Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅങ്കമാലി...

അങ്കമാലി കെ.എസ്.ആർ.ടി.സി സ്റ്റാന്‍റിൽ ബസിടിച്ച് വയോധിക മരിച്ചു

text_fields
bookmark_border
Sharadha
cancel
camera_alt

മരിച്ച ശാരദ

അങ്കമാലി: അങ്കമാലി കെ.എസ്.ആർ. ടി.സി സ്റ്റാന്‍റിൽ ബസിടിച്ച് റോഡ് മുറിച്ച് കടക്കുകയായിരുന്ന വയോധിക മരിച്ചു. ചാലക്കുടി മേലൂർ നക്ലക്കാട്ടുകുടി വീട്ടിൽ അയ്യപ്പന്‍റെ ഭാര്യ ശാരദയാണ് (73) മരിച്ചത്.

വ്യാഴാഴ്ച വൈകിട്ട് ആറിനായിരുന്നു അപകടം. ചികിത്സയിൽ കഴിയുന്ന മകളുടെ വീട്ടിൽ പോകാൻ സ്റ്റാൻഡിലേക്ക് വരുന്ന വഴി ചാലക്കുടി ഡിപ്പോയിൽ നിന്ന് എറണാകുളത്തേക്ക് വരുകയായിരുന്ന ഫാസ്റ്റ് പാസഞ്ചർ ബസ് സ്റ്റാൻഡിൽ പ്രവേശിക്കുന്നതിടെയായിരുന്നു അപകടം.

അവശനിലയിലായ ശാരദയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും സന്ധ്യയോടെ മരിച്ചു. ചാലക്കുടി തൊറോപ്പടി കുടുംബാംഗമാണ്. മക്കൾ: ഷിബു, ഷിജു, ഷീജ. മരുമക്കൾ: ശുഭ, നിഷ, ശശി. മൃതദേഹം ആശുപത്രി മോർച്ചറിയിൽ.

Show Full Article
TAGS:Accidents Death News Angamaly KSRTC stand Kerala News 
News Summary - Elderly woman dies after being hit by bus at Angamaly KSRTC stand
Next Story