അനുജനെ കുത്തിക്കൊന്നത് ഡീഅഡിക്ഷൻ സെന്ററിലെത്തിച്ചതിന്റെ വൈരാഗ്യത്തിൽ; ജ്യേഷ്ഠൻ അറസ്റ്റിൽ
text_fieldsകുത്തേറ്റു മരിച്ച വർഗീസ് എന്ന ബാബു, പ്രതി രാജു
നിലമ്പൂർ: വഴിക്കടവിൽ അനുജനെ കത്തികൊണ്ട് കുത്തിക്കൊലപ്പെടുത്തിയത് ഡീഅഡിക്ഷൻ സെന്ററിൽ എത്തിച്ചതിന്റെ വൈരാഗ്യത്തിലെന്ന് പ്രതിയുടെ മൊഴി. മദ്യപിച്ചെത്തിയ ജ്യേഷ്ഠന്റെ കുത്തേറ്റ് വഴിക്കടവ് മാമാങ്കര നായ്ക്കന്കൂളി മോളുകാലായില്‍ വര്‍ഗീസ് (ബാബു-53) ആണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് വര്‍ഗീസിന്റെ സഹോദരന് രാജുവിനെ (57) വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച രാത്രി പത്തോടെയാണ് സംഭവം. സഹോദരന്മാര് അടുത്തടുത്ത വീടുകളിലാണ് താമസം. അമിത മദ്യപാനി അല്ലാത്തതന്നെ നിര്‍ബന്ധിച്ച് ഡീഅഡിക്ഷന് സെന്ററിലെത്തിച്ചതാണ് കുത്താൻ കാരണമെന്നാണ് രാജു പൊലീസിന് നൽകിയ മൊഴി. മദ്യപാനിയായ രാജുവിനെ വർഗീസും മറ്റു ബന്ധുക്കളും ചേർന്നാണ് മൂന്നു വർഷം മുമ്പ് ഡീഅഡിക്ഷൻ സെന്ററിൽ പ്രവേശിപ്പിച്ചത്. ഇതേച്ചൊല്ലി രാജുവും വർഗീസും ഇടക്ക് വാക്കുതർക്കം ഉണ്ടാവാറുമുണ്ട്.എന്നാല്‍, ബാങ്കിലെ കടം വീട്ടാൻ രാജു വര്‍ഗീസിനോട് പലതവണ പണം കടം ചോദിച്ചിരുന്നതായും ഇത് നൽകാത്തതാണ് ആക്രമണത്തിന് കാരണമെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്. കുടുംബസമേതം രാത്രി ഭക്ഷണം കഴിക്കുകയായിരുന്ന വര്‍ഗീസിനെ തേടിയാണ് മദ്യലഹരിയിൽ രാജു എത്തിയത്.
വരാന്തയിലിരുന്ന് സംസാരിച്ചിരുന്ന, രാജുവിന്റെയും വര്‍ഗീസിന്റെയും വിദ്യാര്‍ഥികളായ മക്കള്‍ പിന്തിരിപ്പിച്ചതോടെ മടങ്ങിയ ശേഷം പിന്നീട് കത്തിയുമായെത്തി ആക്രമിക്കുകയായിരുന്നു. കുത്തിയ ശേഷം കാട്ടിലേക്ക് വലിച്ചെറിഞ്ഞ കത്തി കണ്ടെത്താനുള്ള തിരച്ചിലിലാണ് പൊലീസ്. ഇവരുടെ മാതാവ് സംഭവത്തിന് ദൃക്സാക്ഷിയാണ്. സമീപവാസികള്‍ ചേര്‍ന്ന് എടക്കര സ്വകാര്യ ആശുപത്രിയില്‍ കൊണ്ടുപോകും വഴി വർഗീസ് മരിച്ചു. സംഭവത്തിനുശേഷം രക്ഷപ്പെട്ട രാജു രാത്രിയില്‍ വീട്ടില്‍ ഒളിച്ചിരിക്കുമ്പോഴാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ശനിയാഴ്ച വൈകുന്നേരം നിലമ്പൂർ കോടതിയിൽ ഹാജരാക്കിയ രാജുവിനെ കോടതി റിമാൻഡ് ചെയ്തു.
വഴിക്കടവ് താഴെ മാമാങ്കരയില്‍ ഇന്റര്‍ലോക്ക് നിര്‍മിച്ച് നൽകുന്ന എല്‍റോയ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് കൊല്ലപ്പെട്ട വര്‍ഗീസ്. നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ച മൃതദേഹം പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജില്‍ പോസ്റ്റ്മോര്‍ട്ടം നടത്തി. ചുങ്കത്തറയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ച മൃതദേഹം ഞായറാഴ്ച രണ്ടിന് മാമാങ്കര സെന്റ് മേരീസ് മലങ്കര കത്തോലിക്ക പള്ളി സെമിത്തേരിയില്‍ സംസ്കരിക്കും. ഭാര്യ: ഷീജ. മക്കള്‍: വര്‍ഷ (നഴ്സിങ് വിദ്യാര്‍ഥിനി, ബംഗളൂരു), ഷെബിന്‍ (വിദ്യാര്‍ഥി, മൈസൂരു). മാതാവ്: മേരി. പിതാവ്: പരേതനായ ബേബി.