മുഖ്യമന്ത്രിയെ കണ്ട് മടങ്ങുന്നതിനിടെ സുഹൃത്ത് കുഴഞ്ഞുവീണ് മരിച്ചു
text_fieldsഎൻ.എം. രതീന്ദ്രൻ
കണ്ണൂർ: മുഖ്യമന്ത്രിയെ സന്ദർശിച്ച് മടങ്ങുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടയാൾ ആശുപത്രിയിൽ മരിച്ചു. തോട്ടട വൊക്കേഷനൽ ഹയർ സെക്കന്‍ഡറി സ്കൂളിന് സമീപം സാരഥിയിൽ എൻ.എം. രതീന്ദ്രനാണ് (80) മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് കണ്ണൂരിൽ മുഖ്യമന്ത്രിയെ കണ്ട് മടങ്ങവെ ഗെസ്റ്റ് ഹൗസിന് സമീപം കുഴഞ്ഞ് വീണ രതീന്ദ്രനെ ഫയർ ആൻഡ് റസ്ക്യൂ ടീമെത്തി ജില്ല ആശുപത്രിയില്‍ എത്തിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. മുഖ്യമന്ത്രിയുമായി വ്യക്തിപരമായ സൗഹൃദം പുലർത്തിയിരുന്ന രതീന്ദ്രൻ ചൊവ്വ സഹകരണ സ്പിന്നിങ് മിൽ ജീവനക്കാരനായിരുന്നു.
ജില്ല ആശുപത്രിയിലെത്തി മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി എന്നിവര്‍ അനുശോചിച്ചു. ഭാര്യ: സബിത. മക്കൾ: ഷജിൻ രതീന്ദ്രൻ, ഷഫ്‌ന ജോഷിത്ത്. മരുമകൻ: ജോഷിത്ത്. സഹോദരങ്ങൾ: സുനിൽ (ഗൾഫ്), ഹൈമവതി (ചാലാട്), ഗിരീന്ദ്രൻ (തലശേരി), രാജമണി, പരേതരായ സുകന്യ, ജിതേന്ദ്രൻ, ശശീന്ദ്രൻ. സംസ്കാരം ചൊവ്വാഴ്ച 12ന് പയ്യാമ്പലത്ത്.


