്ര നി​ർ​മി​തി​ക്ക് അ​ണി​യ​റ​ക​ളാ​ക്കാ​ൻ കൂ​ട്ടു​നി​ൽ​ക്കു​ന്ന​ത് ഒ​രു​കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല.

ആ​ഗോ​ള അം​ഗീ​കാ​ര​മു​ള്ള കേ​ര​ള​ത്തി​ന്‍റെ അ​ക്കാ​ദ​മി​കാ​ന്ത​രീ​ക്ഷ​ത്തെ അ​ന്ധ​കാ​ര​യു​ഗ​ത്തി​ലേ​ക്ക് ന​യി​ക്കു​ക​യെ​ന്ന ര​ഹ​സ്യ അ​ജ​ണ്ട​യോ​ടെ​യാ​ണ്​ കൊ​ച്ചി​യി​ലെ ആ​ർ.​എ​സ്.​എ​സ് അ​നു​കൂ​ലി​ക​ളു​ടെ സ​മ്മേ​ള​ന​മെ​ന്നും ആ ​ഗൂ​ഢ​ല​ക്ഷ്യ​ത്തി​ന്‍റെ പ്രാ​പ്തി​ക്കാ​യി സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ ആ​ധി​കാ​രി​ക​ത​യെ കൂ​ടി കാ​വി പൂ​ശി ന​ശി​പ്പി​ക്കാ​നാ​ണ് ഇ​വ​ർ പ​ദ്ധ​തി​യി​ട്ട​തെ​ന്നും മ​ന്ത്രി ബി​ന്ദു പ​റ​ഞ്ഞു.

ആ​ർ.​എ​സ്.​എ​സ്​ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത ഫി​ഷ​റീ​സ്​ സ​ർ​വ​ക​ലാ​ശാ​ല (കു​ഫോ​സ്) വൈ​സ്​ ചാ​ൻ​സ​ല​ർ ഡോ. ​എ. ബി​ജു​കു​മാ​റി​നെ​തി​രെ മ​ന്ത്രി ശി​വ​ൻ​കു​ട്ടി രം​ഗ​ത്തു​വ​ന്നു. ആ​ർ.​എ​സ്.​എ​സി​ന്‍റെ പ​രി​പാ​ടി​ക്ക് പോ​കു​ന്ന​വ​രെ ആ ​സ്ഥാ​ന​ത്ത് ഇ​രു​ത്തേ​ണ്ട കാ​ര്യ​മി​ല്ല. സ​ര്‍ക്കാ​ര്‍ പ്ര​തി​നി​ധി സ​ര്‍ക്കാ​റി​ന്‍റെ അ​നു​വാ​ദ​മി​ല്ലാ​തെ പ​രി​പാ​ടി​ക​ളി​ല്‍ പ​ങ്കെ​ടു​ത്താ​ല്‍ ആ ​സ്ഥാ​ന​ത്തു​നി​ന്ന് അ​യാ​ളെ മാ​റ്റ​ണം. ഗ​വ​ര്‍ണ​ര്‍ വ​ള​രെ ബു​ദ്ധി​പൂ​ർ​വം കാ​ര്യ​ങ്ങ​ൾ നീ​ക്കു​ക​യാ​ണെ​ന്നും ​ശി​വ​ൻ​കു​ട്ടി പ​റ​ഞ്ഞു.

Show Full Article
TAGS:University VC V Sivankutty Dr R. Bindu Kerala News 
News Summary - Education ministers against to VCs who participated in RSS program
Next Story